ഈ മലയാളഭൂമിയില്‍ ജന്മികള്‍ അധികവും മലയാളബ്രാഹ്മണരാകുന്നുവെന്നും അവര്‍ക്ക് കൂടുതല്‍ കുലശ്രേഷ്ഠതയും മറ്റുള്ളവരുടെമേല്‍ ഗുരുസ്ഥാനവും ഉണ്ടെന്നും പ്രചരിക്കപ്പെട്ടതിനെ, പഴയ പ്രമാണങ്ങളില്‍നിന്നും പാരമ്പര്യങ്ങളില്‍നിന്നും നടപടികളില്‍നിന്നും സര്‍വ്വസമ്മതമായ യുക്തിവാദങ്ങളാല്‍ മേല്പറഞ്ഞ സംഗതികള്‍ അടിസ്ഥാനമില്ലാത്തവയാണെന്നും, ഈ ഭൂമി വാസ്തവത്തില്‍ മലയാളി നായന്മാരുടെ വകയാണെന്നും നായന്മാര്‍ ഉല്‍കൃഷ്ടകുലജാതന്മാരും നാടുവാഴികളും ആയ ദ്രാവിഡന്മാരാണെന്നും അവര്‍ തങ്ങളുടെ ആര്‍ജ്ജവശീലവും ധര്‍മ്മതല്പരതയും കൊണ്ട് സ്വദേശബഹിഷ്‌കൃതന്മാരും പാഷണ്ഡമതഗാമികളും ആയ ഒരുകൂട്ടം ആര്യബ്രാഹ്മണരുടെ വലയില്‍ അകപ്പെട്ട് കാലാന്തരത്തില്‍ കക്ഷിപിരിഞ്ഞ് ഇങ്ങനെ അകത്തും പുറത്തുമായി താഴ്മയില്‍ കഴിഞ്ഞുപോരികയാണെന്നും ആണ് ഈ പുസ്തകം സ്ഥാപിക്കാന്‍ ഉദ്യമിക്കുന്നത്.
Read More »കൃതികള്‍
നിജാനന്ദവിലാസം : ഉള്ളടക്കം, PDF ഡൗണ്‍ലോഡ്
ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ 'നിജാനന്ദവിലാസം' കൃതി PDF ആയി ഡൗണ്‍ലോഡ് ചെയ്യാനും വെബ്‌പേജില്‍ വായിക്കാനും ആയി തയ്യാറാക്കിയിരിക്കുന്നു.
Read More »ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ ചില കവിതാശകലങ്ങള്‍
യമിനാം മനപദ്മവിരാജിതഹംസം ധൃതചന്ദ്രോത്തംസം - മാനിന്യാ - ശോഭിതശുഭസവ്യാംഗം ഭവപാപവിഭംഗം - ഗിരിജാലോലം സദാനന്ദമീശം - ചിത്പുരുഷഗഗനനടേശം
Read More »ദേവാര്‍ച്ചാപദ്ധതിയുടെ ഉപോദ്ഘാതം
യോഗജ്ഞാനപാരംഗമതയ്ക്ക് - യോഗജ്ഞാനപ്രമേയങ്ങളെ സമ്പ്രദായരീത്യാ ഗ്രഹിക്കയും പരിശീലിക്കയും ചെയ്തു ആരൂഢപദത്തിലെത്തുന്നതിന് - അനേക സംവത്സരക്കാലം എന്നോടുകൂടി വസിച്ചിട്ടുള്ള എന്റെ പ്രഥമശിഷ്യന്‍ നാണുഗുരുവെന്നു പറയുന്ന ആള്‍ ആ സമുദായത്തിന്റെ അഭ്യുത്ഥാനത്തിനായി അവരുടെയിടയില്‍ ദേവാര്‍ച്ചനാദിയെ പുരസ്‌കരിച്ചു ബഹുവിധ കാര്യങ്ങളില്‍ സ്വാതന്ത്ര്യമുണ്ടാക്കിയതുപോലെ, മറ്റൊരു സമുദായത്തിന് സ്വയംകൃതാനര്‍ത്ഥനിലയില്‍ വന്നുകൂടിയ അന്യേച്ഛാധീനവൃത്തിയെ നിഷ്‌കാസനം ചെയ്‌വാന്‍ ദ്വിതീയ ശിഷ്യന്‍ ഇങ്ങനെ ഗ്രന്ഥകരണാദിയില്‍ പ്രവര്‍ത്തിക്കുന്നതു ഗൗണാത്മതാധ്യാസദൃഷ്ട്യാ ചാരിതാര്‍ത്ഥ്യജനകമായിരിക്കുന്നു. എന്നാല്‍ ഫലവിഷയത്തില്‍ വൈഷമ്യം കാണുന്നത് ഭോക്തൃനിഷ്ഠമായ തപ്താതപ്താവസ്ഥഭേദംമൂലമാണെന്ന് വിചാരദൃഷ്ടിക്ക് കാണാവുന്നതാകുന്നു.
Read More »മലയാളത്തിലെ ചില സ്ഥാനനാമങ്ങള്‍
മലയാളദേശത്തു നടപ്പുള്ള സ്ഥാനപ്പേരുകളെ പരിശോധിക്കുകയാണെങ്കില്‍, അവ, പ്രഭുത്വംകൊണ്ടും പ്രവൃത്തികൊണ്ടും ഇങ്ങനെ രണ്ടു പ്രധാനകാരണങ്ങളാല്‍ ഉത്ഭവിച്ചുട്ടുള്ളവയാണെന്നു പ്രത്യക്ഷപ്പെടും. 'മലൈനാട്ടുമാടമ്പി മാക്കിരുഹനാകത്താര്‍മാനം മുട്ടെത്താനമുള്ള മാത്തൂയരല്ലൊ''എന്ന് ഒരു പ്രാചീനവട്ടെഴുത്തുഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്നു.
Read More »കേരളത്തിലെ ദേശനാമങ്ങള്‍
ഈ ലേഖനം പഴയ 'സദ്ഗുരു' മാസികയുടെ ചില ലക്കങ്ങളില്‍ നിന്ന് എടുത്തിട്ടുള്ളതാണ്. സ്ഥലങ്ങള്‍ക്കു പേരുണ്ടാകുന്ന പ്രക്രിയയുടെ വിവിധ വശങ്ങളെക്കുറിച്ചും ഇവിടെ കൊടുത്തിട്ടുള്ളതില്‍ കൂടുതല്‍ സ്ഥനാമങ്ങളുടെ വ്യൂല്‍പത്തിയും സ്വാമികള്‍ പല ലേഖനങ്ങളായി പ്രതിപാദിച്ചിട്ടുണ്ടെന്നു 'സദ്ഗുരു' മാസികയില്‍ നിന്നുതന്നെ മനസ്സിലാക്കാന്‍ കഴിയും. പല ലേഖനങ്ങളും സ്വാമികള്‍ 'അഗസ്ത്യന്‍' എന്ന തൂലികാനാമം വെച്ചാണ് എഴുതിയത്.
Read More »ഭാഷാപദ്മപുരാണാഭിപ്രായം
ശ്രുതിസ്മൃതി പുരാണങ്ങള്‍ ഇവ വേണ്ടുവോളം ജ്ഞാനവിജ്ഞാനങ്ങളെ ഉപദേശിക്കുന്നവയാണ്. അതിനാല്‍ ഇവയില്‍ ഏതെങ്കിലും ഒന്നു പോരെയോ? ഈ മൂന്നും കൂടി എന്തിനാണ്? എന്നാണെങ്കില്‍ മനുഷ്യരുടെ സ്വഭാവഗുണ താരതമ്യത്തെ അനുസരിച്ച് ഈ മൂന്നും അവശ്യം വേണ്ടവതന്നെയാണ്.
Read More »പ്രണവവും സംഖ്യാദര്‍ശനവും
പരബ്രഹ്മത്തില്‍ ആരോപിക്കപ്പെട്ട മൂലപ്രകൃതി (അവ്യക്തം) ഗുണഭേദമനുസരിച്ച് ഈശ്വര ജീവ ജഗദ്രൂപമായ പ്രപഞ്ചത്തിനു കാരണമായതുപോലെ പരപ്രണവത്തില്‍ ആരോപിക്കപ്പെട്ട അപരപ്രണവം, വര്‍ണ്ണാക്ഷര സംഖ്യകള്‍ക്ക് എന്നല്ല വേദ വേദാന്ത വേദാംഗാദി സകല വിദ്യകള്‍ക്കും ആദികാരണമാകുന്നു.
Read More »കൂട്ടക്കൊലകള്‍
അല്ലയോ ഹിന്ദുക്കളെ, നിങ്ങള്‍ ദയവുചെയ്ത് ഈ പുസ്തകത്തെ ചിത്തസമാധാനത്തോടുകൂടി ആദ്യം തുടങ്ങി അവസാനംവരെയും വായിച്ചു മനസ്സിലാക്കുകയും ഇതില്‍ കാണിച്ചിട്ടുള്ള ന്യായങ്ങളാല്‍ ക്രിസ്തുമതം ഛേദിക്കപ്പെട്ടോ ഇല്ലയോ എന്നു നല്ലതിന്‍വണ്ണം ചിന്തിച്ചുനോക്കുകയും ചെയ്‌വിന്‍.
Read More »മുക്തി
നരകത്തില്‍ ഇരിക്കുന്നവരും താന്താങ്ങള്‍ ചെയ്ത പാപത്തിനു തക്കവണ്ണം ദുഃഖം അനുഭവിക്കുന്നതുപോലെ മുക്തിയില്‍ ഇരിക്കുന്നവരും അവനവന്‍ തന്റെ മനോവാക്കായങ്ങളെക്കൊണ്ടു ചെയ്ത പുണ്യത്തിനു തക്കതായ സുഖം അനുഭവിക്കും എന്നല്ലാതെ സകലരും ഒരേ സമമായി നിത്യസുഖത്തെ അനുഭവിക്കുമെന്നതു ചേരുകയില്ലാ.
Read More »നിരയം
ഒരുവന്‍ തന്റെ കുഞ്ഞ് കുറ്റം ചെയ്താല്‍, ആ കുഞ്ഞിനെ പിന്നീടും അങ്ങനെ ചെയ്യാതിരിക്കുന്നതിനുവേണ്ടി പല ഉപായങ്ങളെ ചെയ്തും നല്ല മാര്‍ഗ്ഗങ്ങളില്‍ പ്രവേശിപ്പിച്ചും ശരിയായി വരുത്തിക്കൊള്ളാം. അല്ലാതെ ഉള്ളകാലം മുഴുവനും കഠിനോപദ്രവങ്ങളെ ചെയ്കയില്ല. ഇതാണ് കൃപയുള്ള പ്രവൃത്തി. ഒരു മനുഷ്യന്‍പോലും ഇത്രത്തോളം കൃപയുള്ളവനാണെങ്കില്‍ ദൈവം എത്രത്തോളം കൃപയുള്ളവനായിരിക്കണം? ആ സ്ഥിതിക്ക് ദൈവം തന്റെ കുഞ്ഞുങ്ങളായ ആത്മാക്കളെ അല്പവും കൃപയില്ലാതെ നിത്യവും കഷ്ടപ്പെടുത്തുമോ?
Read More »ഗതിപ്രകരണം
ക്രിസ്തു മനുഷ്യര്‍ അനുഭവിക്കേണ്ടതായ ദണ്ഡത്തെ താന്‍ അനുഭവിച്ചു എന്നു പറയുന്നല്ലോ. അവനവന്‍ ചെയ്ത കുറ്റത്തിന് അവനവന്‍തന്നെ ദണ്ഡമനുഭവിക്കേണ്ടതല്ലാതെ മറ്റൊരുവന്‍ ദണ്ഡിപ്പിക്കപ്പെടുന്നതു നീതിയാണോ? ഒരുത്തന്റെ വിശപ്പു മറ്റൊരുത്തന്‍ ഭക്ഷണം കഴിച്ചതുകൊണ്ടു ശമിക്കുമോ? ഒരുവന്റെ വ്യാധി മറ്റൊരുവന്‍ മരുന്നു സേവിച്ചാല്‍ ശമിക്കുമോ?
Read More »പാശപ്രകരണം
ആദിമനുഷ്യര്‍ പാപികളായിത്തീര്‍ന്നതുകൊണ്ട് അവരുടെ ശുക്ലശോണിതവഴിയായി ജനിക്കുന്ന എല്ലാ മനുഷ്യര്‍ക്കും ജന്മപാപമുണ്ടായിരിക്കുമെന്നു നിങ്ങള്‍ പറയുന്നല്ലോ. ഓ! ഹോ! പാപമെന്നത് എന്തോന്നാണ്? ഒരു ദ്രവ്യമോ ഗുണമോ? രണ്ടുമല്ലല്ലോ. അത് വിലക്കിയതിനെ ചെയ്ത കര്‍മ്മമായിട്ടും, വിധിച്ചതിനെ ചെയ്തിട്ടില്ലെന്നുള്ള കര്‍മ്മത്തിന്റെ ഇല്ലായ്മയായിട്ടും അല്ലയോ ഇരിക്കുന്നത്?
Read More »മൃഗാദി
മൃഗങ്ങള്‍ക്ക് മനസ്സ്, ബുദ്ധി, ചിത്തം ഈ അന്തഃകരണങ്ങള്‍ ഇല്ലെന്നുള്ളത് അനുഭവത്താല്‍ നിഷേധിക്കപ്പെട്ടിരിക്കുന്നു (Czolde). മൃഗങ്ങള്‍ക്ക്, അന്തഃകരണമില്ലെന്നു നിഷേധിക്കുന്നതു വലിയ അറിവുകേടാകുന്നു. അവകള്‍ക്ക് ആലോചനയുണ്ട്, ഓര്‍മ്മയുണ്ട്, സ്‌നേഹദ്വേഷങ്ങള്‍ ഉണ്ട്. അതുകളുടെ ഇന്ദ്രിയജ്ഞാനം നമ്മുടേതിനേക്കാളും അതിസൂക്ഷ്മമായിരിക്കുന്നു.
Read More »പശുപ്രകരണം
ദൈവം മനുഷ്യന്റെ മൂക്കിന്റെ ഓട്ടയില്‍ക്കൂടെ ജീവശ്വാസത്തെ ഊതി, അതുകൊണ്ട് അവന്‍ ജീവാത്മാവോടുകൂടിയവനായി എന്നു നിങ്ങള്‍ പറയുന്നല്ലോ. ജീവശ്വാസംതന്നെ ആത്മാവായി എന്നു സമ്മതിക്കുന്നപക്ഷം അത് അണുകൂട്ടമായ ഭൂതത്തില്‍ ഒന്നായി ജഡമായി നശ്വരവസ്തുവായിരിക്കും. അല്ലാതെ ചേതനവസ്തു ആകയില്ല. ആയതുകൊണ്ടും നിദ്രയില്‍ പ്രാണവായു യാതൊന്നും അറിയുന്നതായി കാണാത്തതുകൊണ്ടും ഈ പറയുന്നതു ചേരുകയില്ല.
Read More »ത്രൈ്യകത്വം
പിതാവ്, പുത്രന്‍, പവിത്രാത്മാവ് ഈ മൂന്നിനേയും ഒന്നെന്നോ വെവ്വേറെ ദൈവമെന്നോ തുല്യമെന്നോ വന്ദ്യമെന്നോ പറയാതിരിക്കുന്ന സ്ഥിതിക്ക് ആ മൂന്നിനേയും എങ്ങനെയാണ് നിങ്ങള്‍ ദൈവലക്ഷണത്തില്‍ ഉള്‍പ്പെടുത്തി ത്രൈ്യകത്വമാക്കി സ്വീകരിക്കുന്നത്.
Read More »പവിത്രാത്മചരിത്രം
പവിത്രാത്മാവ്, സൃഷ്ടി മുതലായ കൃത്യങ്ങള്‍ക്കു വേണ്ടുന്ന സഹായം ചെയ്യുന്നു എന്ന് നിങ്ങള്‍ പറയുന്നല്ലോ. യഹോവാ സര്‍വ്വശക്തന്‍ എന്നുവരികില്‍ താന്‍ ചെയ്യുന്ന കൃത്യങ്ങള്‍ക്ക് പവിത്രാത്മാവിന്റെ സഹായംകൂടി ഇച്ഛിക്കുമോ?
Read More »ഇനി നിഗ്രഹാനുഗ്രഹം
മരിച്ചവരെല്ലാപേരും തല്‍ക്ഷണംതന്നെ നരകത്തിലും മോക്ഷത്തിലും ചെന്ന് സുഖദുഃഖങ്ങളെ അനുഭവിക്കും എന്നുവരുകില്‍ ലോകാവസാനകാലത്തില്‍ വിചാരണചെയ്യണമെന്നില്ലല്ലോ. അതല്ല വിചാരണ ചെയ്യണം എങ്കില്‍ ആ വിചാരണകൊണ്ട് മുക്തിയില്‍ ഇരുന്നവരെ നരകത്തിലും നരകത്തില്‍ ഇരുന്നവരെ മുക്തിയിലും മാറ്റി മാറ്റി ഇരുത്തുമോ? ഇരുത്തുകയില്ലെങ്കില്‍ വിചാരണ ചെയ്യുന്നതുകൊണ്ട് പ്രയോജനം യാതൊന്നും ഇല്ലല്ലോ.
Read More »ക്രിസ്തുചരിതം
ഇവിടെ ദൈവപുത്രനെന്നു പറഞ്ഞിട്ടില്ലാത്തതുകൊണ്ട് 'അറികയില്ലെ'ന്നുള്ള വാക്കിനെ ദൈവസ്വഭാവത്തോടു ചേര്‍ത്തുകൂടാ എങ്കില്‍ മനുഷ്യപുത്രനെന്നു പറഞ്ഞിട്ടില്ലാത്തതുകൊണ്ട് മനുഷ്യസ്വഭാവത്തോടും ചേര്‍ത്തൂകൂടാ എന്നും, ദൈവം എന്നും മനുഷ്യന്‍ എന്നും കൂടാതെ വെറും പുത്രനെന്നുമാത്രം പറഞ്ഞിരിക്കകൊണ്ടു വെറും സ്വഭാവത്തോടുകൂടെ തന്നെ ചേര്‍ക്കാവൂ എന്നും അപ്പോള്‍ യേശുവിനെ ദൈവത്വം, മനുഷത്വം ഇതുകള്‍ രണ്ടും അല്ലാത്ത ഒരു വെറും-ത്വം-ഇങ്ങനെ മൂന്ന് 'ത്വ'ങ്ങള്‍ ഉണ്ടെന്നും ആയതു ബൈബിളിനു വിരോധമെന്നും വന്നുപോകും.
Read More »ദുര്‍ഗ്ഗുണം
നിങ്ങളുടെ യഹോവാ എന്ന ദൈവത്തില്‍, ഇല്ലാത്തവയായ സര്‍വ്വജ്ഞത്വാദിഗുണങ്ങള്‍ ആ ദൈവത്തില്‍ ഉള്ളതായിട്ട് വലിയ കള്ളം പറഞ്ഞു എന്നുതന്നെയുമല്ല അദ്ദേഹത്തിനുള്ളവകളായ വൈരാഗ്യം (വൈരഭാവം), കോപം, അസൂയ, ജീവദ്രോഹം, സ്തുതിപ്രീതി, വ്യാകുലത്വം, ദുഷ്ടത്വം, അസത്യം മുതലായ വലിയ ദുര്‍ഗ്ഗുണങ്ങളെ ഒന്നിനേയും വെളിക്കു പറയാതെ മറച്ചുവെച്ചുകളയുകയും ചെയ്തല്ലോ?
Read More »