ഹിന്ദുസ്ഥാനി തുടങ്ങിയ മേല്‍വിവരിച്ച ഭാഷകളിലെ അക്ഷരമാലകള്‍ അധികവും ഉത്ഭവമുറയെ ആദരിക്കുന്നവയായും വര്‍ണ്ണസംഖ്യകൊണ്ട് ദീര്‍ഘിക്കാത്തവയായും ലിപികളുടെ ഉച്ചാരണരീതികൊണ്ടും മറ്റും അപരിഷ്‌കൃതഭാവത്തെ സൂചിപ്പിക്കുന്നവയായും ഇരിക്കുന്നു.
Read More »ആദിഭാഷ
തമിഴ്‌സംസ്‌കൃതാദിതാരതമ്യം – ആദിഭാഷ (9)
നവ്യാഡംബരങ്ങള്‍കൊണ്ട് കൃത്രിമഭംഗി വിതറുന്ന വേഷവിധാനത്തില്‍കൂടി കണ്ണയച്ചാല്‍ പക്ഷേ യാഥാര്‍ത്ഥ്യം ഗ്രഹിക്കാന്‍ സാധിക്കുകയില്ലെന്ന് ഒരാക്ഷേപം ഇവിടെ പുറപ്പെട്ടേക്കാം. അതു വാസ്തവം തന്നെ. എന്നാല്‍, നമ്മുടെ ദൃഷ്ടി സൂക്ഷ്മതരമാക്കി നോക്കുമ്പോള്‍ ആ കാഴ്ച എങ്ങും തടയാതെ എല്ലാ ഭാഷകള്‍ക്കും ആദിമൂലമായ ഒരവ്യക്തലക്ഷ്യത്തില്‍ ചെന്നവസാനിക്കേണ്ടിയിരിക്കുന്നു.
Read More »ധാതുനിരൂപണം -ആദിഭാഷ (8)
ലട് എന്നത് വര്‍ത്തമാനകാലത്തെക്കുറിക്കുന്ന പ്രത്യയമാകയാല്‍ ഭൂ+ലട് എന്നു വന്നു. വിഭാഗിക്കുമ്പോള്‍ ഭു+ല്+അ+ട് എന്നായി. ഇവയില്‍ അ, ട് എന്നുള്ളവ ഇത്തുകളായി ലോപിച്ചുപോകയാല്‍ ഭു+ല് എന്നിരിക്കുന്നു.
Read More »വിഭക്തിനിരൂപണം – ആദിഭാഷ (7)
സംസ്‌കൃതത്തില്‍ ഏഴു വിഭക്തികളുണ്ട്. അവ പ്രഥമാ, ദ്വിതീയാ, തൃതീയാ, ചതുര്‍ത്ഥീ, പഞ്ചമീ, ഷഷ്ഠീ, സപ്തമീ ഇവയാണ്. ഇവയില്‍ പ്രഥമാവിഭക്തിയില്‍ സംബോധനപ്രഥമാ എന്നൊരു ഭേദംകൂടിയുണ്ട്. ഓരോരോ വിഭക്തിയിലും ഏകദ്വിബഹുത്വങ്ങളെ കാട്ടുവാന്‍ പ്രത്യേകം പ്രത്യേകം പ്രത്യയങ്ങളുണ്ട്. ആകയാല്‍ വിഭക്തി പ്രത്യയങ്ങള്‍ 21 ആകുന്നു.
Read More »വചനനിരൂപണം – ആദിഭാഷ (6)
സംസ്‌കൃതത്തില്‍ ഏകവചനം, ദ്വിവചനം, ബഹുവചനം എന്നു മൂന്ന് വചനങ്ങളുണ്ട്. ഉദാഹരണം-രാമഃ, രാമൗ, രാമാഃ. ഒരര്‍ത്ഥത്തെ കാണിക്കുന്നത് ഏകവചനം, രണ്ടിനെക്കുറിക്കുന്നത് ദ്വിവചനം, മൂന്നു മുതല്‍ മേല്‌പ്പോട്ടുള്ള എല്ലാ സംഖ്യകളെയും കുറിക്കുന്നത് ബഹുവചനം.
Read More »ലിംഗനിരൂപണം -ആദിഭാഷ (5)
സംസ്‌കൃതത്തിലുള്ള ലിംഗവ്യവസ്ഥകേടിന് കവികളാണ് പ്രധാനഭൂതന്മാരെന്ന് ആ ഭാഷയില്‍ പാണ്ഡിത്യം സിദ്ധിച്ചവര്‍ക്കറിയാവുന്നതാണ്. വ്യാകരണമഹാഭാഷ്യകര്‍ത്താവായ പതഞ്ജലിമഹര്‍ഷി ലോകത്തിലുള്ള സകലവസ്തുക്കളും മൂന്നു ലിംഗങ്ങളോടുകൂടിയവതന്നെ എന്നു പറയുന്നു.
Read More »പദവ്യവസ്ഥാനിരൂപണം – ആദിഭാഷ (4)
സംസ്‌കൃതത്തില്‍ നാമം, ആഖ്യാതം, ഉപസര്‍ഗം, നിപാതം എന്നു നാലു വകയായി ശബ്ദങ്ങളെ വിഭാഗിച്ചിരിക്കുന്നു. നാമമെന്നു വെച്ചാല്‍ ഒരു വസ്തുവിന്റെ പേരിനെകുറിക്കുന്ന ശബ്ദമാകുന്നു. ആഖ്യാതം പൂര്‍ണക്രിയയാകുന്നു. ഉപസര്‍ഗത്തിന് ക്രിയാധാതുക്കളോടു ചേര്‍ന്നുനിന്ന് അവയ്ക്ക് അര്‍ത്ഥവ്യാത്യാസമുണ്ടാക്കുന്ന ഒരുതരം ശബ്ദമെന്നു രൂപനിര്‍ണ്ണയം ചെയ്തുകാണുന്നു.
Read More »സന്ധിനിരൂപണം – ആദിഭാഷ (3)
സംസ്‌കൃതം, തമിഴ് ഈ ഭാഷകളിലെ സന്ധികാര്യത്തെക്കുറിച്ച് പരിശോധിക്കാം. ആ രണ്ടു ഭാഷകളിലും സ്വരങ്ങള്‍ തമ്മിലും സ്വരങ്ങള്‍ വ്യഞ്ജനത്തോടും വ്യഞ്ജനങ്ങള്‍ തമ്മിലും ചേരുമ്പോള്‍ സന്ധിവികാരങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും, അവ അധികവും വ്യത്യസ്തങ്ങളായി കാണപ്പെടുന്നു.
Read More »അക്ഷരനിരൂപണം – ആദിഭാഷ (2)
സംസ്‌കൃതഭാഷയും തമിഴും വളരെ അന്തരമുള്ളവയാണെന്നു വരുത്താന്‍ വേണ്ടി സംസ്‌കൃതപദങ്ങളെ വേണ്ടവിധം ഉച്ചരിക്കാന്‍ സൗകര്യം സിദ്ധിക്കാത്തവിധം തമിഴിലെ അക്ഷരങ്ങള്‍ കുറയ്ക്കുകയും മേല്‍പ്രകാരം സൂത്രിച്ചു ചില പ്രത്യേക നിയമങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതാണെന്ന് ഒരു സന്ദേഹം ഈ പ്രകൃതത്തില്‍ ചിലര്‍ കൊണ്ടുവന്നേക്കാം.
Read More »പ്രാരംഭം – ആദിഭാഷ (1)
ഈ ഭാഷകളെല്ലാം വീചീതരംഗന്യായേന ഏതോ ഒരു ആദിഭാഷയില്‍ ഒരു ദിക്കില്‍ തുടങ്ങി ക്രമേണ നാനാവഴിക്കും പരന്നിട്ടുള്ളതോ അല്ലെങ്കില്‍ കദംബമുകുളന്യായപ്രകാരം അവിടവിടെ ഉണ്ടായി പ്രചരിച്ചിട്ടുള്ളതോ ഏതാണെന്നു പ്രസ്തുതവിഷയത്തെ ആസ്പദമാക്കി ചിന്തിക്കേണ്ടിയിരിക്കുന്നു.
Read More »പീഠിക – ആദിഭാഷ
'ആദിഭാഷാസിദ്ധാന്തം' ഭാഷാവിജ്ഞാനീയത്തിലെ ആദരണീയമായ ഒരു സിദ്ധാന്തമായി ഇന്നു പരിഗണിക്കപ്പെടുന്നില്ല. ലോകത്തെ എല്ലാ ഭാഷകളുടേയും മൂലം ആദിദ്രാവിഡമാണെന്ന ചട്ടമ്പിസ്വാമികളുടെ സിദ്ധാന്തം സ്വീകാര്യമല്ല. ഒരു പക്ഷേ ചട്ടമ്പിസ്വാമികള്‍ ഇങ്ങനെയൊരു നിലപാടെടുത്തത് സംസ്‌കൃതം സകലഭാഷകളുടെയും മൂലമാണെന്ന വാദഗതിക്കു മറുപുറം എന്ന മട്ടിലാകാം.
Read More »