ബ്രഹ്മത്തിന്‍റെ സഹജാവസ്ഥയില്‍ത്തന്നെ പരിപൂര്‍ണ്ണമായിത്തീര്‍ന്ന, എല്ലാ ജീവന്‍റേയും ഉത്പത്തിസ്ഥാനം ബ്രഹ്മമാണല്ലോ. ബ്രഹ്മം മനുഷ്യരൂപത്തില്‍ ചട്ടമ്പിസ്വാമിയായി ജനിച്ചു. ജീവവാസനയനുസരിച്ച് തന്‍റെ ജീവനലീലകളാടിതീര്‍ന്നശേഷം വീണ്ടും ബ്രഹ്മത്തിന്‍റെ സഹജാവസ്ഥയില്‍ പൂര്‍ണ്ണത പ്രാപിച്ചു എന്നര്‍ത്ഥം. ബ്രഹ്മസ്വരൂപനായ തിരുവടികള്‍വീണ്ടും ബ്രഹ്മസ്വരൂപനായി എന്നു സാരം. സ്വാമി തിരുവടികളുടെ സമാധി, ജീവന്‍റെ പരിപൂര്‍ണ്ണമായ ബ്രഹ്മചലനം തന്നെയായിരുന്നു എന്നു സൂചന.
Read More »Tag Archives: chattampiswamikal
സിദ്ധികള്‍ കാട്ടി ഗുരു ശിഷ്യനെ അത്ഭുതപ്പെടുത്തരുത് – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം – 23
ഗുരു തന്‍റെ യോഗസിദ്ധികള്‍ കാട്ടി ശിഷ്യനെ അത്ഭുതപ്പെടുത്തുകയോ വശീകരിക്കുകയോ ചെയ്യരുതെന്ന്. അതു പാപമാണ്. ശിഷ്യഹൃദയത്തെ ദുര്‍ബലപ്പെടുത്താനേ അതു സഹായിക്കുകയുള്ളൂ. ചില സന്യാസിമാര്‍ അങ്ങനെ ചില അദ്ഭുതങ്ങള്‍ കാണിക്കാറുണ്ട്. അത് തന്നോടും അന്യരോടും കാണിക്കുന്ന ഹിംസയാണ്.
Read More »കൂപക്കരമഠത്തിലെ പഠനം – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം – 22
ശ്രീ ചട്ടമ്പിസ്വാമികള്‍ കൂപക്കരമഠത്തിലെ ഗ്രന്ഥപുരയില്‍കടന്ന് ഊണും ഉറക്കവുമില്ലാതെ മൂന്നുദിവസംകൊണ്ട് തന്ത്രവിധികള്‍, ക്ഷേത്രപ്രതിഷ്ഠാദി കാര്യങ്ങള്‍ എന്നിവ പഠിച്ചു എന്ന് ഐതിഹ്യം. അന്ന് ചട്ടമ്പിസ്വാമിക്ക് ഇരുപത്തി ഒമ്പതു വയസ്സായിരുന്നു പ്രായം.
Read More »മോക്ഷ മാര്‍ഗ്ഗത്തിലേയ്ക്കു് – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം – 21
വിഷം വമിക്കുന്ന പാമ്പിനെ തല്ലിക്കൊല്ലുകയാണു് പതിവു്. പക്ഷേ സര്‍പ്പത്തിന്റെ ഭാഗ്യംകൊണ്ടു് സ്വാമികള്‍ അതിനെ തൃക്കയ്യിലെടുത്തു. തന്‍മൂലം സര്‍പ്പത്തിനു ചാകാതെ മറ്റൊരിടത്തെത്തി രക്ഷപ്പെടാന്‍ കഴിഞ്ഞു. 'ഭോഗം' എന്ന പദത്തിനു് വിഷയസുഖങ്ങളെന്നും, ഭോഗീന്ദ്രനെന്ന പദത്തിനു് ലൗകിക സുഖാനുഭവങ്ങളില്‍ മുഴുകിക്കഴിയുന്നവനെന്നും, യോഗത്തിനാല്‍ എന്ന പദത്തിനു് യോഗശക്തികൊണ്ടു് എന്നും കൂടി അര്‍ത്ഥമുണ്ടു്, അതിനാല്‍ ലൗകികഭോഗങ്ങളില്‍ മുഴുകിക്കഴിഞ്ഞ ആളുകളെ സ്വാമികള്‍ തന്റെ യോഗശക്തികൊണ്ടു് മറുകരയ്ക്കു (മോക്ഷ മാര്‍ഗ്ഗത്തിലേയ്ക്കു്) നയിച്ചു.
Read More »കൊല്ലാനണഞ്ഞ കടുവയെ ശാന്തനാക്കിയ സ്വാമികള്‍ – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം – 20
ക്രൂരനായ ഒരു കടുവാ ഒരിക്കല്‍ സ്വാമിയുടെ നേര്‍ക്കു ചാടിവന്നു. അതുകണ്ടു് കൂടെയുണ്ടായിരുന്ന ഭക്തന്‍മാര്‍ ഭയന്നു് മരങ്ങളില്‍ കയറി അഭയസ്ഥാനം നേടി. സ്വാമികളാകട്ടെ അടുത്തുവന്ന കടുവായെ തട്ടിത്തലോടി, 'ഇവിടെ നില്‍ക്കാതെ; ആളുകള്‍ കണ്ടാല്‍ നിന്നെക്കൊല്ലും' എന്നു സ്നേഹാര്‍ദ്രനായി പറഞ്ഞു. ആ ഹിംസ്രജന്തു ഒരു മാന്‍കുട്ടിയെപ്പോലെ ശാന്തനായി, വാലാട്ടിക്കൊണ്ടു് സ്വാമികളുടെ പാദം നക്കിത്തുടച്ചിട്ടു് സ്ഥലം വിട്ടു.
Read More »കര്‍മ്മഫലവും പട്ടിസദ്യയും – ശ്രീ വിദ്യാധിരാജ സുപ്രഭാതം-ശ്ലോകം-19
ജീവിതകാലത്തു് അഹങ്കാരംകൊണ്ടു് അവനവന്‍ ചെയ്യുന്ന ദുഷ്കര്‍മ്മങ്ങളുടെ ഫലം അനന്തരജന്‍മത്തില്‍ എങ്ങനെ അനുഭവിക്കുന്നുവെന്നു് ഇഷ്ട ജനങ്ങള്‍ക്കു ബോദ്ധ്യപ്പെടുത്തിക്കൊടുക്കാനാണത്രേ അദ്ദേഹം സുപ്രസിദ്ധമായ പട്ടിസദ്യ നടത്തിയതു്. തിരുവനന്തപുരത്തു് തമ്പാനൂരുള്ള കല്ലുവീട്ടില്‍ വച്ചാണു് സ്വാമികള്‍ പട്ടിസദ്യ നടത്തിയതെന്നു് പറയപ്പെടുന്നു.
Read More »ചിന്‍മുദ്രയും വിവേകാനന്ദനും -ശ്രീ വിദ്യാധിരാജ സുപ്രഭാതം-ശ്ലോകം-18
വിവേകാനന്ദന്‍ കേരളത്തില്‍ വന്നു് എറണാകുളത്തു് വിശ്രമിക്കുന്ന കാലത്തു് ശ്രീ ചട്ടമ്പിസ്വാമികളുമായി പരിചയിക്കാനിടയായി. ചിന്‍മുദ്ര പിടിക്കുമ്പോള്‍ അതു് ആത്മസാക്ഷാത്കാരത്തിനു് എങ്ങനെ പ്രയോജകീഭവിക്കുന്നു എന്ന് അന്നുവരെ പ്രകാശിതമായിട്ടില്ലാത്ത ഏതോ ഉപനിഷത്തില്‍ നിന്നും ചില ശ്ലോകങ്ങളുദ്ധരിച്ചു് വ്യാഖ്യാനിച്ച്, ചട്ടമ്പിസ്വാമികള്‍ വിവേകാനന്ദനെക്കൊണ്ടു് ചിന്മുദ്ര പിടിപ്പിച്ചു. അപ്പൊഴാണു് അതിന്റെ അനുഭൂതി വിവേകാനന്ദനു ബോദ്ധ്യമായതും, അദ്ദേഹത്തിന്റെ സംശയങ്ങള്‍ മാറിയതും.
Read More »‘ബ്രഹ്മവിദ് ബ്രഹ്മമൈവ ഭഗവതി’- ശ്രീ വിദ്യാധിരാജ സുപ്രഭാതം-ശ്ലോകം-16
സദ്ഗുരു എന്നാല്‍ സദ്രൂപത്തിലിരിക്കുന്ന ഗുരു എന്നര്‍ത്ഥം. ' ബ്രഹ്മവിദ് ബ്രഹ്മമൈവ ഭഗവതി ' എന്ന പ്രമാണമനുസരിച്ചു് ബ്രഹ്മജ്ഞാനി ബ്രഹ്മം തന്നെയാണു്. അങ്ങനെ ബ്രഹ്മരൂപത്തില്‍ അഥവാ സദ്രൂപത്തിലിരിക്കുന്ന ഗുരുവാണു് സദ്ഗുരു.
Read More »നാനാവിപക്ഷഘനമണ്ഡല ചണ്ഡവാതം- ശ്രീ വിദ്യാധിരാജ സുപ്രഭാതം-ശ്ലോകം-15
നാനാതരത്തിലുള്ള വിപക്ഷജനങ്ങളാകുന്ന (എതിരാളികളാകുന്ന) ഘനമണ്ഡലത്തിനു് (മേഘസമൂഹത്തിനു്) ചണ്ഡവാതം (കൊടുങ്കാറ്റു്) കൊടുങ്കാറ്റെന്നപോലെ എതിരാളികളെ തുരത്തുന്നവനെന്നര്‍ത്ഥം.
Read More »ദ്യുമണിതന്‍ മണിബിംബം- ശ്രീ വിദ്യാധിരാജ സുപ്രഭാതം-ശ്ലോകം-14
ചിന്തകൊണ്ടോ വാക്കുകൊണ്ടോ പ്രവൃത്തി കൊണ്ടോ പൂര്‍ണ്ണമായി അറിയാന്‍ കഴിയാത്ത ജ്ഞാനമാകുന്ന ആകാശദേശത്തു് പ്രത്യക്ഷമായിക്കാണുന്ന സൂര്യബിംബംമാണു് സ്വാമികള്‍
Read More »വേദാന്ത ദാന്തവനകേസരി- ശ്രീ വിദ്യാധിരാജ സുപ്രഭാതം-ശ്ലോകം-13
സ്വാമികള്‍ വേദാന്തവനത്തിനു രാജനാണെന്നു ധ്വനിപ്പിക്കപ്പെട്ടിരിക്കുന്നു. വേദാന്തം അവിടുത്തേയ്ക്ക് ഇണങ്ങിയ വിഷയവുമാണല്ലോ. വേദാന്തത്തെ വനമായി രൂപണം ചെയ്തിരിക്കുന്നു.
Read More »സര്‍വ്വജീവകാരുണ്യം മര്‍ത്യഗുണം – ശ്രീ വിദ്യാധിരാജ സുപ്രഭാതം-ശ്ലോകം-11
സര്‍വ്വജീവനോടും അതായത് സര്‍വജീവികളോടുമുള്ള ദയാവായ്പ് (കാരുണ്യം) ഉണ്ടായിരിക്കുകയെന്നതാണ് യഥാര്‍ത്ഥ മനുഷ്യഗുണം
Read More »ആര്‍ക്കും വേദം പഠിക്കാം- ശ്രീ വിദ്യാധിരാജ സുപ്രഭാതം-ശ്ലോകം-10
ആര്‍ക്കും വേദം പഠിക്കാമെന്നും അതില്‍ സ്തീ പുരുഷ ഭേദംപോലും നോക്കേണ്ട കാര്യമില്ലെന്നും ഉള്ള ആശയം സ്വാമികള്‍ പ്രചരിപ്പിച്ചു.
Read More »പൂര്‍വ്വചരിത്രമാകുന്ന അമൃത് -ശ്രീ വിദ്യാധിരാജ സുപ്രഭാതം-ശ്ലോകം-9
പാല്‍ക്കടല്‍ മഥിച്ചപ്പോള്‍ സ്വാദേറിയ അമൃത് ഉയര്‍ന്നുവന്നു. അതുപോലെ സ്വാമികള്‍ കേരള ചരിത്രമാകുന്ന പാലാഴി കടഞ്ഞ് പൂര്‍വ്വചരിത്രമാകുന്ന അമൃത് ഉയര്‍ത്തിയെടുത്തു എന്ന് താത്പര്യം. സ്വമി തിരുവടികള്‍ എഴുതിയ 'പ്രാചീനമലയാളം' എന്ന ഗ്രന്ഥമാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്
Read More »അദ്വൈതതത്വസൗരഭ്യമുള്ള സുരപുഷ്പം -ശ്രീ വിദ്യാധിരാജ സുപ്രഭാതം-ശ്ലോകം-8
മാതാവായ നങ്ങമ്മപിള്ളയെ കല്പലതയായും, സ്വാമികളെ ആ ലതയില്‍പൂത്ത സുരപുഷ്പമായും രൂപണം ചെയ്തിരിക്കുന്നു. സ്വാമികളാകുന്ന ഈ സുരപുഷ്പം അദ്വൈതതത്വസൗരഭ്യം പരത്തുന്നു.
Read More »കണ്ണുകള്‍ക്ക് പുണ്യപൂരം – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം -6
വിശാലമായ നെറ്റിത്തടം, തിളര്‍ക്കമാര്‍ന്നതും വിടര്‍ന്നതുമായ കണ്ണുകള്‍, പ്രകാശപൂര്‍ണ്ണവും താമരപ്പൂപോലുള്ളതുമായ മുഖം എന്നിവയോടുകൂടിയ സ്വാമികളുടെ രൂപം കണ്ണുകള്‍ക്ക് പുണ്യപൂരമാണ്
Read More »പങ്കേരുഹപ്പടി – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം-5
ചെളിയില്‍ കുരുത്ത ചെന്താമരപ്പൂവ് സുഗന്ധവാഹിയായി വിടര്‍ന്നുല്ലസിക്കുന്നതുപോലെ ദാരിദ്ര്യത്തില്‍ ജനിച്ച സ്വാമികള്‍ സദ്യോ മുക്തിയുടെ പൂങ്കുലയായി പരിലസിച്ചു എന്നു സാരം.
Read More »വേദം സകലാര്‍ഹമാക്കാനായുള്ള അവതാരം – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം-4
ലോകക്ഷേമത്തിനുവേണ്ടി വേദം സാര്‍വജനിനമാക്കിത്തീര്‍ക്കാന്‍ ശ്രീ പരമേശ്വരന്‍ നങ്ങമ്മപിള്ളയുടെ ഗര്‍ഭത്തില്‍ അവതരിച്ചതാണ് ശ്രീ ചട്ടമ്പിസ്വാമികള്‍ എന്നാണ് കവി അഭിപ്രായപ്പെടുന്നത്.
Read More »ഷണ്‍മുഖദാസന്‍ – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം -3
ശ്രീ ബാലസുബ്രമഹ്ണ്യനെ ശ്രീ പാര്‍വതിയുടെ മാറത്ത് പ്രകാശിച്ച മണിഭൂഷണമായി കല്പിച്ചിരിക്കുന്നു. ഷണ്‍മുഖദാസനാണല്ലോ ചട്ടമ്പിസ്വാമികള്‍.
Read More »വിദ്യാവിഭൂതി – ശ്രീ വിദ്യാധിരാജ സുപ്രഭാതം ശ്ലോകം – 1
എന്തിനേയും തന്നിലേയ്ക്ക് നിയന്ത്രിച്ചു നിര്‍ത്താനുള്ള ശക്തിക്കാണ് ഈശിത്വം എന്നുപറയുന്നത്. സര്‍വ വിദ്യകളേയും തന്നില്‍ നിയന്ത്രിച്ചു നിര്‍ത്താനുള്ള കഴിവ് ശ്രീ ചട്ടമ്പിസ്വാമികള്‍ക്ക് ഉണ്ടായിരുന്നുവെന്നാണ് 'വിദ്യാവിഭൂതി'എന്ന പ്രയോഗംകൊണ്ട് കവി ഇവിടെ സൂചിപ്പിക്കുന്നത്.
Read More »
ChattampiSwami.com Paramabhattaraka Vidyadhiraja Sree Chattampi Swamikal