കേരളത്തിലെ ആചാരവൈകല്യങ്ങള്‍ കണ്ട് നൈരാശ്യബദ്ധനായി നിന്ന വിവേകാനന്ദന് ഭാവിയെപ്പറ്റി പ്രത്യാശയ്ക്ക് വകനല്‍കിയ ഏക സംഗതി ചട്ടമ്പിസ്വാമികളെപ്പോലെയുള്ള ഒരു വ്യക്തിയെ കണ്ടെത്തിയതായിരുന്നെന്ന് അദ്ദേഹം പ്രസ്താവിച്ചത് കേരളീയര്‍ എന്നും അഭിമാനപൂര്‍വ്വം സ്മരിക്കുകതന്നെ ചെയ്യും.
Read More »ജീവചരിത്രം
സമുദായത്തിനും സാഹിത്യത്തിനും
ദ്രാവിഡവും കേരളീയവുമായ സംസ്കാരത്തിന്‍റെ ഉദ്ധര്‍ത്താവായ സ്വാമികള്‍ ആര്യസംസ്കാരം തന്നെ ദ്രാവിഡസംസ്കാരത്തിനോട് കടപ്പെട്ടിട്ടുള്ളതാണെന്ന വാദത്തെ മുറുകെപ്പിടിച്ചിരുന്നു. പ്രാചീനമലയാളം, വേദാധികാരനിരൂപണം എന്നിങ്ങനെ രണ്ടു ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതി
Read More »ശിഷ്യന്‍മാര്‍
ഒരു സിദ്ധനായിരുന്നെങ്കിലും സ്വശിഷ്യന്മാരെല്ലാം സംന്യാസിമാരായേ കഴിയൂവെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചില്ല. സ്വാമികള്‍തന്നെ ഒരു സന്യാസിയാണെന്ന് ഭാവിക്കുകയോ അഭിമാനിക്കുകയോ ചെയ്തില്ല. ഗൃഹസ്ഥാശ്രമ ധര്‍മ്മികളെ ആ മാര്‍ഗ്ഗത്തില്‍ക്കൂടെ തന്നെ സദാചാരതത്പരരും മുമുഷുക്കളുമാക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം.
Read More »സിദ്ധപദവിയിലേക്ക്
സ്വന്തം സിദ്ധികളൊന്നും അദ്ദേഹം സാധാരണ പ്രദര്‍ശിപ്പിച്ചതേയില്ല. ആര്‍ക്കെങ്കിലും ഉപകരിക്കത്തക്കവിധമോ എന്തെങ്കിലും മഹത്തായ ഒരു ഉദ്ദേശത്തോടുകൂടിയോ അല്ലാതെ അതൊന്നും പ്രകടിപ്പിക്കുന്ന സംപ്രദായം അദ്ദേഹത്തിനില്ലായിരുന്നു.
Read More »മടക്കത്തിനുശേഷം
അര്‍ദ്ധനഗ്നനായ അയാള്‍ എഴുന്നേറ്റു ശീഘ്രത്തില്‍ നടന്നുതുടങ്ങി. സ്വാമികളും പുറകേകൂടി. ഏതാനും നാഴിക നേരത്തേ നടപ്പിനുശേഷം അവര്‍ ഒരു മലമുകളില്‍ എത്തിയപ്പോള്‍ ആ പ്രാകതമനുഷ്യന്‍ തിരിഞ്ഞുനിന്നു. സ്വാമികള്‍ ഭക്തിപൂര്‍വ്വം നമിച്ചു. അയാള്‍ സ്വാമിയെ കെട്ടിപുണര്‍ന്ന് എന്തോ ദിവ്യമായ ഒരുപദേശം നല്‍കി.
Read More »മഹത്സമാഗമങ്ങള്‍
നവരാത്രി പ്രമാണിച്ച് നടന്ന വിദ്വല്‍ സദസ്സില്‍ പങ്കുകൊള്ളാന്‍ പാണ്ടിയില്‍ നിന്നു സുബ്ബാജഠാപാഠി എന്നൊരു മഹാവിദ്വാന്‍ തിരുവനന്തപുരത്തെത്തി. അത്തവണത്തെ വിദ്വത്സദസ്സിലെ അഗ്രിമസ്ഥാനം അദ്ദേഹത്തിനു തന്നെയായിരുന്നു. സര്‍വ്വശാസ്ത്രപാരംഗതനും ബ്രഹ്മനിഷ്ഠനുമായിരുന്ന ജഠാപാടികളോടു കുഞ്ഞന്‍പിള്ളയ്ക്കു പ്രദമദര്‍ശനത്തില്‍ത്തന്നെ ബഹുമാനാദരങ്ങള്‍ തോന്നി.
Read More »ലോകരംഗത്തേക്ക്
“ഭയമെന്നുള്ളതു കുഞ്ഞനില്ല, ഭൂതപാണ്ടിയില്‍ എന്നോടുകൂടി അധികനാള്‍ താമസിച്ചില്ല.അക്കാലത്ത് അവിടെ അതിശക്തിയായി അടിച്ചിരുന്ന കാറ്റ് കുഞ്ഞന് അസഹനീയമായി തോന്നിയിരുന്നു. അന്നത്തെ നെയ്യാറ്റിന്‍കരഎത്തി കുഞ്ഞനില്‍നിന്നും എഴുത്ത് കിട്ടുന്നതുവരെ എനിക്ക് ഒരു സമാധാനവും കിട്ടിയില്ല. ഉടന്‍ എഴുത്ത് വന്നുചേര്‍ന്നു.”
Read More »ബാല്യകാലസാഹചര്യങ്ങള്‍
പ്രഭാതത്തില്‍ ശാസ്ത്രികളുടെ സംസ്കൃതാധ്യാപനത്തിന്‍റെ തരംഗങ്ങള്‍ ബാലനെ ആകര്‍ഷിച്ചു. ശാസ്ത്രികള്‍ മറ്റുകുട്ടികളെ പഠിപ്പിക്കുന്ന ഭാഷയിലും വിഷയങ്ങളിലും ബാലന് എന്തോ പൂര്‍വ്വ ജന്മവാസനകൊണ്ടെന്നപോലെ അതിയായ താത്പര്യം തോന്നി.
Read More »ഉള്ളൂര്‍ക്കോട് വീട്
ഉള്ളൂര്‍ക്കോട് വീട്ടില്‍ തിരുനങ്ക എന്ന സ്ത്രീയുടേയും സമീപസ്ഥനായിരുന്ന വാസുദേവശര്‍മ്മ എന്ന മലയാളബ്രാഹ്മണന്റേയും സീമന്തസന്താനമായി 1029-ാം മാണ്ട് ചിങ്ങമാസത്തിലെ ഭരണി നാളില്‍ ചട്ടമ്പിസ്വാമികള്‍ ഭൂജാതനായി.
Read More »