രസകരങ്ങളായ സംഭവങ്ങള്‍

ഇടറുന്ന കാലുകള്‍ ഉറയ്ക്കുന്നു

ചിത്രകലാചതുരനായ സ്വാമിതിരുവടികള്‍ ജീവനുള്ള മനുഷ്യരെക്കൊണ്ട് പാലാരിവട്ടത്തുള്ള ഒരുറോഡിന്‍റെ മദ്ധ്യത്തില്‍ അന്നുരാത്രി അങ്ങനെയൊരു നിശ്ചലദൃശ്യം സംവിധാനം ചെയ്തു. “നാളെ പത്തുമണിക്കു കാണാം” എന്നും പറഞ്ഞ് സ്വാമികള്‍ സ്ഥലംവിട്ടു. കുറച്ചുദൂരം ചെന്നപ്പോള്‍ ഒരു പരിചയക്കാരനെ കണ്ടുമുട്ടി. അയാളുടെ ഗൃഹത്തില്‍ അന്നുരാത്രി കഴിച്ചു കൂട്ടുകയും ചെയ്തു.

Read More »

കടുവാപ്പട്ടി

അതാ അധികം താമസിയാതെ കാട്ടിനകത്തുനിന്നും ഒരു തെങ്ങോലവരയന്‍ കടുവ! നീണ്ടവാല്‍ നിലത്തുമുട്ടുന്നുണ്ട്. അവന്‍ അതിനെ ഇടയ്ക്കിടയ്ക്ക് ചലിപ്പിക്കുന്നു. ഭീകരമായ മുഖം. നാവിന്‍റെ അഗ്രംകൊണ്ട് ചിറികളെ കൂടെക്കൂടെ നക്കി നനയ്ക്കുന്നു. സ്വാമികളുടെ അടുത്തേയ്ക്ക് തന്നെയാണ് അവന്‍റെ വരവ്!

Read More »

വൈദ്യകലാനിധി

“മാംസാദികള്‍ കൂടാതെയുള്ള മരുന്നുകള്‍കൊണ്ട് ഈ രോഗം മാറിക്കൂടെ?” സ്വാമികള്‍ ചോദിച്ചു.

Read More »

അനുസരണയുള്ള എലികള്‍

എലികള്‍ നല്ല അച്ചടക്കത്തോടുകൂടി മലര്, പഴം, അപ്പം മുതലായ നൈവേദ്യസാധനങ്ങള്‍ കൊത്തിപ്പറക്കി തിന്നു. എല്ലാം തീര്‍ന്നപ്പോള്‍ സ്വാമി തിരുവടികള്‍ അവയോട് പിരുഞ്ഞുപൊയ്ക്കോള്ളാന്‍ കല്പിച്ചു. ഓരോന്നോരോന്നായി സാവകാശത്തില്‍ അവ പിരിഞ്ഞുപോയി.

Read More »

ആ ഭാവപകര്‍ച്ചയുടെ രഹസ്യം

ഇടയ്ക്ക് മനോഹരമായി പാട്ടുപാടി. മൃദംഗം തകര്‍ത്തു വായിച്ചു. അങ്ങനെ തിരുവടികള്‍ സദസ്സിനെ ആഹ്ലാദസാഗരത്തില്‍ ആറാടിച്ചുകൊണ്ടിരുന്നു. പെട്ടെന്ന് സ്വാമികളുടെ മുഖത്ത് ഒരു ഭാവമാറ്റം!

Read More »

തോറ്റവനും സമ്മാനം

തിരുവനന്തപുരം രാജധാനിയിലോ പരിസരത്തോ അന്ന് പ്രസിദ്ധരായ ഗുസ്തിക്കാര്‍ ആരും ഉണ്ടായിരുന്നില്ല. എന്നാല്‍ ചട്ടമ്പി എന്നുപേരുള്ള ഒരു ഗുസ്തിക്കാരന്‍ പേട്ടയില്‍ പാര്‍പ്പുണ്ടെന്ന് ആരോ മഹാരാജാവിനെ പറഞ്ഞു ധരിപ്പിച്ചു.

Read More »

ആനന്ദാശ്രു

“ഒരു മഹാജ്ഞാനിയാണ്. ജീവന്‍മുക്തനായി കഴിയുകയാണ്. ശരീരം ത്യജിക്കാന്‍ അധികം സമയമില്ല. നാളെ ഒരുമണിയോടെ അദ്ദേഹം മഹാസമാധി അടയും. അതിലുള്ള ആഹ്ലാദപ്രകടനമാണ് അടര്‍ന്നുവീണ അശ്രുകണങ്ങള്‍! ഈ സംഗതി മറ്റാരോടും പറയരുത്.”

Read More »

ആ കൂടിക്കാഴ്ച

“അപ്പനേ ഞാന്‍ കുടലിറക്കാറില്ല. കുടലിറക്കിയാല്‍ ചത്തുപോകില്ലേ? ഞാന്‍ ചേകോന്മാരെ തൊടാതെ തന്നെയാണ് അവരുടെ ചോറുവാങ്ങി ഉണ്ണുന്നത്. അവരും മറ്റുള്ളവരെപ്പോലെ മനുഷ്യരല്ലേ? ശുചിത്വമുണ്ടെങ്കില്‍ ആര്‍ക്ക് ആരുടെ ചോറ് ഉണ്ണാന്‍ പാടില്ലാ?”

Read More »

വിലപ്പെട്ട ക്ലോക്ക്

അര്‍ദ്ധരാത്രിസമയം. അയാള്‍ ശബ്ദമുണ്ടാക്കാതെ മുറിയില്‍ കടന്നു. ക്ലോക്കിനെ സ്പര്‍ശിച്ചു. അത്ഭുതമെന്നുപറയട്ടെ, കൈവിരലുകള്‍ അതില്‍നിന്നും വേര്‍പെടുത്താന്‍ കഴിയുന്നില്ല. കഴിയുന്നത്ര ശ്രമിച്ചുനോക്കി. ഭയചികിതനായി അയാള്‍ ഉച്ചത്തില്‍ നിലവിളിച്ചു.

Read More »

മഴ മാറി, മാനം തെളിഞ്ഞു.

ശവസംസ്കാരം നടത്തണമല്ലോ. കോരിച്ചൊരിയുന്ന മഴ. കുറയുന്ന മട്ടില്ല. ഒരു പുര കെട്ടിയിട്ടുവേണം സംസ്കാരച്ചടങ്ങുകള്‍ നടത്തേണ്ടത് എന്നായി സ്ഥലത്ത് കൂടിയിരുന്നവരെല്ലാം. മേനോന് തോന്നി, സ്വാമിതിരുവടികളോട് ചോദിച്ചുകളയാം.

Read More »

കുംഭകം സ്തംഭകം

യോഗാഭ്യാസംകൊണ്ട് നേടാവുന്ന സിദ്ധികളില്‍ വച്ച് ലഘുവായ ഒന്നു മാത്രമാണ് ഇത്. അണിമ, മഹിമ, ലഘിമ, ഗിരിമ, പ്രാപ്തി, പ്രാകാശ്യം, ഈശിത്വം, വസിത്വം എന്നിങ്ങനെയുള്ള അഷ്ടസിദ്ധികള്‍ പ്രസിദ്ധങ്ങളായ എട്ട് യോഗവിഭൂതികളാണ്. പക്ഷേ ജീവന്മുക്തനായ സ്വാമി തിരുവടികള്‍ക്ക് ഇവയൊന്നിലും ഒരു ഭ്രമവുമുണ്ടായിരുന്നില്ല.

Read More »

ഒഴുക്കിനെതിരെ

നിമിഷങ്ങള്‍ യുഗങ്ങള്‍പോലെ നീങ്ങുന്നു. ഹൃദയമിടിപ്പുകള്‍ ആസന്നമൃത്യുവിന്‍റെ ജയഭേരി ശബ്ദമായി മാറുന്നു.... അങ്ങനെ പത്തുമിന്നിട്ട് കഴിഞ്ഞിരിക്കണം അതാ ഒരു ദീപം പ്രത്യക്ഷപ്പെടുന്നു! അതെ മൂത്തകുന്നം ക്ഷേത്രനട! വള്ളം അവിടെ എത്തി ഉറച്ചിരിക്കുന്നു.

Read More »

അ ഇ ഉ (ണ്), വ്യാകരണസൂത്രങ്ങള്‍

മനുഷ്യോല്‍പത്തിക്കും ഭഷഷോത്പത്തിയ്ക്കും തമ്മില്‍ സാമ്യമുണ്ട്... ഗര്‍ഭപാത്രത്തില്‍ വച്ചുമാത്രമല്ല പ്രസവം വരെ പ്രജ പൂര്‍ണ്ണമൗനം പൂണ്ടിരിക്കുന്നു. ജനനവേളയിലാണ് ശിശു ഒന്നാമതായി മൗനഭഞ്ജനം ചെയ്യുന്നത്. അകോരോച്ചാരണം ആണല്ലോ ആദ്യത്തെ മൗനഭംഞ്ജനം. അതിനാല്‍ ഭാഷയിലെ അഷരമാല അകാരോച്ചാരണപൂര്‍വ്വമായിരിക്കുന്നതു കണ്ടുകൊള്‍ക.

Read More »

ലാഭവീതത്തില്‍ കണ്ണുള്ള മുതലാളി

“നാം വിഷയത്തില്‍ വലിയ പിശുക്കനാണ്. എനിക്കു മുടക്കുന്ന മുതല്‍മാത്രം കാണിച്ചാല്‍പോര. വലുതായ ലാഭവീതവും കിട്ടണം. അതു ബോധ്യപ്പെടുത്താന്‍ തയ്യാറുള്ളവരോടു മാത്രമേ ഞാന്‍ കച്ചവടത്തില്‍ ഏര്‍പ്പെടുകയുള്ളൂ. അതാണ് ഇതുവരെ ഒന്നും മുതല്‍ വയ്ക്കാന്‍ തുടങ്ങാത്തത്. അത് ഓര്‍ത്തുകൊള്ളണം.”

Read More »

കീദൃശീ ചിന്‍മുദ്രാ?

ചൂണണ്ടാണി വിരലിനു പകരം മറ്റേതെങ്കിലും വിരലായാലും പോരെ? എന്തിനു ചൂണ്ടാണിവിരല്‍ തന്നെ വേണം? ഇതറിയണം വിവേകാനന്ദന്. ഭാരതത്തില്‍ ഹിമാലയം തൊട്ട് തെക്കോട്ട് സഞ്ചരിക്കുന്നതിനിടയില്‍ അദ്ദേഹം എത്ര ആശ്രമങ്ങളും മഠങ്ങളും കണ്ടിരിക്കണം! ആരോടെല്ലാം ഈ ചോദ്യം ചോദിച്ചിരിക്കണം!

Read More »

സര്‍പ്പം വെള്ളത്തില്‍

ഒന്നു രണ്ടുപടി ഇറങ്ങി. തത്സമയം കടവില്‍ കിടന്നിരുന്ന ഒരു ഭയങ്കര സര്‍പ്പം സ്വാമികളുടെ കാലില്‍ കടിച്ചു. ഉടന്‍ തന്നെ അദ്ദേഹം കാല്‍വലിച്ചുകുടഞ്ഞു. സര്‍പ്പം അകലെ പുഴവെള്ളത്തില്‍ ചെന്നുവീണു..

Read More »

സ്നേഹത്തിന്‍റെ ശക്തി

“ഇതൊരു നിസാര കാര്യമാണ്. നാം അവരെ സ്നേഹിക്കുന്നുണ്ടെന്ന് അവയ്ക്ക് ബോധ്യമായാല്‍ അവ നമ്മെയും സ്നേഹപൂര്‍വ്വം ആശ്ലേഷിക്കും. സ്നേഹത്തിന്‍റെ ശക്തി അത്രയധികം വ്യാപകമാണ്.”

Read More »

ലോകബന്ധു

“അതൊരു നിസാര സംഗതിയാണ്, നാം അവയെ സ്നേഹിക്കുന്നുണ്ടെന്നബോധം അവയ്ക്ക് വരണം. അവ നമ്മില്‍നിന്ന് ഭിന്നമല്ല, പ്രപഞ്ചമാകെ ഒരു മനസാണ് മനസ്സിനും മനസ്സിനുമിടയ്ക്ക് ശൂന്യമായ അന്തരീക്ഷമില്ല.” - ആ ദയാവാരിധി പറഞ്ഞു.

Read More »

കുളത്തില്‍ മുങ്ങിപ്പോയ അഹങ്കാരം

ആശ്രിതരെ സംസാരമാകുന്ന വലിയ സാഗരം കടത്തുന്നതില്‍ ഒരു ക്ലേശവുമില്ലാതെ സ്വാമി തിരുവടികള്‍ക്ക് ഒരു ചിറനീന്തുക എന്നത് എത്ര നിസാരം! സ്വാമികള്‍ ജീവിച്ചിരുന്ന കാലത്ത് ആ ബ്രഹ്മജ്ഞാനിയെ പലരും പലരീതിയിലാണ് കണ്ടിരുന്നത്.

Read More »

താളവല്ലഭന്‍

ശ്രീ ഭൂതബലിക്ക് തൂകുന്നത് പഠിപ്പും പ്രായവുമുള്ള ഒരു തന്ത്രിയായിരുന്നു. കൊട്ട് മാറിയപ്പോള്‍ അദ്ദേഹം ഒന്ന് തിരിഞ്ഞുനോക്കി. മുറയനുസരിച്ച് തൂകാനും തുടങ്ങി. രണ്ടുപേര്‍ക്കും ബഹുരസം.

Read More »