ചട്ടമ്പി എന്ന പദത്തിന് ചട്ടത്തെ അമ്പുന്നവന്‍ എന്നര്‍ത്ഥം. അതായത് ക്ലാസിലെ മോണിട്ടര്‍. മോണിട്ടര്‍ ഇംഗ്ലീഷ് പദമാണ്. മോണിട്ടര്‍ എന്നതിന്‍റെ മലയാളരൂപമാണ് ചട്ടമ്പി. ചട്ടംപിള്ള, ചട്ടമ്പിപിള്ള എന്നും പറയും. പേട്ടയില്‍ രാമന്‍പിള്ള ആശാന്‍റെ വിദ്യാലയത്തില്‍ പഠിക്കുന്ന കാലത്ത് ആശാന്‍ സ്വാമികളെ ക്ലാസ്സിലെ 'ചട്ടമ്പി'യാക്കി. ആ സ്ഥാനപ്പേര് പിന്നീട് വ്യക്തി നാമമായി മാറി. അങ്ങനെ ചട്ടമ്പിയെന്ന് അദ്ദേഹം പ്രസിദ്ധനായിത്തീരുകയും ചെയ്തു.
Read More »