ശ്രീ ബാലസുബ്രമഹ്ണ്യനെ ശ്രീ പാര്‍വതിയുടെ മാറത്ത് പ്രകാശിച്ച മണിഭൂഷണമായി കല്പിച്ചിരിക്കുന്നു. ഷണ്‍മുഖദാസനാണല്ലോ ചട്ടമ്പിസ്വാമികള്‍.

ഷണ്‍മുഖദാസന്‍ – ശ്രീ വിദ്യാധിരാജ സുപ്രഭാതം – ശ്ലോകം -3

മഞ്ജുത്വമാര്‍ന്ന പനിമാമലതന്‍ മകള്‍ക്കു
നെഞ്ചത്തു തഞ്ചുമൊരു മഞ്ജുള ഭൂഷയായി
രഞ്ജിച്ച ഷണ്‍മുഖസുരേശനു ദാസനായ
വിദ്യാധിരാജ ഭഗവന്‍! തവ സുപ്രഭാതം

മഞ്ജുത്വമാര്‍ന്ന = മനോഹരമായ.

പനിമാമലതന്‍ മകള്‍ക്കു് = ഹിമവല്‍ പുത്രിയായ ശ്രീ പാര്‍വതിക്ക്.

നെഞ്ചത്തു തഞ്ചുമൊരു = നെഞ്ചത്തിരിക്കുന്ന.

മഞ്ജുള ഭൂഷയായി = മനോഹരമായ ആഭരണമായി.

രഞ്ജിച്ച = ശോഭിച്ച.

ഷണ്‍മുഖസുരേശനു് = ദേവശ്രേഷ്ഠനായ ശ്രീ ഷണ്‍മുഖന്.

ശ്രീ ബാലസുബ്രമഹ്ണ്യനെ ശ്രീ പാര്‍വതിയുടെ മാറത്ത് പ്രകാശിച്ച മണിഭൂഷണമായി കല്പിച്ചിരിക്കുന്നു. ഷണ്‍മുഖദാസനാണല്ലോ ചട്ടമ്പിസ്വാമികള്‍.

[പ്രൊഫ. ജഗതി വേലായുധന്‍ നായര്‍ രചിച്ച് പ്രൊഫ. കുമ്പളത്ത്‌ ശാന്തകുമാരി അമ്മ വ്യാഖ്യാനം എഴുതിയ ‘ശ്രീ വിദ്യാധിരാജ സുപ്രഭാതം’ എന്ന കൃതിയില്‍ നിന്ന്.]