Sree

ഗതിപ്രകരണം

ക്രിസ്തു മനുഷ്യര്‍ അനുഭവിക്കേണ്ടതായ ദണ്ഡത്തെ താന്‍ അനുഭവിച്ചു എന്നു പറയുന്നല്ലോ. അവനവന്‍ ചെയ്ത കുറ്റത്തിന് അവനവന്‍തന്നെ ദണ്ഡമനുഭവിക്കേണ്ടതല്ലാതെ മറ്റൊരുവന്‍ ദണ്ഡിപ്പിക്കപ്പെടുന്നതു നീതിയാണോ? ഒരുത്തന്റെ വിശപ്പു മറ്റൊരുത്തന്‍ ഭക്ഷണം കഴിച്ചതുകൊണ്ടു ശമിക്കുമോ? ഒരുവന്റെ വ്യാധി മറ്റൊരുവന്‍ മരുന്നു സേവിച്ചാല്‍ ശമിക്കുമോ?

Read More »

പാശപ്രകരണം

ആദിമനുഷ്യര്‍ പാപികളായിത്തീര്‍ന്നതുകൊണ്ട് അവരുടെ ശുക്ലശോണിതവഴിയായി ജനിക്കുന്ന എല്ലാ മനുഷ്യര്‍ക്കും ജന്മപാപമുണ്ടായിരിക്കുമെന്നു നിങ്ങള്‍ പറയുന്നല്ലോ. ഓ! ഹോ! പാപമെന്നത് എന്തോന്നാണ്? ഒരു ദ്രവ്യമോ ഗുണമോ? രണ്ടുമല്ലല്ലോ. അത് വിലക്കിയതിനെ ചെയ്ത കര്‍മ്മമായിട്ടും, വിധിച്ചതിനെ ചെയ്തിട്ടില്ലെന്നുള്ള കര്‍മ്മത്തിന്റെ ഇല്ലായ്മയായിട്ടും അല്ലയോ ഇരിക്കുന്നത്?

Read More »

മൃഗാദി

മൃഗങ്ങള്‍ക്ക് മനസ്സ്, ബുദ്ധി, ചിത്തം ഈ അന്തഃകരണങ്ങള്‍ ഇല്ലെന്നുള്ളത് അനുഭവത്താല്‍ നിഷേധിക്കപ്പെട്ടിരിക്കുന്നു (Czolde). മൃഗങ്ങള്‍ക്ക്, അന്തഃകരണമില്ലെന്നു നിഷേധിക്കുന്നതു വലിയ അറിവുകേടാകുന്നു. അവകള്‍ക്ക് ആലോചനയുണ്ട്, ഓര്‍മ്മയുണ്ട്, സ്‌നേഹദ്വേഷങ്ങള്‍ ഉണ്ട്. അതുകളുടെ ഇന്ദ്രിയജ്ഞാനം നമ്മുടേതിനേക്കാളും അതിസൂക്ഷ്മമായിരിക്കുന്നു.

Read More »

പശുപ്രകരണം

ദൈവം മനുഷ്യന്റെ മൂക്കിന്റെ ഓട്ടയില്‍ക്കൂടെ ജീവശ്വാസത്തെ ഊതി, അതുകൊണ്ട് അവന്‍ ജീവാത്മാവോടുകൂടിയവനായി എന്നു നിങ്ങള്‍ പറയുന്നല്ലോ. ജീവശ്വാസംതന്നെ ആത്മാവായി എന്നു സമ്മതിക്കുന്നപക്ഷം അത് അണുകൂട്ടമായ ഭൂതത്തില്‍ ഒന്നായി ജഡമായി നശ്വരവസ്തുവായിരിക്കും. അല്ലാതെ ചേതനവസ്തു ആകയില്ല. ആയതുകൊണ്ടും നിദ്രയില്‍ പ്രാണവായു യാതൊന്നും അറിയുന്നതായി കാണാത്തതുകൊണ്ടും ഈ പറയുന്നതു ചേരുകയില്ല.

Read More »

ത്രൈ്യകത്വം

പിതാവ്, പുത്രന്‍, പവിത്രാത്മാവ് ഈ മൂന്നിനേയും ഒന്നെന്നോ വെവ്വേറെ ദൈവമെന്നോ തുല്യമെന്നോ വന്ദ്യമെന്നോ പറയാതിരിക്കുന്ന സ്ഥിതിക്ക് ആ മൂന്നിനേയും എങ്ങനെയാണ് നിങ്ങള്‍ ദൈവലക്ഷണത്തില്‍ ഉള്‍പ്പെടുത്തി ത്രൈ്യകത്വമാക്കി സ്വീകരിക്കുന്നത്.

Read More »

പവിത്രാത്മചരിത്രം

പവിത്രാത്മാവ്, സൃഷ്ടി മുതലായ കൃത്യങ്ങള്‍ക്കു വേണ്ടുന്ന സഹായം ചെയ്യുന്നു എന്ന് നിങ്ങള്‍ പറയുന്നല്ലോ. യഹോവാ സര്‍വ്വശക്തന്‍ എന്നുവരികില്‍ താന്‍ ചെയ്യുന്ന കൃത്യങ്ങള്‍ക്ക് പവിത്രാത്മാവിന്റെ സഹായംകൂടി ഇച്ഛിക്കുമോ?

Read More »

ഇനി നിഗ്രഹാനുഗ്രഹം

മരിച്ചവരെല്ലാപേരും തല്‍ക്ഷണംതന്നെ നരകത്തിലും മോക്ഷത്തിലും ചെന്ന് സുഖദുഃഖങ്ങളെ അനുഭവിക്കും എന്നുവരുകില്‍ ലോകാവസാനകാലത്തില്‍ വിചാരണചെയ്യണമെന്നില്ലല്ലോ. അതല്ല വിചാരണ ചെയ്യണം എങ്കില്‍ ആ വിചാരണകൊണ്ട് മുക്തിയില്‍ ഇരുന്നവരെ നരകത്തിലും നരകത്തില്‍ ഇരുന്നവരെ മുക്തിയിലും മാറ്റി മാറ്റി ഇരുത്തുമോ? ഇരുത്തുകയില്ലെങ്കില്‍ വിചാരണ ചെയ്യുന്നതുകൊണ്ട് പ്രയോജനം യാതൊന്നും ഇല്ലല്ലോ.

Read More »

ക്രിസ്തുചരിതം

ഇവിടെ ദൈവപുത്രനെന്നു പറഞ്ഞിട്ടില്ലാത്തതുകൊണ്ട് 'അറികയില്ലെ'ന്നുള്ള വാക്കിനെ ദൈവസ്വഭാവത്തോടു ചേര്‍ത്തുകൂടാ എങ്കില്‍ മനുഷ്യപുത്രനെന്നു പറഞ്ഞിട്ടില്ലാത്തതുകൊണ്ട് മനുഷ്യസ്വഭാവത്തോടും ചേര്‍ത്തൂകൂടാ എന്നും, ദൈവം എന്നും മനുഷ്യന്‍ എന്നും കൂടാതെ വെറും പുത്രനെന്നുമാത്രം പറഞ്ഞിരിക്കകൊണ്ടു വെറും സ്വഭാവത്തോടുകൂടെ തന്നെ ചേര്‍ക്കാവൂ എന്നും അപ്പോള്‍ യേശുവിനെ ദൈവത്വം, മനുഷത്വം ഇതുകള്‍ രണ്ടും അല്ലാത്ത ഒരു വെറും-ത്വം-ഇങ്ങനെ മൂന്ന് 'ത്വ'ങ്ങള്‍ ഉണ്ടെന്നും ആയതു ബൈബിളിനു വിരോധമെന്നും വന്നുപോകും.

Read More »

ദുര്‍ഗ്ഗുണം

നിങ്ങളുടെ യഹോവാ എന്ന ദൈവത്തില്‍, ഇല്ലാത്തവയായ സര്‍വ്വജ്ഞത്വാദിഗുണങ്ങള്‍ ആ ദൈവത്തില്‍ ഉള്ളതായിട്ട് വലിയ കള്ളം പറഞ്ഞു എന്നുതന്നെയുമല്ല അദ്ദേഹത്തിനുള്ളവകളായ വൈരാഗ്യം (വൈരഭാവം), കോപം, അസൂയ, ജീവദ്രോഹം, സ്തുതിപ്രീതി, വ്യാകുലത്വം, ദുഷ്ടത്വം, അസത്യം മുതലായ വലിയ ദുര്‍ഗ്ഗുണങ്ങളെ ഒന്നിനേയും വെളിക്കു പറയാതെ മറച്ചുവെച്ചുകളയുകയും ചെയ്തല്ലോ?

Read More »

ആദിസൃഷ്ടി

യഹോവ ആദിമനുഷ്യരെ വിവേകമില്ലാത്തവരായിട്ടു സൃഷ്ടിച്ചത് എന്തിന്? അങ്ങനെ അല്ല അവര്‍ വിവേകമുള്ളവര്‍തന്നെ ആയിരുന്നു എങ്കില്‍ വിലക്കപ്പെടുന്നതിനെ ചെയ്യുന്നതാണ് ചീത്ത, ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നു തിരിച്ചറിയാതെ വിലക്കിയ കനിയെ ഭക്ഷിച്ചത് എന്തുകൊണ്ട്?

Read More »

ഉപാദാനം

യഹോവാ 1ഉപാദാനകാരണം കൂടാതെ ശൂന്യത്തില്‍നിന്നാണ് ലോകത്തെ സൃഷ്ടിച്ചതെന്നു നിങ്ങള്‍ പറയുന്നല്ലോ. എന്നാല്‍ സത്ക്കാരണത്തില്‍നിന്നു സത്ക്കാര്യമേ ജനിക്കൂ. കാരണത്തില്‍ ശക്തി രൂപമായിരുന്നതുതന്നെ പിന്നെ കാരകങ്ങളാല്‍ (കാരകങ്ങള്‍-കര്‍ത്താവ്, കര്‍മ്മം തുടങ്ങിയവ) വ്യക്തിരൂപമായിട്ടു കാര്യമാകും. വിത്തില്‍നിന്ന് മരം എങ്ങനെയോ അതുപോലെ കാരണം കൂടാതെ കാര്യോല്‍പത്തി ഒരിടത്തുമില്ല. അസത്കാരണത്തില്‍ അസത്ക്കാര്യം അല്ലാതെ സത്കാര്യം ജനിക്കുകയുമില്ല. മണലില്‍നിന്ന് എണ്ണ ഉണ്ടാകയില്ല. പൊന്നില്‍നിന്ന് ഇരുമ്പുണ്ടാകുന്നില്ല. അപ്രകാരംതന്നെ എല്ലാവറ്റില്‍നിന്നും എല്ലാം ഉണ്ടാകുന്നില്ല.

Read More »

ക്രിസ്തുമതഛേദനം കൃത്യനിമിത്തം

ആരെങ്കിലും എന്തെങ്കിലും ഒരു കാര്യത്തെ ഒരു നിമിത്തവും കൂടാതെ ചെയ്കയില്ല. 'പ്രയോജനമനുദ്ദിശ്യ ന മന്ദോfപി പ്രവര്‍ത്തതേ'-പ്രയോജനത്തെ അപേക്ഷിക്കാതെ മന്ദനായുള്ളവന്‍പോലും ഒന്നുംതന്നെ പ്രവര്‍ത്തിക്കുകയില്ലാ. എന്നാല്‍ ആ പ്രയോജനം സ്വാര്‍ത്ഥമോ പരാര്‍ത്ഥമോ എന്നു നോക്കുമ്പോള്‍ (യശായാ 43 അ. 7-വാ) ഞാന്‍ അവനെ എന്റെ മഹത്വത്തിനായിട്ടു സൃഷ്ടിച്ചു എന്നു നിങ്ങളുടെ ബൈബിള്‍ പ്രമാണത്തില്‍ പറഞ്ഞിരിക്കകൊണ്ട് യഹോവായുടെ ഈ ലോകസൃഷ്ടി സ്വാര്‍ത്ഥമായിട്ടുതന്നെയെന്ന് തീര്‍ച്ചയാകുന്നു.

Read More »

ക്രിസ്തുമതസാരം

ജീവന്മാര്‍ തങ്ങളുടെ പാപകര്‍മ്മം ഹേതുവായിട്ടു നിഗ്രഹഫലത്തെ പ്രാപിക്കകൊണ്ട് സ്വതന്ത്രന്മാരാകുന്നു എങ്കിലും സ്വകീയപുണ്യകര്‍മ്മംകൊണ്ട് അനുഗ്രഹഫലത്തെ പ്രാപിക്കാത്തതിനാല്‍ പരതന്ത്രന്മാരുമാകുന്നു.

Read More »

പൂര്‍വ്വപീഠിക – ക്രിസ്തുമതഛേദനം

അല്ലയോ മഹാജനങ്ങളെ! എന്റെ ഈ ഉപക്രമം ക്രിസ്തുമതത്തിന്റെ തത്ത്വത്തെ ഏഴകളായിരിക്കുന്ന ജനങ്ങളുടെ ഹൃദയത്തില്‍ ധരിപ്പിക്കുന്നതിനാകുന്നു. ക്രിസ്തുമതസ്ഥരായ പാതിരിമാര്‍ മുതലായ ഓരോരോ കുക്ഷിംഭരികള്‍ നമ്മുടെ ഹിന്ദുമതത്തേയും ഈശ്വരനേയും ശ്രുതി, സ്മൃതി മുതലായ ആപ്തവാക്യങ്ങളേയും ന്യായം കൂടാതെ ദുഷിച്ചും ദൂഷണപുസ്തകങ്ങളെ അച്ചടിപ്പിച്ച് പ്രസിദ്ധം ചെയ്തുകൊണ്ട് സാധുക്കളും അജ്ഞന്മാരുമായ പുലയര്‍ ചാന്നാര്‍ പറയര്‍ മുതലായ ഹിന്ദുക്കളുടെ മനസ്സിനെ തൊപ്പി, കുപ്പായം മുതലായതുകളെ കൊടുത്തു മയക്കി ഭേദിപ്പിച്ച് സ്വമതമാര്‍ഗ്ഗത്തില്‍ ഏര്‍പ്പെടുത്തി നരകത്തിനു പാത്രീഭവിപ്പിക്കുന്നതിനെ നാം കണ്ടും കേട്ടുമിരുന്നുകൊണ്ട് ഈ മഹാപാതകത്തിനെ തടയാന്‍ യാതൊരു കഴിവും സമ്പാദിക്കാതെ അടങ്ങിയിരിക്കുന്നത് അല്പവും ഉചിതമല്ല.

Read More »

‘ക്രിസ്തുമതഛേദനം’ ഗ്രന്ഥത്തെപ്പറ്റി പ്രമുഖര്‍

ഭാരതത്തിന്റെ സംസ്‌കാരത്തേയും തദ്വാരാ ഭാരതത്തേയും സംരക്ഷിക്കണമെന്നുള്ളവര്‍ക്ക് ഈ രാജ്യത്ത് വിദേശീയമതങ്ങളെ അടിച്ചേല്പിക്കുവാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സമചിത്തതയോടെ കഴിഞ്ഞുപോകുവാന്‍ ഒക്കുന്നതല്ലല്ലോ. -ബോധേശ്വരന്‍ -

Read More »

പ്രപഞ്ചത്തില്‍ സ്ത്രീ-പുരുഷന്മാര്‍ക്കുള്ള സ്ഥാനം

ചട്ടമ്പിസ്വാമികളുടെ ഗൃഹസ്ഥശിഷ്യനായിരുന്ന സാഹിത്യകുശലന്‍ ശ്രീ. ടി. കെ. കൃഷ്ണമേനോന്റെ പത്‌നി ശ്രീമതി. ടി. വി. കല്യാണിയമ്മ ഒരിയ്ക്കല്‍ ചട്ടമ്പി സ്വാമികളോട് സ്ത്രീകള്‍ക്ക് പ്രയോജനപ്രദമായ ഒരു വിഷയത്തെപറ്റി ഉപന്യസിക്കണമെന്ന് അപേക്ഷിച്ചു. അതുപ്രകാരം സ്വാമികള്‍ എറണാകുളത്ത് സ്ത്രീ സമാജത്തില്‍ ചെയ്ത പ്രഭാഷണമാണ് ''പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം'' എന്ന ഈ പ്രബന്ധം.

Read More »

ജീവകാരുണ്യനിരൂപണം

മാംസഭുക്കുകള്‍ക്കും സസ്യഭുക്കുകള്‍ക്കും പ്രകൃതികൊണ്ടും ആകൃതികൊണ്ടും വ്യത്യാസം കാണുന്നുണ്ട്. മനുഷ്യന്‍ ഇതില്‍ ഏതു വര്‍ഗ്ഗമാണെന്നു നോക്കുക. മാംസഭുക്കുകളായ മൃഗങ്ങള്‍ക്ക് വീരപ്പല്ലുകള്‍ കാണുന്നു. മനുഷ്യനും അപ്രകാരം നാലു പല്ലുകള്‍ കാണുന്നുണ്ട്. അതുകൊണ്ട് മനുഷ്യനെ മാംസഭുക്കായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്.

Read More »

ശ്രീ ചക്രവിധി – ശ്രീചക്രപൂജാകല്പം

ശ്രീ ചക്രവിധി, ഇവിടെ ആദ്യമായിട്ട് ഇതിലേക്കുള്ള ഒന്നാമത്തെ പ്രധാനരേഖയേയും ആ രേഖയുടെ ആകപ്പാടെയുള്ള നീളത്തേയും ഭൂപുരത്തേയും ത്രിവലയത്തേയും പറയുന്നു.

Read More »

ആദിഭാഷ (10)

ഹിന്ദുസ്ഥാനി തുടങ്ങിയ മേല്‍വിവരിച്ച ഭാഷകളിലെ അക്ഷരമാലകള്‍ അധികവും ഉത്ഭവമുറയെ ആദരിക്കുന്നവയായും വര്‍ണ്ണസംഖ്യകൊണ്ട് ദീര്‍ഘിക്കാത്തവയായും ലിപികളുടെ ഉച്ചാരണരീതികൊണ്ടും മറ്റും അപരിഷ്‌കൃതഭാവത്തെ സൂചിപ്പിക്കുന്നവയായും ഇരിക്കുന്നു.

Read More »