പ്രബന്ധങ്ങള്‍

ദേവാര്‍ച്ചാപദ്ധതിയുടെ ഉപോദ്ഘാതം

യോഗജ്ഞാനപാരംഗമതയ്ക്ക് - യോഗജ്ഞാനപ്രമേയങ്ങളെ സമ്പ്രദായരീത്യാ ഗ്രഹിക്കയും പരിശീലിക്കയും ചെയ്തു ആരൂഢപദത്തിലെത്തുന്നതിന് - അനേക സംവത്സരക്കാലം എന്നോടുകൂടി വസിച്ചിട്ടുള്ള എന്റെ പ്രഥമശിഷ്യന്‍ നാണുഗുരുവെന്നു പറയുന്ന ആള്‍ ആ സമുദായത്തിന്റെ അഭ്യുത്ഥാനത്തിനായി അവരുടെയിടയില്‍ ദേവാര്‍ച്ചനാദിയെ പുരസ്‌കരിച്ചു ബഹുവിധ കാര്യങ്ങളില്‍ സ്വാതന്ത്ര്യമുണ്ടാക്കിയതുപോലെ, മറ്റൊരു സമുദായത്തിന് സ്വയംകൃതാനര്‍ത്ഥനിലയില്‍ വന്നുകൂടിയ അന്യേച്ഛാധീനവൃത്തിയെ നിഷ്‌കാസനം ചെയ്‌വാന്‍ ദ്വിതീയ ശിഷ്യന്‍ ഇങ്ങനെ ഗ്രന്ഥകരണാദിയില്‍ പ്രവര്‍ത്തിക്കുന്നതു ഗൗണാത്മതാധ്യാസദൃഷ്ട്യാ ചാരിതാര്‍ത്ഥ്യജനകമായിരിക്കുന്നു. എന്നാല്‍ ഫലവിഷയത്തില്‍ വൈഷമ്യം കാണുന്നത് ഭോക്തൃനിഷ്ഠമായ തപ്താതപ്താവസ്ഥഭേദംമൂലമാണെന്ന് വിചാരദൃഷ്ടിക്ക് കാണാവുന്നതാകുന്നു.

Read More »

മലയാളത്തിലെ ചില സ്ഥാനനാമങ്ങള്‍

മലയാളദേശത്തു നടപ്പുള്ള സ്ഥാനപ്പേരുകളെ പരിശോധിക്കുകയാണെങ്കില്‍, അവ, പ്രഭുത്വംകൊണ്ടും പ്രവൃത്തികൊണ്ടും ഇങ്ങനെ രണ്ടു പ്രധാനകാരണങ്ങളാല്‍ ഉത്ഭവിച്ചുട്ടുള്ളവയാണെന്നു പ്രത്യക്ഷപ്പെടും. 'മലൈനാട്ടുമാടമ്പി മാക്കിരുഹനാകത്താര്‍മാനം മുട്ടെത്താനമുള്ള മാത്തൂയരല്ലൊ''എന്ന് ഒരു പ്രാചീനവട്ടെഴുത്തുഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നു.

Read More »

കേരളത്തിലെ ദേശനാമങ്ങള്‍

ഈ ലേഖനം പഴയ 'സദ്ഗുരു' മാസികയുടെ ചില ലക്കങ്ങളില്‍ നിന്ന് എടുത്തിട്ടുള്ളതാണ്. സ്ഥലങ്ങള്‍ക്കു പേരുണ്ടാകുന്ന പ്രക്രിയയുടെ വിവിധ വശങ്ങളെക്കുറിച്ചും ഇവിടെ കൊടുത്തിട്ടുള്ളതില്‍ കൂടുതല്‍ സ്ഥനാമങ്ങളുടെ വ്യൂല്‍പത്തിയും സ്വാമികള്‍ പല ലേഖനങ്ങളായി പ്രതിപാദിച്ചിട്ടുണ്ടെന്നു 'സദ്ഗുരു' മാസികയില്‍ നിന്നുതന്നെ മനസ്സിലാക്കാന്‍ കഴിയും. പല ലേഖനങ്ങളും സ്വാമികള്‍ 'അഗസ്ത്യന്‍' എന്ന തൂലികാനാമം വെച്ചാണ് എഴുതിയത്.

Read More »

ഭാഷാപദ്മപുരാണാഭിപ്രായം

ശ്രുതിസ്മൃതി പുരാണങ്ങള്‍ ഇവ വേണ്ടുവോളം ജ്ഞാനവിജ്ഞാനങ്ങളെ ഉപദേശിക്കുന്നവയാണ്. അതിനാല്‍ ഇവയില്‍ ഏതെങ്കിലും ഒന്നു പോരെയോ? ഈ മൂന്നും കൂടി എന്തിനാണ്? എന്നാണെങ്കില്‍ മനുഷ്യരുടെ സ്വഭാവഗുണ താരതമ്യത്തെ അനുസരിച്ച് ഈ മൂന്നും അവശ്യം വേണ്ടവതന്നെയാണ്.

Read More »

പ്രണവവും സംഖ്യാദര്‍ശനവും

പരബ്രഹ്മത്തില്‍ ആരോപിക്കപ്പെട്ട മൂലപ്രകൃതി (അവ്യക്തം) ഗുണഭേദമനുസരിച്ച് ഈശ്വര ജീവ ജഗദ്രൂപമായ പ്രപഞ്ചത്തിനു കാരണമായതുപോലെ പരപ്രണവത്തില്‍ ആരോപിക്കപ്പെട്ട അപരപ്രണവം, വര്‍ണ്ണാക്ഷര സംഖ്യകള്‍ക്ക് എന്നല്ല വേദ വേദാന്ത വേദാംഗാദി സകല വിദ്യകള്‍ക്കും ആദികാരണമാകുന്നു.

Read More »

പ്രപഞ്ചത്തില്‍ സ്ത്രീ-പുരുഷന്മാര്‍ക്കുള്ള സ്ഥാനം

ചട്ടമ്പിസ്വാമികളുടെ ഗൃഹസ്ഥശിഷ്യനായിരുന്ന സാഹിത്യകുശലന്‍ ശ്രീ. ടി. കെ. കൃഷ്ണമേനോന്റെ പത്‌നി ശ്രീമതി. ടി. വി. കല്യാണിയമ്മ ഒരിയ്ക്കല്‍ ചട്ടമ്പി സ്വാമികളോട് സ്ത്രീകള്‍ക്ക് പ്രയോജനപ്രദമായ ഒരു വിഷയത്തെപറ്റി ഉപന്യസിക്കണമെന്ന് അപേക്ഷിച്ചു. അതുപ്രകാരം സ്വാമികള്‍ എറണാകുളത്ത് സ്ത്രീ സമാജത്തില്‍ ചെയ്ത പ്രഭാഷണമാണ് ''പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം'' എന്ന ഈ പ്രബന്ധം.

Read More »

ജീവകാരുണ്യനിരൂപണം

മാംസഭുക്കുകള്‍ക്കും സസ്യഭുക്കുകള്‍ക്കും പ്രകൃതികൊണ്ടും ആകൃതികൊണ്ടും വ്യത്യാസം കാണുന്നുണ്ട്. മനുഷ്യന്‍ ഇതില്‍ ഏതു വര്‍ഗ്ഗമാണെന്നു നോക്കുക. മാംസഭുക്കുകളായ മൃഗങ്ങള്‍ക്ക് വീരപ്പല്ലുകള്‍ കാണുന്നു. മനുഷ്യനും അപ്രകാരം നാലു പല്ലുകള്‍ കാണുന്നുണ്ട്. അതുകൊണ്ട് മനുഷ്യനെ മാംസഭുക്കായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്.

Read More »