പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ശതാബ്ദജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കൊല്ലവര്‍ഷം 1129-ല്‍ പുറത്തിറക്കിയതാന് ഈ ഗ്രന്ഥം. ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവിതത്തിന്റെ ഒരു സമഗ്രമായ ഒരു വീക്ഷണത്തോടൊപ്പം, അവിടത്തേക്കു നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്ന ശിഷ്യന്മാരുടെയും പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും അനുഭവങ്ങളെ ആസ്പദമാക്കിയുള്ള അനുസ്മരണങ്ങള്‍, വിചിന്തനങ്ങള്‍, വിമര്‍ശനങ്ങള്‍, പഠനങ്ങള്‍, അസ്വാദനങ്ങള്‍, എന്നിങ്ങനെ പലതും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഒരു വേദാന്തി, സമദര്‍ശി, സ്നേഹസമ്പന്നന്‍, സാമൂഹികപരിഷ്കര്‍ത്താവ്, ഗ്രന്ഥകാരന്‍, ഗവേഷകന്‍, കവി, സര്‍വ്വകലാവല്ലഭന്‍, ശാസ്ത്രജ്ഞന്‍, പണ്ഡിതന്‍ എന്നിങ്ങനെ പല നിലകളിലും അവിടുത്തെ മഹിമകളെയും വ്യക്തിത്വത്തെയും വിശദമാക്കാന്‍ പര്യാപ്തമായ പല പ്രബന്ധങ്ങളും അര്‍ഹതയുള്ള പണ്ഡിതന്മാരെക്കൊണ്ടെഴുതിച്ചും മുന്‍പെഴുതപ്പെട്ടിട്ടുള്ളവയില്‍നിന്ന് ഉദ്ധരിച്ചും ചേര്‍ത്തിട്ടുണ്ട്. സ്വാമികളുടെ ജീവിതവിവരങ്ങളില്‍ വെളിച്ചം വീശുന്ന കുറിപ്പുകള്‍, കത്തുകള്‍ സമകാലിക രേഖകള്‍ ഇതില്‍ ധാരാളം പ്രകാശിപ്പിച്ചിട്ടുണ്ട്.
Read More »