ക്രൂരനായ ഒരു കടുവാ ഒരിക്കല്‍ സ്വാമിയുടെ നേര്‍ക്കു ചാടിവന്നു. അതുകണ്ടു് കൂടെയുണ്ടായിരുന്ന ഭക്തന്‍മാര്‍ ഭയന്നു് മരങ്ങളില്‍ കയറി അഭയസ്ഥാനം നേടി. സ്വാമികളാകട്ടെ അടുത്തുവന്ന കടുവായെ തട്ടിത്തലോടി, 'ഇവിടെ നില്‍ക്കാതെ; ആളുകള്‍ കണ്ടാല്‍ നിന്നെക്കൊല്ലും' എന്നു സ്നേഹാര്‍ദ്രനായി പറഞ്ഞു. ആ ഹിംസ്രജന്തു ഒരു മാന്‍കുട്ടിയെപ്പോലെ ശാന്തനായി, വാലാട്ടിക്കൊണ്ടു് സ്വാമികളുടെ പാദം നക്കിത്തുടച്ചിട്ടു് സ്ഥലം വിട്ടു.

കൊല്ലാനണഞ്ഞ കടുവയെ ശാന്തനാക്കിയ സ്വാമികള്‍ – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം – 20

കൊല്ലാനണഞ്ഞ കടുവായുടെ നേര്‍ക്കടുത്തു
മെല്ലെത്തലോടിയതിനെബ്ബത ശാന്തനാക്കി
ഉല്ലാസമോടഥ തിരിച്ചുനടത്തിവിട്ട
വിദ്യാധിരാജ ഭഗവന്‍ ! തവ സുപ്രഭാതം.

ക്രൂരനായ ഒരു കടുവാ ഒരിക്കല്‍ സ്വാമിയുടെ നേര്‍ക്കു ചാടിവന്നു. അതുകണ്ടു് കൂടെയുണ്ടായിരുന്ന ഭക്തന്‍മാര്‍ ഭയന്നു് മരങ്ങളില്‍ കയറി അഭയസ്ഥാനം നേടി. സ്വാമികളാകട്ടെ അടുത്തുവന്ന കടുവായെ തട്ടിത്തലോടി, ‘ഇവിടെ നില്‍ക്കാതെ; ആളുകള്‍ കണ്ടാല്‍ നിന്നെക്കൊല്ലും’ എന്നു സ്നേഹാര്‍ദ്രനായി പറഞ്ഞു. ആ ഹിംസ്രജന്തു ഒരു മാന്‍കുട്ടിയെപ്പോലെ ശാന്തനായി, വാലാട്ടിക്കൊണ്ടു് സ്വാമികളുടെ പാദം നക്കിത്തുടച്ചിട്ടു് സ്ഥലം വിട്ടു. ഇതു കണ്ടു മരത്തിലിരുന്നവര്‍ അന്ധാളിച്ചുപോയി. കോടനാട്ടുവനത്തില്‍ വച്ചാണു് ഈ സംഭവം നടന്നതെന്നു പറയപ്പെടുന്നു. ആ കഥയാണു് ഇവിടെ സൂചിപ്പിക്കുന്നതു്.

[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത്‌ ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്.