പ്രാചീനമലയാളം

പ്രാചീന മലയാളം – ശ്രീ ചട്ടമ്പിസ്വാമികള്‍ – വായിക്കാം, ഡൌണ്‍ലോഡ് ചെയ്യാം

ഈ മലയാളഭൂമിയില്‍ ജന്മികള്‍ അധികവും മലയാളബ്രാഹ്മണരാകുന്നുവെന്നും അവര്‍ക്ക് കൂടുതല്‍ കുലശ്രേഷ്ഠതയും മറ്റുള്ളവരുടെമേല്‍ ഗുരുസ്ഥാനവും ഉണ്ടെന്നും പ്രചരിക്കപ്പെട്ടതിനെ, പഴയ പ്രമാണങ്ങളില്‍നിന്നും പാരമ്പര്യങ്ങളില്‍നിന്നും നടപടികളില്‍നിന്നും സര്‍വ്വസമ്മതമായ യുക്തിവാദങ്ങളാല്‍ മേല്പറഞ്ഞ സംഗതികള്‍ അടിസ്ഥാനമില്ലാത്തവയാണെന്നും, ഈ ഭൂമി വാസ്തവത്തില്‍ മലയാളി നായന്മാരുടെ വകയാണെന്നും നായന്മാര്‍ ഉല്‍കൃഷ്ടകുലജാതന്മാരും നാടുവാഴികളും ആയ ദ്രാവിഡന്മാരാണെന്നും അവര്‍ തങ്ങളുടെ ആര്‍ജ്ജവശീലവും ധര്‍മ്മതല്പരതയും കൊണ്ട് സ്വദേശബഹിഷ്‌കൃതന്മാരും പാഷണ്ഡമതഗാമികളും ആയ ഒരുകൂട്ടം ആര്യബ്രാഹ്മണരുടെ വലയില്‍ അകപ്പെട്ട് കാലാന്തരത്തില്‍ കക്ഷിപിരിഞ്ഞ് ഇങ്ങനെ അകത്തും പുറത്തുമായി താഴ്മയില്‍ കഴിഞ്ഞുപോരികയാണെന്നും ആണ് ഈ പുസ്തകം സ്ഥാപിക്കാന്‍ ഉദ്യമിക്കുന്നത്.

Read More »

അനുബന്ധങ്ങള്‍ (പ്രാചീനമലയാളം)

ഭാഷ്യം യഥാമനുഷ്യാധികാര നിയമമപോദ്യ ദേവാ ദീനാമപി വിദ്യാസ്വധികാര ഉക്തസ്തഥൈവ ദ്വിജാത്യധികാരനിയമാപവാദേന ശൂദ്രസ്യാപ്യധികാരസ്സ്യാദിത്യേ താം ആശങ്കാം നിവര്‍ത്തയിതുമിദമധികരണമാരഭ്യതേ.

Read More »

ചാതുര്‍വര്‍ണ്യാഭാസവും ബ്രാഹ്മണമതവും

ബ്രാഹ്മണന്‍ വിവാഹംചെയ്ത ശൂദ്രസ്ത്രീയില്‍ ജനിച്ച കന്യക ബ്രാഹ്മണനെത്തന്നെ വിവാഹംചെയ്തിട്ട് അവള്‍ക്കും പുത്രികള്‍ ജനിച്ച് അവരും അപ്രകാരം തന്നെ ഏഴു തലമുറവരെ ബ്രാഹ്മണനെത്തന്നെ വിവാഹം ചെയ്തുകൊണ്ടുവന്നാല്‍ ഏഴാമതു തലമുറയില്‍ ജനിച്ചവര്‍ ബ്രാഹ്മണജാതിയായിത്തീരുന്നു.

Read More »

ചാതുര്‍വര്‍ണ്യം

ചാതുര്‍വര്‍ണ്യത്തിനെ രണ്ടായി പിരിക്കാം. അവയില്‍ ഒന്ന് ഗുണകര്‍മ്മങ്ങളെ അടിസ്ഥാനപ്പെടുത്തിയും മറ്റേതു കുക്ഷിപൂരണമതത്തെ അടിസ്ഥാനപ്പെടുത്തിയും ഇരിക്കുന്നു.

Read More »

ശൂദ്രശബ്ദം

ശൂദ്രാദിപദങ്ങള്‍ തമിഴ് ഭാഷയില്‍ ചിതൈച്ചൊല്ലായിരിക്കുന്നതിനാല്‍ സംസ്‌കൃതഭാഷയിലുള്ളവതന്നെ എന്നു തെളിയുന്നു

Read More »

നായന്മാരെപ്പറ്റി ചരിത്രകാലത്തില്‍ വിദേശീയന്മാര്‍ക്കുണ്ടായിട്ടുള്ള അഭിപ്രായങ്ങള്‍

മലയാളദേശത്തെപ്പറ്റി നല്ല പരിചയം സിദ്ധിച്ചിരുന്ന അഞ്ജകണ്ടിയിലെ മിസ്റ്റര്‍ മര്‍ഡാക്ക് ബ്രൗണ്‍ എന്നയാള്‍ 19-ാം ശതവര്‍ഷാരംഭത്തില്‍ 'മിസ്റ്റര്‍ ഫ്രാന്‍സിസ് ബുക്കനന്‍' എന്നയാള്‍ക്കയച്ച എഴുത്തില്‍ രാജശക്തിയെ കുറിക്കുന്നതായി ഫ്രാന്‍സിലും മറ്റും നടപ്പുണ്ടായിരുന്ന ഫ്യൂഡല്‍ സിസ്റ്റത്തിന്റെ രീതിയിലായിരുന്നു മലബാറിലെ നടപടി (ബ്രിട്ടീഷ് പ്രവേശനംവരെ) എന്നു പറഞ്ഞിരിക്കുന്നു.

Read More »

നായന്മാരുടെ ഔല്‍കൃഷ്ട്യവും മലയാളഭൂമിക്കുള്ള അവരുടെ ഉടമസ്ഥാവകാശവും

ബ്രാഹ്മണശബ്ദവും അന്യോന്യം വളരെ ദൂരത്തിലാകയാല്‍ ബ്രാഹ്മണശബ്ദത്തിന്റെ ദേശത്തു മലയാളനാടും മലയാളനാട്ടില്‍ ബ്രാഹ്മണശബ്ദവും വരുവാന്‍ പാടില്ലാ. രണ്ടു ശബ്ദങ്ങളും ചേര്‍ന്ന് 'മലയാളബ്രാഹ്മണര്‍' എന്നൊരു വാക്ക് ഉണ്ടായി ഈ നാട്ടില്‍ വളരെക്കാലമായിട്ടു നടപ്പില്‍ വന്നിരിക്കയാല്‍ ഇതിലേക്ക് ഏതെങ്കിലും മാര്‍ഗ്ഗവും ആവശ്യവും കൂടാതെ കഴികയില്ലെന്നുള്ളതു നിശ്ചയംതന്നെ.

Read More »

നായന്മാരുടെ സ്ഥാനമാനദാതാക്കള്‍ ഭാര്‍ഗ്ഗവനോ ബ്രാഹ്മണരോ അല്ല

ധം ഭാര്‍ഗ്ഗവനോ ബ്രാഹ്മണരോ ആണ് നായന്മാരുടെ സ്ഥാനമാനദാതാക്കന്മാരെന്നുള്ള കേരളമാഹാത്മ്യാദി സിദ്ധാന്തത്തെപ്പറ്റി ആലോചിക്കാം. കയ്മള്‍, കര്‍ത്താ, പണിക്കര്‍, മേനോന്‍, ഇല്ലം, സ്വരൂപം, പള്ളിച്ചാന്‍ തുടങ്ങിയുള്ള എല്ലാ നായന്മാരെയും പൊതുവെ ശൂദ്രരാക്കി ഗണിച്ച് അവരില്‍ ഓരോരുത്തര്‍ക്കുള്ള സ്ഥാനമാനങ്ങളെ ഭാര്‍ഗ്ഗവന്‍ അല്ലെങ്കില്‍ ബ്രാഹ്മണര്‍ കൊടുത്തതായിട്ടാണ് പറയുന്നത്.

Read More »

മലയാളഭൂമി ഭാര്‍ഗ്ഗവനുള്ളതല്ല

കൈയില്‍ (ഒഴിയാതെ) വാളുള്ളവരായി നാകന്മാരെന്ന പ്രഭുക്കന്മാരാല്‍ എല്ലായ്‌പ്പോഴും ഭരിക്കപ്പെടുകയാലും വാള്‍പ്രയോഗവും അതിലേക്ക് അധികചാതുര്യപ്രചാരവും ഉള്ളതിനാലും (ഈ മലയാളഭൂമിക്ക്) അസിപ്രസ്ഥം എന്ന നാമം സിദ്ധിച്ചു.'

Read More »

പരശുരാമന്‍ മലയാളഭൂമിയെ ദാനംചെയ്തിട്ടില്ല

കേരളോല്പത്തി, കേരളമാഹാത്മ്യം, മുതലായവയില്‍, കന്യാകുമാരി മുതല്‍ വടക്ക് കാഞ്ഞരോട്ടുപുഴ വരെ 32 മലയാളഗ്രാമമടങ്ങിയ തെക്കേ മലയാളദേശത്തെക്കുറിച്ചുള്ള സകല സംഗതികളേയും സഹ്യാദ്രിഖണ്ഡത്തില്‍ സുബ്രഹ്മണ്യം മുതല്‍ ഗോകര്‍ണ്ണംവരെ എന്നും സുബ്രഹ്മണ്യത്തിനു സമീപമുള്ളതായ ഉത്തരകന്യാകുമാരിമുതല്‍ നാസികാത്ര്യംബകംവരെയെന്നും അതിര്‍ത്തിനിര്‍ണ്ണയം കാണുന്നു.

Read More »

മലയാളബ്രാഹ്മണരെ പരശുരാമന്‍ കൊണ്ടുവന്നിട്ടില്ല

പരശുരാമനില്‍നിന്നും ദാനം വാങ്ങിയതുകൊണ്ടു ബ്രാഹ്മണര്‍ക്ക് പതിത്വം സംഭവിക്കണമെങ്കില്‍ ദാനം ചെയ്യുന്നതിനുമുമ്പ് അദ്ദേഹത്തിനു പതിത്വം ഉണ്ടായിരുന്നിരിക്കണം. എന്നാല്‍ മലയാളഭൂമിദാനത്തിനുമുമ്പുതന്നെ അനേകം മഹാദാനങ്ങളും മറ്റും നടത്തിയിട്ടുള്ള ദിവ്യശ്രീമാനായ പരശുരാമനു പതിത്വം ഒരിക്കലും ഉണ്ടെന്നു വരുന്നതല്ല.

Read More »

ദാനകാരണനിഷേധം

'മാതൃഹത്തിപാപത്തിന് ക്ഷത്രിയരേയും കാര്‍ത്തവീര്യാര്‍ജ്ജുനനേയും കൊന്ന് ഏകശാസനയോടുകൂടി രാജ്യപരിപാലനം ചെയ്യണം,' എന്നിങ്ങനെ മഹര്‍ഷിമാര്‍ വിധിച്ചപോലെ അദ്ദേഹം ചെയ്തു. അതുകൊണ്ടും, ആയതു ശിഷ്ടപരിപാലനത്തിനുവേണ്ടിയുള്ള ദുഷ്ടനിഗ്രഹമായി പറയപ്പെട്ടിരിക്കയാലും, ലോകരക്ഷകന്മാര്‍ ധനജനയൗവനഗര്‍വ്വിഷ്ഠന്മാരായ ലൗകികരുടെ ബോധത്തിനായിട്ടു പാപശാന്തിക്കെന്നപോലെ പുണ്യകര്‍മ്മങ്ങള്‍ ചെയ്ക പതിവുള്ളതിനാലും ഭാര്‍ഗ്ഗവനില്‍ പാപലേശമില്ല.

Read More »

അവതാരിക – പ്രാചീനമലയാളം

'അനേകായിരം മനുഷ്യരില്‍ ഒരാള്‍ ആത്മസാക്ഷാത്കാരത്തിനുവേണ്ടി ശ്രമിക്കുന്നു. അങ്ങനെ ശ്രമിക്കുന്ന അനേകരില്‍ ഒരാള്‍ അതു നേടിയെന്നുവരാം' - എന്നുള്ള ഗീതാവചനമനുസരിച്ചു നോക്കുമ്പോള്‍ ആത്മാവ് എല്ലാവര്‍ക്കുമുണ്ടെങ്കിലും 'ആത്മബോധമുള്ള ഒരു വ്യക്തി ഉണ്ടാവുകയെന്നത് തുലോം അപൂര്‍വ്വസംഭവമാണ്.

Read More »