ചട്ടമ്പിസ്വാമികളുടെ ജീവചരിത്രം

സന്ദേശവും സമാധിയും

സാധാരണക്കാരുടെയിടയില്‍ സ്വാര്‍ത്ഥസ്പര്‍ശമില്ലാതെ കാലംകടത്തുകയും പ്രപഞ്ചരഹസ്യങ്ങളെ മഥനംചെയ്തു മധുരാനുഭൂതികള്‍ ജനസമുദായത്തിന്റെ ഉല്‍ക്കര്‍ഷത്തിനായി വിതറുകയും സ്വന്തം ജീവിതചര്യകളിലൂടെ മറ്റുള്ളവര്‍ക്കു മാര്‍ഗ്ഗനിര്‍ദ്ദേശംചെയ്തു സാമൂഹ്യചക്രം പരിശുദ്ധമാക്കുകയും ചെയ്യുന്ന ജ്ഞാനധനികളുണ്ട്. അവരാണ് യഥാര്‍ത്ഥത്തില്‍ മതാചാര്യന്മാരും ലോകോപകാരികളും.

Read More »

സിദ്ധികള്‍

ജ്ഞാനിയും സിദ്ധനുമായ സ്വാമികള്‍ക്കു കൈവന്നിട്ടുള്ള സിദ്ധികള്‍ നിരവധിയാണെങ്കിലും അവ പ്രകടിപ്പിക്കുന്നതില്‍ വിമനസ്സായിട്ടേ അവിടത്തെ കണ്ടിട്ടുള്ളു. എന്തെങ്കിലും അവിടന്നു കാണിച്ചിട്ടുണ്ടെങ്കില്‍ത്തന്നെ അതിനെ വിലയിരുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല. സ്വകീയമായ സിദ്ധികളെപ്പറ്റി സ്വാമികള്‍ പറയാറില്ലാത്തതുകൊണ്ട് ദൃക്‌സാക്ഷികളില്‍നിന്നുള്ള അറിവേ നമുക്കിന്നുള്ളു.

Read More »

പരിപൂര്‍ണ്ണകലാനിധി

സ്വാമികളുടെ നൈസര്‍ഗ്ഗികമായ മേധാശക്തിയെ യോഗസിദ്ധികൊണ്ടു സ്ഫുടപാകം ചെയ്തപ്പോള്‍ അതില്‍ കറയൊട്ടുംതന്നെ ശേഷിച്ചില്ല; എക്കാലത്തേയ്ക്കും എല്ലാം ഉള്‍ക്കൊള്ളുവാനുള്ള തിളക്കവും ദാര്‍ഢ്യവും അതിനു സിദ്ധിക്കുകയും ചെയ്തു.

Read More »

വേദാധികാരനിരൂപണം

'ആദിവിവേകികള്‍ ശ്രമപ്പെട്ടു കണ്ടറിഞ്ഞു പറഞ്ഞ വിഷയങ്ങളില്‍ നിരാക്ഷേപകരങ്ങളായ ഭാഗങ്ങള്‍ അംഗീകരിക്കയും ഗൗരവബുദ്ധ്യാ സ്വീകരിക്കുകയും ചെയ്യേണ്ടതു നമ്മുടെ സ്ഥിതിക്കടുത്ത കാര്യംതന്നെ. ഭഗവല്‍പ്രോക്തമല്ലെന്നുള്ളതുകൊണ്ടു മാത്രം ആക്ഷേപകരമായിത്തീരുന്നതുമല്ല. അതിലുള്ള ഗുണങ്ങളെ ആദരിച്ചനുഷ്ഠിക്കുന്നതുതന്നെ നമുക്കു സുലഭമായും പ്രയോജനകരമായും ഇരിക്കുമെന്നതില്‍ സന്ദേഹമില്ല.'

Read More »

ഷഷ്ടിപൂര്‍ത്തിക്കുശേഷം

ഇഹത്തില്‍ അത്യുല്‍കൃഷ്ടനിഷ്‌കാമസുകൃതസാമ്രാജ്യത്തെ പരിപാലിച്ച് അനുഭവിക്കുന്നതുകൊണ്ടും പരത്തില്‍ സര്‍വ്വോത്തമമോക്ഷസാമ്രാജ്യത്തെ പരിപാലിച്ച് അനുഭവിക്കുന്നതിലേക്കുള്ള ഉത്തമാധികാരിയുടെ സ്ഥാനത്തില്‍ അമന്ദാരുരുക്ഷുക്കളായിരിക്കുന്നതുകൊണ്ടും ലേഖനത്തില്‍ വര്‍ണ്ണിക്കപ്പെട്ടുകാണുന്ന ധീരന്മാരായ ആ പുരുഷൈകരത്‌നങ്ങള്‍ക്കു സാധാരണ ഉപയോഗിച്ചുവരുന്ന ഈ രാജശബ്ദം ഏകദേശാര്‍ത്ഥവത്തായേ ഇരിക്കയുള്ളൂ. വാസ്തവത്തില്‍ ഇക്കാലത്തിലെ ഏകചക്രവര്‍ത്തിശബ്ദമാണു തക്കതായുള്ളത്.

Read More »

ജീവിതരീതി

'പഴയ മുറത്തിനു ചാണകവും പഴയ വയറിനു ചോറും വല്ലപ്പോഴും ഉണ്ടെങ്കില്‍ അടയും; എപ്പോഴും വേണമെന്നില്ല.' വെള്ളം കുറയുമ്പോഴും പെരുകുമ്പോഴും ജലത്തിന്‍മീതെ കിടക്കുന്ന താമരയിലയോടൊപ്പമായിരുന്നു അവിടത്തെ അവസ്ഥ. എവിടെയായിരുന്നാലും ഉറുമ്പ്, പട്ടി, പൂച്ച മുതലായ ജന്തുക്കള്‍ക്കുകൂടി കൊടുക്കാതെ അദ്ദേഹം ആഹാരം കഴിച്ചിരുന്നില്ല.

Read More »

പ്രാചീനമലയാളം

പഴയ പാട്ടുകളിലേയും സംസ്‌കൃതഗ്രന്ഥങ്ങളിലേയും പ്രസക്തഭാഗങ്ങളുടെ സമഞ്ജസമായ സന്നിവേശം പ്രാചീനമലയാളത്തിന്റെ ഏതുപുറത്തും കാണാം. പൂര്‍വ്വപക്ഷങ്ങളെ ഖണ്ഡിക്കുന്നത് പ്രമാണവചനങ്ങളെ പൂര്‍ണ്ണമായും ആധാരമാക്കിക്കൊണ്ടാണ്. ഒരു വിദഗ്ദ്ധതാര്‍ക്കികന്റെ യുക്തിന്യായങ്ങളിലൂടെയുള്ള ഞാണിന്മേല്‍ക്കളി കാണുമ്പോള്‍ നൈസര്‍ഗ്ഗികമായ ബുദ്ധിയും അഭ്യാസലബ്ധമായ വിരുതുംകൂടി കലര്‍ന്നു സുവര്‍ണ്ണത്തിനു സൗരഭ്യം വന്നാലുള്ള അവസ്ഥയാണ് അനുവാചകന് അനുഭവപ്പെടുക.

Read More »

ഉത്തരദിക്കുകളില്‍

ജിജ്ഞാസുവായ ബാലന്റെ ആര്‍ജ്ജവശീലം കണ്ടു സ്വാമികള്‍ സന്തോഷിക്കുകയും ശരിയായ മാര്‍ഗ്ഗോപദേശത്തിന് ആ ബാലന്‍ അര്‍ഹനാണെന്ന് അന്തരാ കാണുകയും ചെയ്തു. അല്പനേരത്തെ അവിടത്തെ മധുരമായ സംഭാഷണം ശ്രവിച്ചപ്പോള്‍ സ്വാമികളില്‍ അളവറ്റ ഭക്തിയുദിച്ച തീര്‍ത്ഥപാദര്‍ക്കു സര്‍വ്വജ്ഞനായ ആ മഹാത്മാവിന്റെ ശിഷ്യത്വം സമ്പാദിക്കുവാന്‍ ഉല്‍ക്കടമായ ആശയുണ്ടായി.

Read More »

ദേശസഞ്ചാരം

സകല ചരാചരങ്ങളിലും പ്രസരിക്കുന്ന ശക്തിവിശേഷത്തെ സ്വാനുഭവങ്ങളിലൂടെ മനസ്സിലാക്കിയ സ്വാമികള്‍ അഹിംസാത്മകമായ മനോവ്യാപാരംകൊണ്ട് ഏതു ജന്തുവിനേയും പാട്ടിലാക്കുന്നതിനുള്ള തന്റെ സിദ്ധിയെ ഒന്നു പ്രദര്‍ശിപ്പിക്കുവാന്‍ ഉറച്ചു. അതിനുതക്ക അവസരവും ലഭിച്ചു.

Read More »

സിദ്ധപദവിയിലേയ്ക്ക്

ആത്മസംയമനംകൊണ്ടു സുന്ദരവും പ്രശാന്തവുമായ ഒരു യൗഗികജീവിതമാണു ചട്ടമ്പി ഉദ്ഭാവനം ചെയ്തത്. കിട്ടുന്നതു കഴിയ്ക്കുക, ഇടമുള്ള സ്ഥലത്തു തങ്ങുക, ഇങ്ങനെ നിഷ്‌കൃഷ്ടാര്‍ത്ഥത്തില്‍ ഒരു സന്ന്യാസജീവിതംതന്നെ അദ്ദേഹം നയിച്ചു. സ്വന്തം എന്നു പറയുവാന്‍ ഒന്നുമുണ്ടായിരുന്നില്ല. സാമൂഹ്യജീവിതം അതിര്‍ത്തി വരച്ചിട്ടുള്ള ചിട്ടകളിലൊന്നും ചട്ടമ്പി ഒതുങ്ങിയില്ല. അവ അര്‍ത്ഥശൂന്യവും അസ്വാഭാവികവുമായി അദ്ദേഹത്തിന് അനുഭവപ്പെട്ടു.

Read More »

വിദ്യാഭ്യാസം

തിരുവനന്തപുരം നഗരത്തിന്റെ ഒത്ത മദ്ധ്യത്തില്‍ തലപൊക്കി നില്‍ക്കുന്ന പുത്തന്‍കച്ചേരി അനേകസഹസ്രം ജനങ്ങളുടെ കഠിനമായ കായികാധ്വാനത്തിലൂടെ ഉയര്‍ന്നു രൂപമെടുത്തതാണെന്ന ബോധം ഇന്നു കാണുന്നവര്‍ക്ക് ഉണ്ടാകുമോ എന്തോ?

Read More »

ബാല്യം

ബ്രഹ്മജ്ഞാനികള്‍ കൊടുമുടികളോടു സാധര്‍മ്മ്യം വഹിക്കുന്നവരാണ്. പര്‍വ്വതനിരയില്‍ ഉറച്ചുനിന്നുകൊണ്ടു ജലമയമായ മേഘമാര്‍ഗ്ഗവും വിട്ടു മുകളിലെ വെളിവിലേക്കല്ലേ ഗിരിശൃംഗത്തിന്റെ നോട്ടം. സാധാരണ മനുഷ്യരുടെയിടയില്‍ പിറന്ന് അദ്ധ്യാത്മമണ്ഡലത്തിലേക്ക് അനുനിമിഷം നേത്രങ്ങളെ ഉന്മീലനം ചെയ്തു കാലം കടത്തുന്ന മഹാന്മാരും അതാണല്ലോ ചെയ്യുക.

Read More »