ദീനാനുകമ്പി, കരുണാവരുണാധിവാസം,
ദൂനാത്മശാന്തി,പദസേവക പാരിജാതം,
നാനാവിപക്ഷഘനമണ്ഡല ചണ്ഡവാതം,
വിദ്യാധിരാജ ഭഗവന്‍ ! തവ സുപ്രഭാതം.
ദീനാനുകമ്പി = ദീനന്മാരോടു് അനുകമ്പയുള്ളവന്‍ .
അനുകമ്പ = സഹാനുഭൂതി അഥവാ കൃപ.
അനുകമ്പി = കൃപയുള്ളവന്‍ .
കരുണാവരുണാധിവാസം = കരുണക്കടല്‍ .
വരുണാധിവാസം = കടല്‍ .
ദൂനാത്മശാന്തി = ദുഃഖിതര്‍ക്കു് ആത്മശാന്തി നല്‍കുന്നവന്‍ .
പദസേവക പാരിജാതം = പാദസേവ ചെയ്യുന്നവര്‍ക്കു് കല്പവൃക്ഷം.
നാനാവിപക്ഷഘനമണ്ഡലചണ്ഡവാതം = നാനാതരത്തിലുള്ള വിപക്ഷജനങ്ങളാകുന്ന (എതിരാളികളാകുന്ന) ഘനമണ്ഡലത്തിനു് (മേഘസമൂഹത്തിനു്) ചണ്ഡവാതം (കൊടുങ്കാറ്റു്) കൊടുങ്കാറ്റെന്നപോലെ എതിരാളികളെ തുരത്തുന്നവനെന്നര്‍ത്ഥം.
[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത് ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്. ]കൂടുതല്‍ വായിക്കാന്‍ - ശ്രീ വിദ്യാധിരാജ സുപ്രഭാതം
- ജീവന്റെ പരിപൂര്‍ണ്ണമായ ബ്രഹ്മചലനം - ശ്രീ വിദ്യാധിരാജ സുപ്രഭാതം - ശ്ലോകം - 24
- സിദ്ധികള്‍ കാട്ടി ഗുരു ശിഷ്യനെ അത്ഭുതപ്പെടുത്തരുത് - ശ്രീ വിദ്യാധിരാജ സുപ്രഭാതം - ശ്ലോകം - 23
- കൂപക്കരമഠത്തിലെ പഠനം - ശ്രീ വിദ്യാധിരാജ സുപ്രഭാതം - ശ്ലോകം - 22
- മോക്ഷ മാര്‍ഗ്ഗത്തിലേയ്ക്കു് - ശ്രീ വിദ്യാധിരാജ സുപ്രഭാതം - ശ്ലോകം - 21
- കൊല്ലാനണഞ്ഞ കടുവയെ ശാന്തനാക്കിയ സ്വാമികള്‍ - ശ്രീ വിദ്യാധിരാജ സുപ്രഭാതം - ശ്ലോകം - 20