Sree

കണ്ണുകള്‍ക്ക് പുണ്യപൂരം – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം -6

വിശാലമായ നെറ്റിത്തടം, തിളര്‍ക്കമാര്‍ന്നതും വിടര്‍ന്നതുമായ കണ്ണുകള്‍, പ്രകാശപൂര്‍ണ്ണവും താമരപ്പൂപോലുള്ളതുമായ മുഖം എന്നിവയോടുകൂടിയ സ്വാമികളുടെ രൂപം കണ്ണുകള്‍ക്ക് പുണ്യപൂരമാണ്

Read More »

പങ്കേരുഹപ്പടി – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം-5

ചെളിയില്‍ കുരുത്ത ചെന്താമരപ്പൂവ് സുഗന്ധവാഹിയായി വിടര്‍ന്നുല്ലസിക്കുന്നതുപോലെ ദാരിദ്ര്യത്തില്‍ ജനിച്ച സ്വാമികള്‍ സദ്യോ മുക്തിയുടെ പൂങ്കുലയായി പരിലസിച്ചു എന്നു സാരം.

Read More »

വേദം സകലാര്‍ഹമാക്കാനായുള്ള അവതാരം – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം-4

ലോകക്ഷേമത്തിനുവേണ്ടി വേദം സാര്‍വജനിനമാക്കിത്തീര്‍ക്കാന്‍ ശ്രീ പരമേശ്വരന്‍ നങ്ങമ്മപിള്ളയുടെ ഗര്‍ഭത്തില്‍ അവതരിച്ചതാണ് ശ്രീ ചട്ടമ്പിസ്വാമികള്‍ എന്നാണ് കവി അഭിപ്രായപ്പെടുന്നത്.

Read More »

ഷണ്‍മുഖദാസന്‍ – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം -3

ശ്രീ ബാലസുബ്രമഹ്ണ്യനെ ശ്രീ പാര്‍വതിയുടെ മാറത്ത് പ്രകാശിച്ച മണിഭൂഷണമായി കല്പിച്ചിരിക്കുന്നു. ഷണ്‍മുഖദാസനാണല്ലോ ചട്ടമ്പിസ്വാമികള്‍.

Read More »

ചട്ടമ്പി – ശ്രീ വിദ്യാധിരാജ സുപ്രഭാതം ശ്ലോകം -2

ചട്ടമ്പി എന്ന പദത്തിന് ചട്ടത്തെ അമ്പുന്നവന്‍ എന്നര്‍ത്ഥം. അതായത് ക്ലാസിലെ മോണിട്ടര്‍. മോണിട്ടര്‍ ഇംഗ്ലീഷ് പദമാണ്. മോണിട്ടര്‍ എന്നതിന്‍റെ മലയാളരൂപമാണ് ചട്ടമ്പി. ചട്ടംപിള്ള, ചട്ടമ്പിപിള്ള എന്നും പറയും. പേട്ടയില്‍ രാമന്‍പിള്ള ആശാന്‍റെ വിദ്യാലയത്തില്‍ പഠിക്കുന്ന കാലത്ത് ആശാന്‍ സ്വാമികളെ ക്ലാസ്സിലെ 'ചട്ടമ്പി'യാക്കി. ആ സ്ഥാനപ്പേര് പിന്നീട് വ്യക്തി നാമമായി മാറി. അങ്ങനെ ചട്ടമ്പിയെന്ന് അദ്ദേഹം പ്രസിദ്ധനായിത്തീരുകയും ചെയ്തു.

Read More »

വിദ്യാവിഭൂതി – ശ്രീ വിദ്യാധിരാജ സുപ്രഭാതം ശ്ലോകം – 1

എന്തിനേയും തന്നിലേയ്ക്ക് നിയന്ത്രിച്ചു നിര്‍ത്താനുള്ള ശക്തിക്കാണ് ഈശിത്വം എന്നുപറയുന്നത്. സര്‍വ വിദ്യകളേയും തന്നില്‍ നിയന്ത്രിച്ചു നിര്‍ത്താനുള്ള കഴിവ് ശ്രീ ചട്ടമ്പിസ്വാമികള്‍ക്ക് ഉണ്ടായിരുന്നുവെന്നാണ് 'വിദ്യാവിഭൂതി'എന്ന പ്രയോഗംകൊണ്ട് കവി ഇവിടെ സൂചിപ്പിക്കുന്നത്.

Read More »

ചട്ടമ്പിസ്വാമി – വിവേകാനന്ദ സമാഗമം

'ചിന്മുദ്ര അദ്ധ്യാത്മിക സാധനയ്ക്ക് എങ്ങനെ ഉപകരിക്കും' എന്ന് വിവേകാനന്ദസ്വാമികള്‍ക്ക്‌ ചട്ടമ്പിസ്വാമികള്‍ പ്രമാണസഹിതം സംസ്‌കൃതത്തില്‍ വിവരിച്ചുകൊടുത്തു. 'മലബാറില്‍ ഞാനൊരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടു' എന്നാണു ചട്ടമ്പിസ്വാമികളെ കുറിച്ച് വിവേകാനന്ദ സ്വാമികള്‍ ഡയറിയില്‍ രേഖപ്പെടുത്തിയത്!

Read More »

പിള്ളത്താലോലിപ്പ് – ചട്ടമ്പി സ്വാമികള്‍ MP3

"അമ്മ മന്ദമായാട്ടുന്ന തൊട്ടിലില്‍" തന്റെ മക്കളെ ഉറക്കാന്‍ പാടുന്ന പാട്ടാണല്ലോ 'താരാട്ട്' എന്നുപറയുന്നത്. കുരുന്ന് ഹൃദയത്തിലേക്ക് കടന്നുചെന്ന് അവിടെ ശീതളിമപകര്‍ന്ന് ആത്മവിസ്മൃതിയിലേക്ക് അതിനെ നയിക്കുവാന്‍ താരാട്ടിന് മാത്രമേ കഴിയൂ. കുഞ്ഞിനെ മയക്കിയുറക്കുന്ന താരാട്ടുപാട്ടിന്റെ മഹിമ അമേയമാണ്. ശ്രീ വിദ്യാധിരാജ ചട്ടമ്പി സ്വാമി തിരുവടികളാല്‍ വിരചിതമായ പിള്ളത്താലോലിപ്പ് എന്ന താരാട്ട് പാട്ട് ആരെയും ആത്മാനന്ദത്തില്‍ ലയിപ്പിക്കും.

Read More »

ശ്രീചട്ടമ്പിസ്വാമിതിരുവടികളും ശ്രീനാരായണഗുരുപാദരും

ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ‘അദ്വൈതചിന്താപദ്ധതി’ 1945 ല്‍ അച്ചടിച്ച്‌ പ്രസിദ്ധീകരിച്ചപ്പോള്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ എഴുതിയ പ്രസ്താവനയില്‍ നിന്നും. ശ്രീചട്ടമ്പിസ്വാമിതിരുവടികളുടെ പ്രഥമശിഷ്യന്‍ ശ്രീനാരായണഗുരുസ്വാമികളായിരുന്നു. ശ്രീചട്ടമ്പിസ്വാമിതിരുവടികളെ നാരായണഗുരുസ്വാമികള്‍ ആദ്യമായി കാണുന്നത് 1058-ാമാണ്ടാണ്. 1തിരുവനന്തപുരത്ത് പരേതനായ കല്ലുവീട്ടില്‍ ശ്രീമാന്‍ കേശവപിള്ള ഓവര്‍സീയര്‍ (എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കല്ലുവീട്ടില്‍ മി.ഗോവിന്ദപിള്ളയുടെ അച്ഛന്‍) അവര്‍കളോടുകൂടി ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ അന്ന് വാമനപുരത്തു വിശ്രമിക്കുകയായിരുന്നു. ശ്രീ കേശവപിള്ള ഓവര്‍സീയര്‍ അവര്‍കള്‍ സ്വാമിപാദങ്ങളുടെ ഒരു വിസോദര്യസഹോദരനായിരുന്നതുകൊണ്ടും ബോംബെ, കല്‍ക്കട്ട …

Read More »

കൈവല്യാനന്ദസ്വാമികളുടെ പ്രഭാഷണങ്ങള്‍

ഉപനിഷത്തുകള്‍ ഈശാവാസ്യോപനിഷത്ത് പ്രഭാഷണം [MP3] കൈവല്യാനന്ദ സ്വാമികള്‍ കേനോപനിഷത്ത് പ്രഭാഷണം [MP3] കൈവല്യാനന്ദ സ്വാമികള്‍ കഠോപനിഷത്ത് പ്രഭാഷണം [MP3] കൈവല്യാനന്ദ സ്വാമികള്‍ മുണ്ഡകോപനിഷത്ത് പ്രഭാഷണം [MP3] കൈവല്യാനന്ദ സ്വാമികള്‍ മാണ്ഡൂക്യോപനിഷത്ത് പ്രഭാഷണം [MP3] കൈവല്യാനന്ദ സ്വാമികള്‍ തൈത്തിരിയോപനിഷത്ത് പ്രഭാഷണം [MP3] കൈവല്യാനന്ദ സ്വാമികള്‍ ഐതരേയോപനിഷത്ത് പ്രഭാഷണം [MP3] കൈവല്യാനന്ദ സ്വാമികള്‍ ഭഗവദ്ഗീത ഭഗവദ്‌ഗീത ശാങ്കര ഭാഷ്യം ക്ലാസ്സ്‌ MP3 – അര്‍ജ്ജുനവിഷാദയോഗം – സ്വാമി കൈവല്യാനന്ദ (01) ഭഗവദ്‌ഗീത സാംഖ്യയോഗം …

Read More »

ചട്ടമ്പിസ്വാമികളും സംഗമഗ്രാമവും

സംഗമഗ്രാമം ഉടലെടുക്കുന്നതിനുമുമ്പ് ഇന്ന് കൂടല്‍മാണിക്യം ക്ഷേത്രം ഇരുന്നിരുന്ന സ്ഥലം ഒരു ജൈന വിഹാര കേന്ദ്രമായിരുന്നുവെന്നും ശ്രീശങ്കരാചാര്യരുടെ കാലത്തുണ്ടായ സനാതനധര്‍മ്മനവോത്ഥാനവേളയില്‍ അവ വൈഷ്ണവവല്‍ക്കരിക്കപ്പെട്ടതാണെന്നുമാണ് പരക്കെ പ്രചരിച്ചത്. എന്നാല്‍ ഈ നിഗമനത്തെ പാടേ നിഷേധിക്കുന്നതാണ് ചട്ടമ്പി സ്വാമികളുടെ 'കേരളചരിത്രവും തച്ചുടയ കയ്മകളും" എന്ന ഗ്രന്ഥം.

Read More »

ശ്രീ ചട്ടമ്പിസ്വാമി ശതാബ്ദസ്മാരക ഗ്രന്ഥം PDF

പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ശതാബ്ദജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കൊല്ലവര്‍ഷം 1129-ല്‍ പുറത്തിറക്കിയതാന് ഈ ഗ്രന്ഥം. ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവിതത്തിന്റെ ഒരു സമഗ്രമായ ഒരു വീക്ഷണത്തോടൊപ്പം, അവിടത്തേക്കു നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്ന ശിഷ്യന്മാരുടെയും പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും അനുഭവങ്ങളെ ആസ്പദമാക്കിയുള്ള അനുസ്മരണങ്ങള്‍, വിചിന്തനങ്ങള്‍, വിമര്‍ശനങ്ങള്‍, പഠനങ്ങള്‍, അസ്വാദനങ്ങള്‍, എന്നിങ്ങനെ പലതും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഒരു വേദാന്തി, സമദര്‍ശി, സ്നേഹസമ്പന്നന്‍, സാമൂഹികപരിഷ്കര്‍ത്താവ്, ഗ്രന്ഥകാരന്‍, ഗവേഷകന്‍, കവി, സര്‍വ്വകലാവല്ലഭന്‍, ശാസ്ത്രജ്ഞന്‍, പണ്ഡിതന്‍ എന്നിങ്ങനെ പല നിലകളിലും അവിടുത്തെ മഹിമകളെയും വ്യക്തിത്വത്തെയും വിശദമാക്കാന്‍ പര്യാപ്തമായ പല പ്രബന്ധങ്ങളും അര്‍ഹതയുള്ള പണ്ഡിതന്മാരെക്കൊണ്ടെഴുതിച്ചും മുന്‍പെഴുതപ്പെട്ടിട്ടുള്ളവയില്‍നിന്ന് ഉദ്ധരിച്ചും ചേര്‍ത്തിട്ടുണ്ട്. സ്വാമികളുടെ ജീവിതവിവരങ്ങളില്‍ വെളിച്ചം വീശുന്ന കുറിപ്പുകള്‍, കത്തുകള്‍ സമകാലിക രേഖകള്‍ ഇതില്‍ ധാരാളം പ്രകാശിപ്പിച്ചിട്ടുണ്ട്.

Read More »

നിജാനന്ദവിലാസം : ഉള്ളടക്കം, PDF ഡൗണ്‍ലോഡ്

Nijanandavilasam - Sree Chattampi Swamikal

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ 'നിജാനന്ദവിലാസം' കൃതി PDF ആയി ഡൗണ്‍ലോഡ് ചെയ്യാനും വെബ്‌പേജില്‍ വായിക്കാനും ആയി തയ്യാറാക്കിയിരിക്കുന്നു.

Read More »

കേരള ചരിത്രവും തച്ചുടയകൈമളും PDF – സദ്ഗുരു ചട്ടമ്പിസ്വാമികള്‍

സദ്ഗുരു ചട്ടമ്പിസ്വാമികള്‍ രചിച്ച 'കേരള ചരിത്രവും തച്ചുടയകൈമളും' എന്ന ഈ ഗ്രന്ഥം ഈ അടുത്തകാലത്ത് കണ്ടെത്തിയതാണ്. കേരള ചരിത്രവും തച്ചുടയകൈമളും, കൂടല്‍മാണിക്യവും തച്ചുടയകൈമളും, കേരളത്തിലെ ബുദ്ധജൈന വിഗ്രഹങ്ങള്‍, മനസ്സിന്‍റെ ഉറവിടം, തൃപ്പുത്തരിയും മുക്കുടിയും, വെങ്ങിനാട്ടു നമ്പിടി എന്നിങ്ങനെയുള്ള ലേഖന്നങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.

Read More »

തമിഴകവും ദ്രാവിഡമാഹാത്മ്യവും PDF – സദ്ഗുരു ചട്ടമ്പിസ്വാമികള്‍

സദ്ഗുരു ചട്ടമ്പിസ്വാമികള്‍ രചിച്ച ഒരു ലേഖനസമാഹാരമാണ് 'തമിഴകവും ദ്രാവിഡമാഹാത്മ്യവും' എന്ന ഈ ഗ്രന്ഥം. ഉടുതുണിക്ക് മറുതുണിയില്ലാതെ, ജീവിതത്തിലൊരിക്കലും കേറിക്കിടക്കാനൊരിടം സ്വന്തമാക്കാതെ, അന്ത്യംവരെ ഒറ്റയാനായി ഊരുചുറ്റിയ ഒരു സ്വാമി നാനവിഷയങ്ങളില്‍ മൗലികമായ നിരവധി ഗവേഷണപഠനങ്ങള്‍ നടത്തിയെന്ന കാര്യം ഇന്നത്തെ തലമുറയ്ക്ക് ഒരു കെട്ടുകഥയായെ തോന്നുകയുള്ളൂ.

Read More »

സഹസ്രകിരണന്‍ – ശ്രീ ചട്ടമ്പിസ്വാമികളെക്കുറിച്ച് ഒരു കൈപ്പുസ്തകം PDF

നെയ്യാറ്റിന്‍കരയിലെ ശ്രീ വിദ്യാധിരാജവേദാന്തപഠനകേന്ദ്രം ആദ്ധ്യാത്മിക രംഗത്ത്, വിശേഷിച്ച് ശ്രീ ചട്ടമ്പിസ്വാമികളെ സംബന്ധിച്ച് ഒരു വ്യാഴവട്ടത്തിലേറെക്കാലമായി പഠനഗവേഷണപാഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തിന്‍റെ ആചാര്യനായ ഡോ. എം. പി. ബാലകൃഷ്ണന്‍ തയ്യാറാക്കിയതാണ് സഹസ്രകിരണന്‍ എന്ന ഈ കൈപ്പുസ്തകം.

Read More »

ശ്രീ ചട്ടമ്പി സ്വാമികള്‍ – നവോത്ഥാനത്തിന്റെ മഹാപ്രഭു

ചട്ടമ്പിസ്വാമികള്‍ ഷണ്‍മുഖദാസനായിരുന്ന കാലത്തെ സഹചാരികളില്‍ ഒരാളായിരുന്നു ശ്രീനാരായണഗുരു. ചട്ടമ്പിസ്വാമികളെ തന്റെ ഗുരുവായി കാണുന്നതില്‍ തെറ്റില്ലെന്ന് നാരായണഗുരു അറിയിച്ചതായാണ് നാരായണഗുരുവില്‍ നിന്ന് ഗ്രഹിച്ച വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി നടരാജഗുരു രേഖപ്പെടുത്തിയത്. ചട്ടമ്പിസ്വാമികളെ സ്നാപകയോഹന്നാനോടും ശ്രീനാരായണഗുരുവിനെ യേശുക്രിസ്തുവിനോടും തുടര്‍ന്ന് നടരാജഗുരു താരതമ്യപ്പെടുത്തി. ചട്ടമ്പിസ്വാമികള്‍ക്ക് 27 വയസ്സും നാരായണഗുരുവിന് 24 വയസ്സും ഉള്ളപ്പോള്‍ 1883–ല്‍ ചെമ്പഴന്തിക്കടുത്തുള്ള അണിയൂര്‍ക്ഷേത്രത്തില്‍വച്ചാണ് ഇവര്‍ പരസ്പരം കാണുന്നത്. സര്‍വ്വജ്ഞന്‍, ഋഷി, സദ്ഗുരു, പരിപൂര്‍ണ്ണകലാനിധി, മഹാപ്രഭു തുടങ്ങിയ വിശേഷണങ്ങള്‍കൊണ്ടാണ് ചട്ടമ്പിസ്വാമിയെ നാരായണഗുരു ചരമശ്ലോകത്തില്‍ വിശേഷിപ്പിച്ചത്. - ഡോ.എം.ജി.ശശിഭൂഷണ്‍

Read More »

ശ്രീ ചട്ടമ്പിസ്വാമികള്‍ വെബ്‌സൈറ്റ് സെപ്റ്റംബര്‍ 6-നു

ശ്രീ ചട്ടമ്പിസ്വാമികളുടെ ആശയങ്ങള്‍ വായിക്കാനും പഠിക്കാനും വിദ്യാധിരാജാ പഠന കേന്ദ്രങ്ങള്‍ വഴി പ്രചരിപ്പിക്കാനും ആവശ്യമായ എല്ലാം ഈ വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

Read More »

അപ്രമേയ പ്രഭാവനായ ഒരു ആത്മയോഗി

1099 മേടം 23. പന്മന സി. പി. പി. സ്മാരക വായനശാലയില്‍ പരമഭട്ടാരക വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികള്‍ വിശ്രമിക്കുന്നു. രോഗം വര്‍ദ്ധിച്ചിരുന്നു. സ്വാമികള്‍ ശ്രീ. കുമ്പളത്തു ശങ്കുപ്പിള്ളയെ വിളിച്ച് അവിടെത്തന്നെ ഉണ്ടായിരിക്കണമെന്ന് പതിവില്ലാത്തവണ്ണം നിര്‍ദ്ദേശിച്ചു. വൈകിട്ട് സ്വാമികള്‍ എഴുന്നേറ്റിരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. വത്സലശിഷ്യനായ പത്മനാഭപണിക്കരുടെ സഹായത്തോടുകൂടി അവിടുന്നു കട്ടിലില്‍ എഴുന്നേറ്റിരുന്ന് സാവധാനത്തില്‍ ഉപവിഷ്ടനായി. ക്രമേണ ധ്യാനനിഷ്ഠനായി കാണപ്പെട്ടു. അത് അവസാന നിമിഷങ്ങളാണെന്ന് ആരും ധരിച്ചില്ല. എങ്കിലും പരമാര്‍ത്ഥം അങ്ങനെയായിരുന്നു. അവിടുന്ന് ദേഹബന്ധം ഉപേക്ഷിച്ച് പരമപദം പ്രാപിച്ചുകഴിഞ്ഞു. ആപുണ്യകളേബരം നേരത്തെ നിര്‍ദ്ദേശിച്ചതനുസരിച്ച് പന്മനക്കാവില്‍ വിധിയാംവണ്ണം സമാധിയിരുത്തപ്പെട്ടു.

Read More »

സന്ദേശവും സമാധിയും

സാധാരണക്കാരുടെയിടയില്‍ സ്വാര്‍ത്ഥസ്പര്‍ശമില്ലാതെ കാലംകടത്തുകയും പ്രപഞ്ചരഹസ്യങ്ങളെ മഥനംചെയ്തു മധുരാനുഭൂതികള്‍ ജനസമുദായത്തിന്റെ ഉല്‍ക്കര്‍ഷത്തിനായി വിതറുകയും സ്വന്തം ജീവിതചര്യകളിലൂടെ മറ്റുള്ളവര്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശംചെയ്തു സാമൂഹ്യചക്രം പരിശുദ്ധമാക്കുകയും ചെയ്യുന്ന ജ്ഞാനധനികളുണ്ട്. അവരാണ് യഥാര്‍ത്ഥത്തില്‍ മതാചാര്യന്മാരും ലോകോപകാരികളും.

Read More »