വിശാലമായ നെറ്റിത്തടം, തിളര്‍ക്കമാര്‍ന്നതും വിടര്‍ന്നതുമായ കണ്ണുകള്‍, പ്രകാശപൂര്‍ണ്ണവും താമരപ്പൂപോലുള്ളതുമായ മുഖം എന്നിവയോടുകൂടിയ സ്വാമികളുടെ രൂപം കണ്ണുകള്‍ക്ക് പുണ്യപൂരമാണ്

കണ്ണുകള്‍ക്ക് പുണ്യപൂരം – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം -6

വിസ്തീര്‍ണ്ണഫാല,മതികാന്ത വിശാലനേത്രം,
വിദ്യോതകാബ്ജവദനം, മഹനീയ ഗാത്രം,
ഇത്യാദിയാലിവനു കണ്ണിനു പുണ്യമായ
വിദ്യാധിരാജ ഭഗവന്‍! തവ സുപ്രഭാതം

വിസ്താരഫാലതലം = വിശാലമായ നെറ്റിത്തടം.

അതികാന്തവിശാലനേത്രം = മനോഹരവും വിടര്‍ന്നതുമായ കണ്ണുകള്‍.

വിദ്യോതകാബ്ജവദനം = പ്രകാശപൂര്‍ണ്ണവും താമരപ്പൂപോലുള്ളതുമായ മുഖം.

മഹനീയഗാത്രം = മഹത്വമാര്‍ന്ന ശരീരം.

ഇത്യാദിയാല്‍ = ഇവകൊണ്ട്

വിശാലമായ നെറ്റിത്തടം, തിളര്‍ക്കമാര്‍ന്നതും വിടര്‍ന്നതുമായ കണ്ണുകള്‍, പ്രകാശപൂര്‍ണ്ണവും താമരപ്പൂപോലുള്ളതുമായ മുഖം എന്നിവയോടുകൂടിയ സ്വാമികളുടെ രൂപം കണ്ണുകള്‍ക്ക് പുണ്യപൂരമാണെന്നു താല്പര്യം.

[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത്‌ ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്. ]