ആര്‍ക്കും വേദം പഠിക്കാമെന്നും അതില്‍ സ്തീ പുരുഷ ഭേദംപോലും നോക്കേണ്ട കാര്യമില്ലെന്നും ഉള്ള ആശയം സ്വാമികള്‍ പ്രചരിപ്പിച്ചു.

ആര്‍ക്കും വേദം പഠിക്കാം- ശ്രീ വിദ്യാധിരാജ സുപ്രഭാതം-ശ്ലോകം-10

വേധാധികാരമൊരു കുത്തകയല്ലതിങ്കല്‍
ജാതിത്വമില്ല, നരനാരിവിഭേദമില്ല
ഈ തത്വമാദ്യമുലകത്തിനു കാഴ്ചവച്ച
വിദ്യാധിരാജ ഭഗവന്‍! തവ സുപ്രഭാതം

വേദാധികാരം = വേദം കൈകാര്യം ചെയ്യാനുള്ള അവകാശം.

ജാതിത്വമില്ല = ജാതിഭേദമില്ല.

നരനാരിവിഭേദമില്ല = ആണെന്നോ പെണ്ണെന്നോ ഉള്ള ഭേദമില്ല.

വേദാധികാരം ബ്രാഹ്മണര്‍ക്കു മാത്രമാണല്ലോ ഉണ്ടായിരുന്നത്. അത് അവരുടെ കുത്തകയല്ലെന്നും ആര്‍ക്കും വേദം പഠിക്കാമെന്നും അതില്‍ സ്തീ പുരുഷ ഭേദംപോലും നോക്കേണ്ട കാര്യമില്ലെന്നും ഉള്ള ആശയം സ്വാമികള്‍ പ്രചരിപ്പിച്ചു എന്നു സാരം. നസ്ത്രീ ശൂദ്രൗ വേദമധീയാതാം എന്നും മറ്റുമുള്ള പ്രമാണങ്ങളെ സ്വാമികള്‍ നിഷേധിച്ച കാര്യമാണ് ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്. സ്വാമികള്‍ രചിച്ച വേദാധികാരനിരൂപണം എന്ന ഗ്രന്ഥത്തെക്കുറിച്ച് ഇവിടെ സ്മരിക്കുന്നു. വേദം ആര്‍ക്കും പഠിക്കാമെന്നതത്ത്വം ആദ്യം പ്രചരിപ്പിച്ചതും സ്വാമികളാണ്.

[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത്‌ ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്.  ]

Leave a Reply

Your email address will not be published. Required fields are marked *