നങ്ങമ്മയെന്ന നറുകല്പക വല്ലിപൂത്ത
തുംഗാഭിരാമതയെഴും സുരപുഷ്പമായി
അദ്വൈതതത്വ വരഗന്ധമഹോ! പരത്തും
വിദ്യാധിരാജ ഭഗവന്‍! തവ സുപ്രഭാതം
നങ്ങമ്മയെന്ന നറുകല്പകവല്ലി = നങ്ങമ്മപിള്ളയാകുന്ന കല്പലത.
തുംഗാഭിരാമതയെഴും = അതിമനോഹരമായ.
സുരപുഷ്പം = കല്പവൃഷപ്പൂവ്.
അദ്വൈതതത്വവരഗന്ധം = അദ്വൈതതത്വത്തിന്‍റെ ശ്രേഷ്ഠമായ സൗരഭ്യം.
മാതാവായ നങ്ങമ്മപിള്ളയെ കല്പലതയായും, സ്വാമികളെ ആ ലതയില്‍പൂത്ത സുരപുഷ്പമായും രൂപണം ചെയ്തിരിക്കുന്നു. സ്വാമികളാകുന്ന ഈ സുരപുഷ്പം അദ്വൈതതത്വസൗരഭ്യം പരത്തുന്നു.
[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത് ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്. ]കൂടുതല്‍ വായിക്കാന്‍ - ശ്രീ വിദ്യാധിരാജ സുപ്രഭാതം
- ജീവന്റെ പരിപൂര്‍ണ്ണമായ ബ്രഹ്മചലനം - ശ്രീ വിദ്യാധിരാജ സുപ്രഭാതം - ശ്ലോകം - 24
- സിദ്ധികള്‍ കാട്ടി ഗുരു ശിഷ്യനെ അത്ഭുതപ്പെടുത്തരുത് - ശ്രീ വിദ്യാധിരാജ സുപ്രഭാതം - ശ്ലോകം - 23
- കൂപക്കരമഠത്തിലെ പഠനം - ശ്രീ വിദ്യാധിരാജ സുപ്രഭാതം - ശ്ലോകം - 22
- മോക്ഷ മാര്‍ഗ്ഗത്തിലേയ്ക്കു് - ശ്രീ വിദ്യാധിരാജ സുപ്രഭാതം - ശ്ലോകം - 21
- കൊല്ലാനണഞ്ഞ കടുവയെ ശാന്തനാക്കിയ സ്വാമികള്‍ - ശ്രീ വിദ്യാധിരാജ സുപ്രഭാതം - ശ്ലോകം - 20