നിജാനന്ദവിലാസം

നിജാനന്ദവിലാസം : ഉള്ളടക്കം, PDF ഡൗണ്‍ലോഡ്

Nijanandavilasam - Sree Chattampi Swamikal

ശ്രീ ചട്ടമ്പിസ്വാമികളാല്‍ വിരചിതമായ 'നിജാനന്ദവിലാസം' കൃതി PDF ആയി ഡൗണ്‍ലോഡ് ചെയ്യാനും വെബ്‌പേജില്‍ വായിക്കാനും ആയി തയ്യാറാക്കിയിരിക്കുന്നു.

Read More »

അവസ്ഥാത്രയ ശോധനാസമ്പ്രദായ പ്രകരണം (1)

Nijanandavilasam - Sree Chattampi Swamikal

ആചാര്യന്‍: ജീവന്‍ ദേഹേന്ദ്രിയാന്തഃകരണങ്ങളേയും അവയില്‍ അവസ്ഥാത്രയങ്ങളേയും അവറ്റില്‍ പ്രതിബിംബിച്ച ചൈതന്യത്തേയും ഇവറ്റിന്നധിഷ്ഠനമായ അസംഗോദാസീന നിത്യശുദ്ധമുക്ത പരിപൂര്‍ണ്ണ കൂടസ്ഥ ബ്രഹ്മചൈതന്യത്തെയും വിവേകാഭാവഹേതുവായിട്ട്, സ്വയം വെണ്‍മയായ സ്ഫടികം ജവാകുസുമസന്നിധിവശാല്‍ രക്തസ്ഫടികമെന്ന് കാണപ്പെടുംപോലെ, ഞാന്‍ എന്റേത് എന്ന് തിരിച്ച് വിപരീതമായി കണ്ടുകൊള്ളുന്നതിനെ തള്ളി ഉള്ളപ്രകരാം പരമാത്മാവായി തന്നെ ദര്‍ശിച്ചാല്‍, അതു തന്നെയാകുന്നു പരമഗതി.

Read More »

ഗുണാധിക്യജന്യ ആരോപ സൂക്ഷ്മ നിരൂപണ പ്രകരണം (2)

Nijanandavilasam - Sree Chattampi Swamikal

സ്ഥൂലവ്യാപകമായ അഹന്തയെ സ്ഥൂലത്തീന്നു വേറായിട്ടും, അപ്രകാരം സ്ഥൂലത്തീന്നു വേറായി സൂക്ഷ്മത്തെ വ്യാപിച്ചതായി ഇരിക്കുന്ന ആ അഹന്തയെത്തന്നെ സൂക്ഷ്മത്തിനു വേറാക്കി അതിനെത്തന്നെ ആ സൂക്ഷ്മത്തിന്നു കാരണമായും, സ്ഥൂലസൂക്ഷ്മബീജമായ ആ കാരണത്തെ വ്യാപിച്ച അഹന്തയെ ആ കാരണത്തീന്നു വേറായും, അഹംപദാര്‍ത്ഥമെന്നു കാണണം. അപ്രകാരം കാണുകില്‍ ആ ആവരണവിക്ഷേപ ശക്തികളും അവറ്റാല്‍ തോന്നിയ മൂന്നവസ്ഥകളും തന്നില്‍ നിന്നു വേറായിട്ടു തോന്നി അനാത്മവസ്തുക്കളായി നിഷേധിക്കപ്പെടും.

Read More »

ബ്രഹ്മേശജീവജഗദ്വിശേഷണ നിരൂപണ പ്രകരണം (3)

Nijanandavilasam - Sree Chattampi Swamikal

അഖണ്ഡ പരിപൂര്‍ണ്ണാത്മാനന്ദ സുധാസമുദ്രത്തില്‍ ഇല്ലാതെ അടങ്ങിയ പ്രപഞ്ചകോലാഹലത്തോടുകൂടിയ, നിര്‍ഭവമാകുന്ന മാഹാത്മ്യത്തെ അടഞ്ഞ പുരുഷധൗരേയ! (പുരുഷശ്രേഷ്ഠന്‍) നീ കൃത്യകൃത്യനായി ഭവിച്ചു. ഈ മഹാഭാഗ്യോദയം മറ്റൊരുത്തര്‍ക്കും ദുര്‍ലഭംതന്നെയാണ്.

Read More »

മായാലക്ഷണ നിരൂപണ പ്രകരണം (4)

Nijanandavilasam - Sree Chattampi Swamikal

അവ്യക്തം മുതല്‍ സ്ഥൂലം വരെ ജഡാജഡങ്ങളായി കാണപ്പെടുന്ന ഈ പ്രപഞ്ചം തന്നെയാണ് ഈശസൃഷ്ടമെന്നത്. ഇതു ജീവന്മാരുടെ നിമിത്തം സുഖമായ ഫലത്തെ കൊടുക്കുന്നതാകും. ആത്മാനാത്മവിചാരണ കൂടാതെ അഭിമാനംകൊണ്ട് അവറ്റിന്‍ ലാഭാലാഭങ്ങളെപ്പറ്റി കാമക്രോധലോഭമോഹമദമാത്സര്യാദികളെ ബഹിര്‍മുഖമായും അന്തര്‍മുഖമായും കല്പിച്ച്- ആ അന്തര്‍മുഖ വാസനയെ സ്വപ്നമെന്നും ബഹിര്‍മുഖവാസനയെ ജാഗ്രത്ത് എന്നും-ഈ രണ്ടു വാസനയും മാറി, തനതധിഷ്ഠാനമാത്രമായിരുന്ന ജ്ഞാനസ്വരൂപാത്മാവിങ്കല്‍ ബഹിര്‍മുഖമായി വൃത്തി ഉദിക്കുമ്പോള്‍ വാസനകളുടെ ബീജാകാരമായ തമോവൃത്തി, അവിടെ തന്നാല്‍ കല്പിക്കപ്പെട്ട ആ തമസ്സ് ജഡമായതുകൊണ്ട് അതിനെയും പിരിച്ചറിയുന്നതിനു ശക്തിയില്ലാതെ, സ്വപ്രകാശമായ ആത്മാവും ജഡമായ വാസനാബീജരൂപതമസ്സും ഏകവസ്തുവായി കുറിക്കപ്പെട്ടു. ആ ഭ്രാന്തിക്കുറിപ്പിനാല്‍ അധിഷ്ഠാനമായ തന്നില്‍ അറിയായ്മ എന്ന അജ്ഞാനം കല്പിക്കപ്പെട്ട്, അതിന് സുഷുപ്ത്യവസ്ഥയെന്നും, ഈ അവസ്ഥാഭേദങ്ങളെയും കാമാദികളെയും സൃഷ്ടിച്ച് അവറ്റിന്‍ ഫലമായി ദുഃഖത്തെത്തന്നെ ജീവന്‍ അനുഭവിക്കും.

Read More »

സദനുഭവ നിരൂപണ പ്രകരണം (5)

Nijanandavilasam - Sree Chattampi Swamikal

ആചാര്യന്‍: ലോകത്തില്‍ ഘടമിരിക്കുന്നു, പടമിരിക്കുന്നു, മഠമിരിക്കുന്നു, എന്നിങ്ങനെ കാണപ്പെടുന്ന അനുഭവത്തെ ശോധിച്ചാല്‍ അനുഭൂതിയുണ്ടാകും. ഘടമെന്നത് കംബുഗ്രീവാ(ഇടുങ്ങിയ കഴുത്ത്)ദിമത്തായുള്ള വികാരവസ്തുവാകും. അപ്രകാരം തന്നെ പടം എന്നതു ഓതപ്രോതമായ തന്തുവിന്റെ വികാരത്തോടുകൂടിയ വികാരിവസ്തുവാകും. ഇങ്ങനെയായാല്‍ പരസ്പരഭിന്നങ്ങളായ വിരുദ്ധ വസ്തുക്കളില്‍ മുന്‍പറഞ്ഞപ്രകാരം സത്തു കാണപ്പെടുകയാല്‍, അതു ഇവറ്റിനു ഭിന്നമോ അഭിന്നമോ? ഭിന്നമെന്നു വരുകില്‍ ആ സത്തിനെ അവയില്‍ നിന്നു നീക്കി കാണുകില്‍ അവ ഇല്ലാത്തവയാകും. അഭിന്നമെങ്കില്‍, സത്തില്‍ നിന്നു ഭിന്നമാകാത്തതുകൊണ്ടു അവ നാമരൂപങ്ങളോടുകൂടിയ വികാരികളാകയില്ല.

Read More »

ചിദനുഭവ നിരൂപണ പ്രകരണം (6)

Nijanandavilasam - Sree Chattampi Swamikal

പ്രത്യക്ഷമായനുഭവിക്കപ്പെട്ട പ്രപഞ്ചത്തിനും പഞ്ചഭൂതത്തെ ഒഴിച്ചു പ്രത്യക്ഷപ്രമാണപ്രകാരം വേറാദരവു കാണുന്നില്ല. ഇങ്ങനെയിരിക്കുന്ന പഞ്ചഭൂതങ്ങള്‍ക്കും ശാസ്ത്രങ്ങളാല്‍ ലക്ഷണം പറയപ്പെടുമ്പോള്‍, പൃഥ്വി, അപ്, തേജസ്സ്, വായു, ആകാശം എന്നിവകള്‍ ക്രമമായി ഗന്ധം, രസം, രൂപം, സ്പര്‍ശം, ശബ്ദം എന്നീ ഗുണങ്ങളോടുകൂടിയവയാകുന്നു. അവയില്‍ പൃഥ്വി തനിക്കുള്ള ഒരു ഗുണത്തോടു കൂടി മറ്റേ നാലു കാരണങ്ങളോടുകൂടിയതെന്നും, മറ്റുള്ള ഭൂതങ്ങളും അപ്രകാരം തന്നെയാകുന്നുവെന്നും നിരൂപിക്കപ്പെടും.

Read More »

ആനന്ദാനുഭവ നിരൂപണ പ്രകരണം (7)

Nijanandavilasam - Sree Chattampi Swamikal

പുത്രമിത്രകളത്രക്ഷേത്രാദികളില്‍. 'ഇതെനിക്കുഇഷ്ടം' എന്നു ഏറിയ പ്രിയം കാണപ്പെടുന്നു. അതിനെ ശോധിക്കില്‍ ഈ ബ്രഹ്മാണ്ഡം അശേഷവും സ്വയം ആനന്ദരൂപമായാകവേ കാണപ്പെടും. ഇഹം മുതല്‍ പരം വരെയുള്ള പ്രപഞ്ചത്തില്‍ ആനന്ദപ്രാപ്തിയായത് വിഷയരൂപമായും ആത്മരൂപമായും രണ്ടു വകയായി കാണപ്പെടുന്നു. അവയില്‍ വിഷയാനന്ദമായത് ഇഹത്തില്‍ ഭാര്യ, പുത്രന്‍, ധനം, ധാന്യം, യൗവ്വനം, രാജ്യം, സ്രക്ചന്ദനം മുതലായവയുടെ ഭോഗങ്ങളെ മുന്നിട്ടുദിപ്പതും അപ്രകാരം തന്നെ സ്വര്‍ഗ്ഗാദി വിഷയഭോഗങ്ങളെ മുന്നിട്ടുദിപ്പതും ആകും. അതിനെ ദൈവാനന്ദമെന്നും, ഇഹത്തില്‍ ഉദിച്ചതിനെ മനുഷ്യാനന്ദം എന്നും പറയപ്പെടും. വിഷയഭോഗങ്ങളെ നീക്കി, കരണേന്ദ്രിയങ്ങളേയും നശിപ്പിച്ച്, ദൃശ്യം വിട്ടുപോയ ആത്മാപരോക്ഷാനുഭവത്തെ മുന്നിട്ടുദിക്കുന്നത് ആത്മാനന്ദം എന്നാകും.

Read More »