വേദാധികാര നിരൂപണം

യുക്തിവിചാരം

വേദത്തെ അഭ്യസിച്ചിട്ടും അതിന്റെ അര്‍ത്ഥത്തെ നല്ല പോലെ അറിയാത്തവന്‍ ഉത്തരത്തിനെ ചുമക്കുന്ന തൂണാകുന്നു-എന്ന് ഋഗ്വേദത്തില്‍ പറഞ്ഞിരിക്കുന്നു.

Read More »

പ്രമാണാന്തരവിചാരം

അവരവര്‍ക്കു തക്കതായ പ്രവൃത്തികള്‍ ഉള്ള ദ്വിജന്മാരായ മൂന്നു വര്‍ണ്ണക്കാരും പഠിക്കട്ടെ. പഠിപ്പിക്കുന്നതു ബ്രാഹ്മണനല്ലാതെ ഇതരന്മാര്‍ ചെയ്യേണ്ടതല്ലാ എന്നത് നിശ്ചയം. സകലര്‍ക്കും ക്രമപ്രകാരമുള്ള ജീവനോപായങ്ങളെ ബ്രാഹ്മണന്‍ കല്പിക്കട്ടെ. ബ്രാഹ്മണന്‍ ഇതരന്മാര്‍ക്കു കല്പിച്ചു താനും അനുഷ്ഠിക്കട്ടെ-എന്നു പറയുന്നതല്ലാതെ ശൂദ്രന്‍ വേദാധ്യയനം ചെയ്തുകൂടാ എന്നു സ്പഷ്ടമായി നിഷേധിക്കുന്നില്ല.

Read More »

അധികാരനിരൂപണം

വേദത്തില്‍തന്നെ ഒന്നിനൊന്നു വിരോധമായ രണ്ടു മാര്‍ഗ്ഗങ്ങളെ പറഞ്ഞിരുന്നാല്‍ അവ രണ്ടും സമഗൗരവമായി സമ്മതിക്കപ്പെടേണ്ടതാണെന്നു വിധിച്ചിരിക്കുന്നു. ഈ വിധിയാല്‍ വേദത്തില്‍ ഒരു സ്ഥലത്തു ക്ഷത്രിയാദികള്‍ക്ക് അധ്യാപനവും, ശൂദ്രന് അധ്യയനവും പാടില്ലാ എന്നു വിധിച്ചിരുന്നാല്‍പോലും മറ്റുള്ള ഭാഗങ്ങളില്‍ ആദരിച്ചിരിക്കുന്ന ആചാരബലത്താല്‍ ക്ഷത്രിയാദികള്‍ക്ക് അധ്യാപനവും, ശൂദ്രന് അധ്യയനവും ചെയ്യാമെന്നു നിര്‍വ്വിവാദമായി ഏര്‍പ്പെടുന്നു. ഇപ്രകാരം വേദത്തിനാല്‍ യാതൊരു തടസ്സവും ഇല്ലെന്നു സിദ്ധിച്ചു.

Read More »

വേദപ്രാമാണ്യം

ദേവദത്തന്‍ ഭക്ഷിച്ചതിനെ ഞാന്‍ നേരിട്ടുകണ്ട പക്ഷത്തില്‍ അതിനെക്കുറിച്ച് എനിക്കുണ്ടായ ജ്ഞാനം പ്രത്യക്ഷപ്രമാണജനിതമാകും. അവന്റെ വയറു വീര്‍ത്തിരിക്കകൊണ്ടു ഭക്ഷിച്ചിരിക്കണം എന്നാണൂഹിക്കുന്നതെങ്കില്‍, അത് അനുമാനജന്യജ്ഞാനമാകും. അവന്‍ ഭക്ഷിച്ചതായി പലരും പറഞ്ഞു ഞാന്‍ കേട്ടുവെങ്കില്‍ അതു ശബ്ദജന്യജ്ഞാനമാകും. ഒരുത്തന്റെ വയറു വീര്‍ത്തിരിക്കുന്നതിന് കാരണം ഭക്ഷണം മാത്രമല്ല. വായു, അജീര്‍ണ്ണം ഈ കാരണാന്തരങ്ങളും അതിനു സംഭവിക്കാവുന്നതാണ്. അതിനാല്‍ ഭക്ഷിച്ചതായിരിക്കാമെന്നു സിദ്ധാന്തിച്ചാല്‍ പലപ്പോഴും തെറ്റിപ്പോയി എന്നുവരും, ഭക്ഷിച്ചതായി മറ്റൊരുവന്‍ പറയുമ്പോള്‍ അങ്ങനെ പറയുന്നവന്‍തന്നെ ശരിയായി ഗ്രഹിക്കാതിരുന്നു എന്നും വരാം.

Read More »

വേദസ്വരൂപം

ധര്‍മ്മാധര്‍മ്മജ്ഞാനമുണ്ടാകുന്നതിലേക്ക് ഈശ്വരന്‍തന്നെ ദയവു ചെയ്തു വേദമെന്ന ഒരു പുസ്തകത്തെ നമുക്കു തന്നുവെന്നു വിശ്വസിച്ചിരിക്കുന്നവരെല്ലാവരും ശ്രൗതന്മാരാണ്. ഇപ്രകാരമല്ലാതെ ഈശ്വരന്‍ ഒരുത്തന്‍തന്നെ രക്ഷിതാവെന്നും, അദ്ദേഹം സൃഷ്ടിച്ച പ്രപഞ്ചംതന്നെ വേദമെന്നും വിശ്വസിച്ചിരിക്കുന്നവര്‍ പ്രപഞ്ചവേദികളാണ്.

Read More »