പ്രാചീന കേരളചരിത്ര പയപ്പയോധി-
പ്പുരത്തിനെ പ്രതിഭകൊണ്ടു മഥിച്ചു പാരം
സ്വാദുറ്റപൂര്‍വചരിതാമൃതമുദ്ധരിച്ച
വിദ്യാധിരാജ ഭഗവന്‍! തവ സുപ്രഭാതം
പ്രാചീന കേരളചരിത്ര പയപ്പയോധിപ്പൂരത്തിനെ = പ്രാചീന കേരളത്തിന്‍റെ ചരിത്രമാകുന്ന പാല്‍ക്കടലിന്‍റെ കയത്തെ.
പയപ്പയോധി = പാല്‍ക്കടല്‍
പൂരം = കയം.
പ്രതിഭ = ബുദ്ധിസാമര്‍ത്ഥ്യം.
സ്വാദുറ്റ = സ്വാദേറിയ.
പൂര്‍വചരിത്രാമൃതം = പൂര്‍വചരിത്രമാകുന്ന അമൃത്.
ഉദ്ധരിച്ച = ഉയര്‍ത്തിയെടുത്ത.
പാല്‍ക്കടല്‍ മഥിച്ചപ്പോള്‍ സ്വാദേറിയ അമൃത് ഉയര്‍ന്നുവന്നു. അതുപോലെ സ്വാമികള്‍ കേരള ചരിത്രമാകുന്ന പാലാഴി കടഞ്ഞ് പൂര്‍വ്വചരിത്രമാകുന്ന അമൃത് ഉയര്‍ത്തിയെടുത്തു എന്ന് താത്പര്യം.
സ്വമി തിരുവടികള്‍ എഴുതിയ ‘പ്രാചീനമലയാളം’ എന്ന ഗ്രന്ഥമാണ് ഇവിടെ സൂചിപ്പിക്കപ്പെടുന്നത്
കൂടുതല്‍ വായിക്കാന്‍ - ശ്രീ വിദ്യാധിരാജ സുപ്രഭാതം
- ജീവന്റെ പരിപൂര്‍ണ്ണമായ ബ്രഹ്മചലനം - ശ്രീ വിദ്യാധിരാജ സുപ്രഭാതം - ശ്ലോകം - 24
- സിദ്ധികള്‍ കാട്ടി ഗുരു ശിഷ്യനെ അത്ഭുതപ്പെടുത്തരുത് - ശ്രീ വിദ്യാധിരാജ സുപ്രഭാതം - ശ്ലോകം - 23
- കൂപക്കരമഠത്തിലെ പഠനം - ശ്രീ വിദ്യാധിരാജ സുപ്രഭാതം - ശ്ലോകം - 22
- മോക്ഷ മാര്‍ഗ്ഗത്തിലേയ്ക്കു് - ശ്രീ വിദ്യാധിരാജ സുപ്രഭാതം - ശ്ലോകം - 21
- കൊല്ലാനണഞ്ഞ കടുവയെ ശാന്തനാക്കിയ സ്വാമികള്‍ - ശ്രീ വിദ്യാധിരാജ സുപ്രഭാതം - ശ്ലോകം - 20