അര്‍ദ്ധരാത്രിസമയം. അയാള്‍ ശബ്ദമുണ്ടാക്കാതെ മുറിയില്‍ കടന്നു. ക്ലോക്കിനെ സ്പര്‍ശിച്ചു. അത്ഭുതമെന്നുപറയട്ടെ, കൈവിരലുകള്‍ അതില്‍നിന്നും വേര്‍പെടുത്താന്‍ കഴിയുന്നില്ല. കഴിയുന്നത്ര ശ്രമിച്ചുനോക്കി. ഭയചികിതനായി അയാള്‍ ഉച്ചത്തില്‍ നിലവിളിച്ചു.
Read More »ജീവചരിത്രം
മഴ മാറി, മാനം തെളിഞ്ഞു.
ശവസംസ്കാരം നടത്തണമല്ലോ. കോരിച്ചൊരിയുന്ന മഴ. കുറയുന്ന മട്ടില്ല. ഒരു പുര കെട്ടിയിട്ടുവേണം സംസ്കാരച്ചടങ്ങുകള്‍ നടത്തേണ്ടത് എന്നായി സ്ഥലത്ത് കൂടിയിരുന്നവരെല്ലാം. മേനോന് തോന്നി, സ്വാമിതിരുവടികളോട് ചോദിച്ചുകളയാം.
Read More »കുംഭകം സ്തംഭകം
യോഗാഭ്യാസംകൊണ്ട് നേടാവുന്ന സിദ്ധികളില്‍ വച്ച് ലഘുവായ ഒന്നു മാത്രമാണ് ഇത്. അണിമ, മഹിമ, ലഘിമ, ഗിരിമ, പ്രാപ്തി, പ്രാകാശ്യം, ഈശിത്വം, വസിത്വം എന്നിങ്ങനെയുള്ള അഷ്ടസിദ്ധികള്‍ പ്രസിദ്ധങ്ങളായ എട്ട് യോഗവിഭൂതികളാണ്. പക്ഷേ ജീവന്മുക്തനായ സ്വാമി തിരുവടികള്‍ക്ക് ഇവയൊന്നിലും ഒരു ഭ്രമവുമുണ്ടായിരുന്നില്ല.
Read More »ഒഴുക്കിനെതിരെ
നിമിഷങ്ങള്‍ യുഗങ്ങള്‍പോലെ നീങ്ങുന്നു. ഹൃദയമിടിപ്പുകള്‍ ആസന്നമൃത്യുവിന്‍റെ ജയഭേരി ശബ്ദമായി മാറുന്നു.... അങ്ങനെ പത്തുമിന്നിട്ട് കഴിഞ്ഞിരിക്കണം അതാ ഒരു ദീപം പ്രത്യക്ഷപ്പെടുന്നു! അതെ മൂത്തകുന്നം ക്ഷേത്രനട! വള്ളം അവിടെ എത്തി ഉറച്ചിരിക്കുന്നു.
Read More »അ ഇ ഉ (ണ്), വ്യാകരണസൂത്രങ്ങള്‍
മനുഷ്യോല്‍പത്തിക്കും ഭഷഷോത്പത്തിയ്ക്കും തമ്മില്‍ സാമ്യമുണ്ട്... ഗര്‍ഭപാത്രത്തില്‍ വച്ചുമാത്രമല്ല പ്രസവം വരെ പ്രജ പൂര്‍ണ്ണമൗനം പൂണ്ടിരിക്കുന്നു. ജനനവേളയിലാണ് ശിശു ഒന്നാമതായി മൗനഭഞ്ജനം ചെയ്യുന്നത്. അകോരോച്ചാരണം ആണല്ലോ ആദ്യത്തെ മൗനഭംഞ്ജനം. അതിനാല്‍ ഭാഷയിലെ അഷരമാല അകാരോച്ചാരണപൂര്‍വ്വമായിരിക്കുന്നതു കണ്ടുകൊള്‍ക.
Read More »ലാഭവീതത്തില്‍ കണ്ണുള്ള മുതലാളി
“നാം വിഷയത്തില്‍ വലിയ പിശുക്കനാണ്. എനിക്കു മുടക്കുന്ന മുതല്‍മാത്രം കാണിച്ചാല്‍പോര. വലുതായ ലാഭവീതവും കിട്ടണം. അതു ബോധ്യപ്പെടുത്താന്‍ തയ്യാറുള്ളവരോടു മാത്രമേ ഞാന്‍ കച്ചവടത്തില്‍ ഏര്‍പ്പെടുകയുള്ളൂ. അതാണ് ഇതുവരെ ഒന്നും മുതല്‍ വയ്ക്കാന്‍ തുടങ്ങാത്തത്. അത് ഓര്‍ത്തുകൊള്ളണം.”
Read More »കീദൃശീ ചിന്‍മുദ്രാ?
ചൂണണ്ടാണി വിരലിനു പകരം മറ്റേതെങ്കിലും വിരലായാലും പോരെ? എന്തിനു ചൂണ്ടാണിവിരല്‍ തന്നെ വേണം? ഇതറിയണം വിവേകാനന്ദന്. ഭാരതത്തില്‍ ഹിമാലയം തൊട്ട് തെക്കോട്ട് സഞ്ചരിക്കുന്നതിനിടയില്‍ അദ്ദേഹം എത്ര ആശ്രമങ്ങളും മഠങ്ങളും കണ്ടിരിക്കണം! ആരോടെല്ലാം ഈ ചോദ്യം ചോദിച്ചിരിക്കണം!
Read More »സര്‍പ്പം വെള്ളത്തില്‍
ഒന്നു രണ്ടുപടി ഇറങ്ങി. തത്സമയം കടവില്‍ കിടന്നിരുന്ന ഒരു ഭയങ്കര സര്‍പ്പം സ്വാമികളുടെ കാലില്‍ കടിച്ചു. ഉടന്‍ തന്നെ അദ്ദേഹം കാല്‍വലിച്ചുകുടഞ്ഞു. സര്‍പ്പം അകലെ പുഴവെള്ളത്തില്‍ ചെന്നുവീണു..
Read More »സ്നേഹത്തിന്‍റെ ശക്തി
“ഇതൊരു നിസാര കാര്യമാണ്. നാം അവരെ സ്നേഹിക്കുന്നുണ്ടെന്ന് അവയ്ക്ക് ബോധ്യമായാല്‍ അവ നമ്മെയും സ്നേഹപൂര്‍വ്വം ആശ്ലേഷിക്കും. സ്നേഹത്തിന്‍റെ ശക്തി അത്രയധികം വ്യാപകമാണ്.”
Read More »ലോകബന്ധു
“അതൊരു നിസാര സംഗതിയാണ്, നാം അവയെ സ്നേഹിക്കുന്നുണ്ടെന്നബോധം അവയ്ക്ക് വരണം. അവ നമ്മില്‍നിന്ന് ഭിന്നമല്ല, പ്രപഞ്ചമാകെ ഒരു മനസാണ് മനസ്സിനും മനസ്സിനുമിടയ്ക്ക് ശൂന്യമായ അന്തരീക്ഷമില്ല.” - ആ ദയാവാരിധി പറഞ്ഞു.
Read More »കുളത്തില്‍ മുങ്ങിപ്പോയ അഹങ്കാരം
ആശ്രിതരെ സംസാരമാകുന്ന വലിയ സാഗരം കടത്തുന്നതില്‍ ഒരു ക്ലേശവുമില്ലാതെ സ്വാമി തിരുവടികള്‍ക്ക് ഒരു ചിറനീന്തുക എന്നത് എത്ര നിസാരം! സ്വാമികള്‍ ജീവിച്ചിരുന്ന കാലത്ത് ആ ബ്രഹ്മജ്ഞാനിയെ പലരും പലരീതിയിലാണ് കണ്ടിരുന്നത്.
Read More »താളവല്ലഭന്‍
ശ്രീ ഭൂതബലിക്ക് തൂകുന്നത് പഠിപ്പും പ്രായവുമുള്ള ഒരു തന്ത്രിയായിരുന്നു. കൊട്ട് മാറിയപ്പോള്‍ അദ്ദേഹം ഒന്ന് തിരിഞ്ഞുനോക്കി. മുറയനുസരിച്ച് തൂകാനും തുടങ്ങി. രണ്ടുപേര്‍ക്കും ബഹുരസം.
Read More »വീണിട്ടും വീഴാത്ത പൂക്കള്‍
കുട്ടികളോടൊത്ത് സ്വാമി തിരുവടികള്‍ ചെടികളുടെ അടുത്തേയ്ക്ക് പോയി. എന്തൊരത്ഭുതം പൂക്കളെല്ലാം പുഞ്ചിരിപൊഴിച്ചുകൊണ്ട് ചെടികളില്‍തന്നെ നില്‍ക്കുന്നു. നിലത്ത് ഒറ്റപൂ പോലുമില്ല.
Read More »കേശവാ ഇതാ ഉപദേശം
ചട്ടമ്പിസ്വാമി തിരുവടികള്‍ക്ക് നീന്താനറിയാം കേശവന് അത്ര പരിചയം പോരാ. അയാള്‍ പ്രാണപരാക്രമത്തോടെ കൈകാല്‍ ഇട്ടടിച്ചു. അപ്പോള്‍ സ്വാമികളുടെ ശബ്ദം. കേശവാ – ഇതാ ഉപദേശം; താനാവശ്യപ്പെട്ട ഉപദേശം പിടിച്ചോ!
Read More »പട്ടിസദ്യ
വിശാലമായ മുറിയില്‍ ഇലകള്‍ നിരന്നു. വിഭവങ്ങള്‍ പകര്‍ന്നു. അതാവരുന്നു കുറേ പട്ടികള്‍ ! അവ വരിവരിയായി വന്ന് തികഞ്ഞ അച്ചടക്കത്തോടെ സ്വാമിതിരുവടികള്‍ക്കൊപ്പം ഇലകളുടെ പിന്നില്‍ ഇരുന്നു.
Read More »പിതീന്‍ പിതീന്‍
ബാലാസുബ്രഹ്മണ്യമന്ത്രം കൊണ്ട് ചില സിദ്ധികളെല്ലാം കുഞ്ഞന്‍ചട്ടമ്പിക്ക് കൈവന്നിരുന്നു. ചിലപ്പോള്‍ രോഗത്താലോ ഭൂതാദിബാധകളാലോ ക്ലേശിക്കുന്നവരുടെ സമാധാനത്തിന് അദ്ദേഹം ചില സിദ്ധിപ്രയോഗങ്ങള്‍ നടത്തുമായിരുന്നു. ചിലപ്പോള്‍ വയസ്യരെ രസിപ്പിക്കാനും. പക്ഷേ ഈ ഒരു നിമിഷങ്ങളിലൊന്നും കുഞ്ഞന്‍ചട്ടമ്പി താനൊരു സിദ്ധനാണെന്ന് അഹംങ്കരിക്കുകയോ അഭിമാനിക്കുകയോ ചെയ്തിരുന്നില്ല.
Read More »അന്ത്യരംഗം
1099 മേടം 23-ാംതീയതി വൈകിട്ട് സ്വാമികള്‍ എഴുന്നേറ്റിരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. വത്സലശിഷ്യനായ പത്മനാഭപണിക്കരുടെ സഹായത്തോടുകൂടി അവിടുന്നു കട്ടിലില്‍ എഴുന്നേറ്റിരുന്ന് സാവധാനത്തില്‍ ഉപവിഷ്ടനായി. ക്രമേണ ധ്യാനനിഷ്ഠനായി കാണപ്പെട്ടു. അത് അവസാന നിമിഷങ്ങളാണെന്ന് ആരും ധരിച്ചില്ല.
Read More »പുതിയശിഷ്യന്‍
അതിനിടയ്ക്ക് അടുത്തുള്ള പുരാതന കാവിനെപ്പറ്റി ശിഷ്യന്‍ സംസാരിക്കാനിടയായി. അതുകാണാന്‍ സ്വാമികള്‍ ആഗ്രഹം പ്രദര്‍ശിപ്പിച്ചു. ഒരുദിവസം വെളുപ്പിന് സ്വാമികള്‍ പതിവില്‍ നേരത്തേഉണര്‍ന്ന് ശിഷ്യനോട് “നമുക്ക് ആ കാവൊന്നു കാണാന്‍ പോകാം” എന്നു പറഞ്ഞു. ശ്രീ കുമ്പളം സ്വാമികളെ അങ്ങോട്ടുകൂട്ടികൊണ്ടുപോയി. വളരെ നേരം അദ്ദേഹം അവിടെ ചുറ്റികണ്ടു. ഒടുവില്‍ “ഇവിടം ഒരു നല്ല കാവാണ് ഒരു സമാധിസ്ഥാനത്തിനു പറ്റിയതാണ്’ എന്നു പറഞ്ഞു.
Read More »ഷഷ്ട്യബ്ദപൂ ര്‍ത്തിക്കുശേഷം
വേദാന്തതത്വങ്ങളെ സാമാന്യജനങ്ങള്‍ക്ക് മനസ്സിലാകത്തക്കവിധം ലളിതവും, ഹൃദ്യവുമായി പ്രതിപാദിക്കുകയായിരുന്നു അദ്ദേഹം അക്കാലത്ത്ചെയ്ത പ്രധാന കൃത്യം. പക്ഷെ അതെല്ലാം ഗൃഹസദസ്സുകളിലല്ലാതെ പൊതുജനമധ്യത്തിലായിരുന്നില്ല.
Read More »രണ്ട് ശിഷ്യപ്രമുഖര്‍
ഏതാനും വര്‍ഷം കഴിഞ്ഞ് (1096-ല്) സംയമിയായ സ്വാമിക്കുപോലും ഹൃദയവ്യഥയുണ്ടാക്കിയ ഒരു സംഭവം നടന്നു. ശ്രീ.നീലകണ്ഠതീര്‍ത്ഥരുടെ സമാധി. അത് സമുദായത്തിന്‍റെ തന്നെ ഒരു നിര്‍ഭാഗ്യമായിരുന്നു.
Read More »