സര്‍വജ്ഞനും ഋഷിയുമായ സദ്ഗുരു ശുകമാര്‍ഗ്ഗത്തിലൂടെ ഉയര്‍ന്നു പരമവ്യോമത്തില്‍ പരിപൂര്‍ണ്ണകലാനിധിയായി സര്‍വത്ര പ്രകാശിക്കുന്നു.
Read More »Tag Archives: SLIDER
ചട്ടമ്പിസ്വാമി – വിവേകാനന്ദ സമാഗമം
'ചിന്മുദ്ര അദ്ധ്യാത്മിക സാധനയ്ക്ക് എങ്ങനെ ഉപകരിക്കും' എന്ന് വിവേകാനന്ദസ്വാമികള്‍ക്ക് ചട്ടമ്പിസ്വാമികള്‍ പ്രമാണസഹിതം സംസ്‌കൃതത്തില്‍ വിവരിച്ചുകൊടുത്തു. 'മലബാറില്‍ ഞാനൊരു യഥാര്‍ത്ഥ മനുഷ്യനെ കണ്ടു' എന്നാണു ചട്ടമ്പിസ്വാമികളെ കുറിച്ച് വിവേകാനന്ദ സ്വാമികള്‍ ഡയറിയില്‍ രേഖപ്പെടുത്തിയത്!
Read More »ശ്രീചട്ടമ്പിസ്വാമിതിരുവടികളും ശ്രീനാരായണഗുരുപാദരും
ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ‘അദ്വൈതചിന്താപദ്ധതി’ 1945 ല്‍ അച്ചടിച്ച് പ്രസിദ്ധീകരിച്ചപ്പോള്‍ വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍ എഴുതിയ പ്രസ്താവനയില്‍ നിന്നും. ശ്രീചട്ടമ്പിസ്വാമിതിരുവടികളുടെ പ്രഥമശിഷ്യന്‍ ശ്രീനാരായണഗുരുസ്വാമികളായിരുന്നു. ശ്രീചട്ടമ്പിസ്വാമിതിരുവടികളെ നാരായണഗുരുസ്വാമികള്‍ ആദ്യമായി കാണുന്നത് 1058-ാമാണ്ടാണ്. 1തിരുവനന്തപുരത്ത് പരേതനായ കല്ലുവീട്ടില്‍ ശ്രീമാന്‍ കേശവപിള്ള ഓവര്‍സീയര്‍ (എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കല്ലുവീട്ടില്‍ മി.ഗോവിന്ദപിള്ളയുടെ അച്ഛന്‍) അവര്‍കളോടുകൂടി ശ്രീ ചട്ടമ്പിസ്വാമിതിരുവടികള്‍ അന്ന് വാമനപുരത്തു വിശ്രമിക്കുകയായിരുന്നു. ശ്രീ കേശവപിള്ള ഓവര്‍സീയര്‍ അവര്‍കള്‍ സ്വാമിപാദങ്ങളുടെ ഒരു വിസോദര്യസഹോദരനായിരുന്നതുകൊണ്ടും ബോംബെ, കല്‍ക്കട്ട …
Read More »ശ്രീ ചട്ടമ്പിസ്വാമി ശതാബ്ദസ്മാരക ഗ്രന്ഥം PDF
പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ശതാബ്ദജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കൊല്ലവര്‍ഷം 1129-ല്‍ പുറത്തിറക്കിയതാന് ഈ ഗ്രന്ഥം. ശ്രീ ചട്ടമ്പിസ്വാമികളുടെ ജീവിതത്തിന്റെ ഒരു സമഗ്രമായ ഒരു വീക്ഷണത്തോടൊപ്പം, അവിടത്തേക്കു നേരിട്ട് സമ്പര്‍ക്കമുണ്ടായിരുന്ന ശിഷ്യന്മാരുടെയും പണ്ഡിതന്മാരുടെയും ചിന്തകന്മാരുടെയും അനുഭവങ്ങളെ ആസ്പദമാക്കിയുള്ള അനുസ്മരണങ്ങള്‍, വിചിന്തനങ്ങള്‍, വിമര്‍ശനങ്ങള്‍, പഠനങ്ങള്‍, അസ്വാദനങ്ങള്‍, എന്നിങ്ങനെ പലതും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഒരു വേദാന്തി, സമദര്‍ശി, സ്നേഹസമ്പന്നന്‍, സാമൂഹികപരിഷ്കര്‍ത്താവ്, ഗ്രന്ഥകാരന്‍, ഗവേഷകന്‍, കവി, സര്‍വ്വകലാവല്ലഭന്‍, ശാസ്ത്രജ്ഞന്‍, പണ്ഡിതന്‍ എന്നിങ്ങനെ പല നിലകളിലും അവിടുത്തെ മഹിമകളെയും വ്യക്തിത്വത്തെയും വിശദമാക്കാന്‍ പര്യാപ്തമായ പല പ്രബന്ധങ്ങളും അര്‍ഹതയുള്ള പണ്ഡിതന്മാരെക്കൊണ്ടെഴുതിച്ചും മുന്‍പെഴുതപ്പെട്ടിട്ടുള്ളവയില്‍നിന്ന് ഉദ്ധരിച്ചും ചേര്‍ത്തിട്ടുണ്ട്. സ്വാമികളുടെ ജീവിതവിവരങ്ങളില്‍ വെളിച്ചം വീശുന്ന കുറിപ്പുകള്‍, കത്തുകള്‍ സമകാലിക രേഖകള്‍ ഇതില്‍ ധാരാളം പ്രകാശിപ്പിച്ചിട്ടുണ്ട്.
Read More »സഹസ്രകിരണന്‍ – ശ്രീ ചട്ടമ്പിസ്വാമികളെക്കുറിച്ച് ഒരു കൈപ്പുസ്തകം PDF
നെയ്യാറ്റിന്‍കരയിലെ ശ്രീ വിദ്യാധിരാജവേദാന്തപഠനകേന്ദ്രം ആദ്ധ്യാത്മിക രംഗത്ത്, വിശേഷിച്ച് ശ്രീ ചട്ടമ്പിസ്വാമികളെ സംബന്ധിച്ച് ഒരു വ്യാഴവട്ടത്തിലേറെക്കാലമായി പഠനഗവേഷണപാഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രസ്ഥാനമാണ്. ഈ പ്രസ്ഥാനത്തിന്‍റെ ആചാര്യനായ ഡോ. എം. പി. ബാലകൃഷ്ണന്‍ തയ്യാറാക്കിയതാണ് സഹസ്രകിരണന്‍ എന്ന ഈ കൈപ്പുസ്തകം.
Read More »വേദാധികാരനിരൂപണത്തിന്റെ ചരിത്രപ്രാധാന്യം
'അപ്പനേ, ഒരന്‍പതു കൊല്ലം കഴിയട്ടെ ഈ കെഴവന് പറഞ്ഞതെല്ലാം ആളുകള്‍ കൂടുതല്‍ ഗൗനിക്കാന്‍ തുടങ്ങും'
Read More »