അദ്വൈതചിന്താപദ്ധതി

പ്രസ്താവന – അദ്വൈതചിന്താപദ്ധതി

മോക്ഷപ്രാപ്തിക്കു ലോകത്തിലുള്ള അനേകമതങ്ങള്‍ വിവിധമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ടെങ്കിലും അവയിലെല്ലാം പ്രാധാന്യമര്‍ഹിക്കുന്നത് ജ്ഞാനയോഗമാകുന്നു.

Read More »

അദ്ധ്യാരോപാപവാദങ്ങള്‍ (1)

അഖണ്ഡ പരിപൂര്‍ണ്ണസച്ചിദാനന്ദമായി പ്രകാശിക്കുന്ന ബ്രഹ്മവസ്തുവില്‍, രജ്ജുവില്‍ സര്‍പ്പം, സ്ഥാണുവില്‍ പുരുഷന്‍, കാനലില്‍ ജലം, ശുക്തിയില്‍ രജതം, ആകാശത്തില്‍ കൃഷ്ണവര്‍ണ്ണം മുതലായവ ആരോപിതങ്ങളായി തോന്നുന്നതുപോലെ മൂലപ്രകൃതി എന്നൊരു ശക്തി വിവര്‍ത്തമായി ചേഷ്ടിച്ചു. ആ മൂലപ്രകൃതിയില്‍നിന്ന്, ബ്രഹ്മസന്നിധാന വിശേഷത്താല്‍ സത്ത്വം രജസ്സ്, തമസ്സ് ഇങ്ങനെ മൂന്നു വികൃതഗുണങ്ങള്‍ ഉണ്ടായി.അവയില്‍ സത്ത്വം ഉത്തമവും, രജസ്സ് മദ്ധ്യമവും, തമസ്സ് അധമവുമാകുന്നു.

Read More »

ശരീരതത്ത്വസംഗ്രഹം (2)

ബ്രഹ്മചൈതന്യൈകദേശസ്ഥമായി സ്ഥിതിചെയ്യുന്ന മൂലപ്രകൃതിയെന്ന മായാശക്തിയുടെ ചേഷ്ടനിമിത്തം ശബ്ദസ്പര്‍ശ രൂപരസഗന്ധങ്ങളെന്ന അഞ്ചുവിഷയങ്ങള്‍ അഞ്ചു ഭ്രൂതങ്ങളായും ആ ഭ്രൂതങ്ങള്‍ അനേകഭേദഭിന്നചരാചര (സ്ഥാവരജംഗമ) രൂപ പ്രപഞ്ചമായുംഭവിച്ചു. ഈ പ്രപഞ്ചകല്പനയ്ക്ക് കാരണം പഞ്ചഭ്രൂത സമ്മിശ്രമായും പിണ്ഡാകാരമായുമിരിക്കുന്ന ശരീരം തന്നെയാണ് .

Read More »

ജഗന്‍മിഥ്യാത്വവും ബ്രഹ്മസാക്ഷാത്കാരവും (3)

ഇന്ദ്രിയങ്ങള്‍ വഴി അനുഭവപ്പെടുമ്പോള്‍ ഉണ്ടെന്നു തോന്നുന്ന പദാര്‍ത്ഥങ്ങളെല്ലാം സത്താണെന്നു വിശ്വസിക്കുന്നതു ശരിയല്ലെന്നു മനസ്സിലാക്കണം. അതുപോലെ ഇന്ദ്രിയങ്ങള്‍ വഴി അറിയപ്പെടാത്ത പദാര്‍ത്ഥങ്ങള്‍ അസത്താണെന്നുള്ള വിചാരവും ശരിയല്ല.

Read More »

തത്ത്വമസി മഹാവാക്യോപദേശം (4)

തത്ത്വമസി:- ഈ മഹാവാക്യത്തില്‍ തത്,ത്വം, അസി, എന്നീ മൂന്നു പദങ്ങളുണ്ട്. അവയുടെ അര്‍ത്ഥം: -തത്=അത്. ത്വം=നീ. അസി=ആകുന്നു. ഇങ്ങനെയാണ്. ഇവയില്‍ 'അത്'എന്നത് ഈശ്വരനേയും 'നീ' എന്നത് ജീവനേയും 'ആകുന്നു' എന്നത് രണ്ടിനും കൂടിയുള്ള (ജീവനും ഈശ്വരനും തമ്മിലുള്ള) ഐക്യത്തേയും (ശിവത്തേയും) കുറിക്കുന്നു. ഇത്രയും കൊണ്ടു 'നീ ഈശ്വരനാകുന്നു' എന്ന അര്‍ത്ഥം സിദ്ധിക്കുന്നു.

Read More »

ചതുര്‍വ്വേദ മഹാവാക്യങ്ങള്‍ (5)

അഹം ബ്രഹ്മാസ്മി, ഈ വാക്യത്തില്‍ അഹം (ഞാന്‍) ബ്രഹ്മ( ബ്രഹ്മം), 'ആസ്മി' (ആകുന്നു) ഇങ്ങനെ മൂന്നു പദങ്ങളാണുള്ളത്. ഇതില്‍ അഹം പദത്തിന്റെ വാച്യാര്‍ത്ഥം ജീവനെന്നും ലക്ഷ്യാര്‍ത്ഥം കൂടസ്ഥചൈതന്യം എന്നും ആകുന്നു. പരിപൂര്‍ണ്ണമായി ദേശകാലവസ്തു പരിച്ഛേദശൂന്യമായിരിക്കുന്ന പ്രത്യഗാത്മചൈതന്യം, ബ്രഹ്മവിദ്യയ്ക്ക് അധികാരിയായ മനുഷ്യന്റെ ബുദ്ധിക്കു സാക്ഷിയായി നിന്ന് ഹൃദയകമലത്തില്‍ അഹം, അഹം എന്നു സ്ഫുരിച്ചുകൊണ്ടിരിക്കും. അതിനാല്‍ ആകൂടസ്ഥചൈതന്യത്തിന് അഹമെന്ന നാമമുണ്ടായി.

Read More »

ശ്രുതിസാരമഹാവാക്യപ്രകരണം (6)

സ്വാനുഭവവും- താന്‍ മാത്രമായിരിക്കുന്നു എന്ന നിശ്ചയവും നശിച്ചു ദോഷരഹിതമായും അനിര്‍വ്വചനീയമായുമിരിക്കുന്ന സത്താസാമാന്യാവസ്ഥയാണ് സ്വാനുഭവാതീതം. അത് അത്രെ ബ്രഹ്മസ്വരൂപം.

Read More »

മനോനാശം – ശുദ്ധാദ്വൈതഭാവന (7)

ദൃക്ദൃശ്യവിവേകം: ദ്വൈതം ദൃശ്യമാകുന്നു. ദൃക്ക് അദ്വൈതമാണ്. അതുതന്നെ സ്വയംവസ്തു. ആത്മാവിനെ അന്വേഷിച്ചാലും ജഗത്തെ അന്വേഷിച്ചാലും സ്വയംവസ്തുവായി അന്വേഷിച്ചാല്‍ (നോക്കിയാല്‍) പ്രത്യഗഭിന്നബ്രഹ്മമാകുന്ന കൂടസ്ഥനായ താനായിട്ടുതന്നെ സകലവും പ്രകാശിക്കും; അതെങ്ങനെയെന്നാല്‍ സ്വയം ഗോപുരമെന്നിടത്ത് അതില്‍ കാണുന്ന ചിത്രരൂപങ്ങളെ ഗോപുരമല്ലെന്ന് നിഷേധിക്കില്‍ അവ ആ ഉപാധിയെ വിട്ടു നീങ്ങും.

Read More »