കൂപക്കരപ്രഥിതമില്ലമതില്‍ക്കടന്ന-
സ്സ്വാപാദിവിട്ടു, ത്രിദിനത്തിനകത്തു ഭംഗ്യാ
പേര്‍പെറ്റ തന്ത്രവിധി സര്‍വ്വമഹോ! പഠിച്ച
വിദ്യാധിരാജ ഭഗവന്‍! തവ സുപ്രഭാതം
കൂപക്കരപ്രഥിതമില്ലമതില്‍ = കൂപക്കരമഠം എന്നു പ്രസിദ്ധമായ നമ്പൂതിരി ഇല്ലത്തില്‍.
പ്രഥിതം = പ്രസിദ്ധം. (തിരുവനന്തപുരത്തെ പ്രസിദ്ധമായ ഒരു നമ്പൂതിരി ഇല്ലമായിരുന്നു കൂപക്കരമഠം. ഇവര്‍ വലിയ ജന്മികളും താന്ത്രികന്മാരുമായിരുന്നു.)
സ്വാപാദി വിട്ടു് = സ്വാപം (ഉറക്കം) മുതലായവ കൂടാതെ. -ഊണും ഉറക്കവുമില്ലാതെ.
സ്വാപം = ഉറക്കം.
ത്രിദിനത്തിനകത്ത് = മൂന്നുദിവസത്തിനുള്ളില്‍.
പേര്‍പെറ്റ = സുപ്രസിദ്ധമായ.
തന്ത്രവിധി സര്‍വം = എല്ലാ തന്ത്രവിധികളും.
ശ്രീ ചട്ടമ്പിസ്വാമികള്‍ കൂപക്കരമഠത്തിലെ ഗ്രന്ഥപുരയില്‍കടന്ന് ഊണും ഉറക്കവുമില്ലാതെ മൂന്നുദിവസംകൊണ്ട് തന്ത്രവിധികള്‍, ക്ഷേത്രപ്രതിഷ്ഠാദി കാര്യങ്ങള്‍ എന്നിവ പഠിച്ചു എന്ന് ഐതിഹ്യം. അന്ന് ചട്ടമ്പിസ്വാമിക്ക് ഇരുപത്തി ഒമ്പതു വയസ്സായിരുന്നു പ്രായം.
[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത് ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്.]കൂടുതല്‍ വായിക്കാന്‍ - ശ്രീ വിദ്യാധിരാജ സുപ്രഭാതം
- ജീവന്റെ പരിപൂര്‍ണ്ണമായ ബ്രഹ്മചലനം - ശ്രീ വിദ്യാധിരാജ സുപ്രഭാതം - ശ്ലോകം - 24
- സിദ്ധികള്‍ കാട്ടി ഗുരു ശിഷ്യനെ അത്ഭുതപ്പെടുത്തരുത് - ശ്രീ വിദ്യാധിരാജ സുപ്രഭാതം - ശ്ലോകം - 23
- മോക്ഷ മാര്‍ഗ്ഗത്തിലേയ്ക്കു് - ശ്രീ വിദ്യാധിരാജ സുപ്രഭാതം - ശ്ലോകം - 21
- കൊല്ലാനണഞ്ഞ കടുവയെ ശാന്തനാക്കിയ സ്വാമികള്‍ - ശ്രീ വിദ്യാധിരാജ സുപ്രഭാതം - ശ്ലോകം - 20
- കര്‍മ്മഫലവും പട്ടിസദ്യയും - ശ്രീ വിദ്യാധിരാജ സുപ്രഭാതം-ശ്ലോകം-19