പരമഭട്ടാരക വിദ്യാധിരാജ ശ്രീ ചട്ടമ്പിസ്വാമികളുടെ കൃതികളും ജീവചരിത്രവും മറ്റു ബന്ധപ്പെട്ട വിവരങ്ങളും അടങ്ങിയ ഈ വെബ്‌സൈറ്റ് (www.chattampiswami.com) 2012 സെപ്റ്റംബര്‍ 6നു പൊതുജനത്തിന്റെ ഉപയോഗത്തിനായി തുറന്നുകൊടുക്കുന്നു.
ശ്രീ ചട്ടമ്പിസ്വാമികളുടെ ആശയങ്ങള്‍ വായിക്കാനും പഠിക്കാനും വിദ്യാധിരാജാ പഠന കേന്ദ്രങ്ങള്‍ വഴി പ്രചരിപ്പിക്കാനും ആവശ്യമായ എല്ലാം ഈ വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
പന്മന ആശ്രമം, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം, ശ്രീകല തീര്‍ത്ഥപാദാശ്രമം എന്നീ ആശ്രമങ്ങളുടെയും നെയ്യാറ്റിന്‍കര ശ്രീവിദ്യാധിരാജാ പഠനകേന്ദ്രം, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ തുടങ്ങി വിവിധ കൂട്ടായ്മകളുടെയും നിസ്സീമമായ സഹകരണത്തിന് ശ്രേയസ് ഫൗണ്ടേഷന്‍ നന്ദി രേഖപ്പെടുത്തുന്നു.