Tag Archives: paramabhattaraka

കേശവാ ഇതാ ഉപദേശം

ചട്ടമ്പിസ്വാമി തിരുവടികള്‍ക്ക് നീന്താനറിയാം കേശവന് അത്ര പരിചയം പോരാ. അയാള്‍ പ്രാണപരാക്രമത്തോടെ കൈകാല്‍ ഇട്ടടിച്ചു. അപ്പോള്‍ സ്വാമികളുടെ ശബ്ദം. കേശവാ – ഇതാ ഉപദേശം; താനാവശ്യപ്പെട്ട ഉപദേശം പിടിച്ചോ!

Read More »

പട്ടിസദ്യ

വിശാലമായ മുറിയില്‍ ഇലകള്‍ നിരന്നു. വിഭവങ്ങള്‍ പകര്‍ന്നു. അതാവരുന്നു കുറേ പട്ടികള്‍ ! അവ വരിവരിയായി വന്ന് തികഞ്ഞ അച്ചടക്കത്തോടെ സ്വാമിതിരുവടികള്‍ക്കൊപ്പം ഇലകളുടെ പിന്നില്‍ ഇരുന്നു.

Read More »

പിതീന്‍ പിതീന്‍

ബാലാസുബ്രഹ്മണ്യമന്ത്രം കൊണ്ട് ചില സിദ്ധികളെല്ലാം കുഞ്ഞന്‍ചട്ടമ്പിക്ക് കൈവന്നിരുന്നു. ചിലപ്പോള്‍ രോഗത്താലോ ഭൂതാദിബാധകളാലോ ക്ലേശിക്കുന്നവരുടെ സമാധാനത്തിന് അദ്ദേഹം ചില സിദ്ധിപ്രയോഗങ്ങള്‍ നടത്തുമായിരുന്നു. ചിലപ്പോള്‍ വയസ്യരെ രസിപ്പിക്കാനും. പക്ഷേ ഈ ഒരു നിമിഷങ്ങളിലൊന്നും കുഞ്ഞന്‍ചട്ടമ്പി താനൊരു സിദ്ധനാണെന്ന് അഹംങ്കരിക്കുകയോ അഭിമാനിക്കുകയോ ചെയ്തിരുന്നില്ല.

Read More »

അന്ത്യരംഗം

1099 മേടം 23-ാംതീയതി വൈകിട്ട് സ്വാമികള്‍ എഴുന്നേറ്റിരിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു. വത്സലശിഷ്യനായ പത്മനാഭപണിക്കരുടെ സഹായത്തോടുകൂടി അവിടുന്നു കട്ടിലില്‍ എഴുന്നേറ്റിരുന്ന് സാവധാനത്തില്‍ ഉപവിഷ്ടനായി. ക്രമേണ ധ്യാനനിഷ്ഠനായി കാണപ്പെട്ടു. അത് അവസാന നിമിഷങ്ങളാണെന്ന് ആരും ധരിച്ചില്ല.

Read More »

പുതിയശിഷ്യന്‍

അതിനിടയ്ക്ക് അടുത്തുള്ള പുരാതന കാവിനെപ്പറ്റി ശിഷ്യന്‍ സംസാരിക്കാനിടയായി. അതുകാണാന്‍ സ്വാമികള്‍ ആഗ്രഹം പ്രദര്‍ശിപ്പിച്ചു. ഒരുദിവസം വെളുപ്പിന് സ്വാമികള്‍ പതിവില്‍ നേരത്തേഉണര്‍ന്ന് ശിഷ്യനോട് “നമുക്ക് ആ കാവൊന്നു കാണാന്‍ പോകാം” എന്നു പറഞ്ഞു. ശ്രീ കുമ്പളം സ്വാമികളെ അങ്ങോട്ടുകൂട്ടികൊണ്ടുപോയി. വളരെ നേരം അദ്ദേഹം അവിടെ ചുറ്റികണ്ടു. ഒടുവില്‍ “ഇവിടം ഒരു നല്ല കാവാണ് ഒരു സമാധിസ്ഥാനത്തിനു പറ്റിയതാണ്’ എന്നു പറഞ്ഞു.

Read More »

ഷഷ്ട്യബ്ദപൂ ര്‍ത്തിക്കുശേഷം

വേദാന്തതത്വങ്ങളെ സാമാന്യജനങ്ങള്‍ക്ക് മനസ്സിലാകത്തക്കവിധം ലളിതവും, ഹൃദ്യവുമായി പ്രതിപാദിക്കുകയായിരുന്നു അദ്ദേഹം അക്കാലത്ത്ചെയ്ത പ്രധാന കൃത്യം. പക്ഷെ അതെല്ലാം ഗൃഹസദസ്സുകളിലല്ലാതെ പൊതുജനമധ്യത്തിലായിരുന്നില്ല.

Read More »

രണ്ട് ശിഷ്യപ്രമുഖര്‍

ഏതാനും വര്‍ഷം കഴിഞ്ഞ് (1096-ല്) സംയമിയായ സ്വാമിക്കുപോലും ഹൃദയവ്യഥയുണ്ടാക്കിയ ഒരു സംഭവം നടന്നു. ശ്രീ.നീലകണ്ഠതീര്‍ത്ഥരുടെ സമാധി. അത് സമുദായത്തിന്‍റെ തന്നെ ഒരു നിര്‍ഭാഗ്യമായിരുന്നു.

Read More »

കലാകാരന്‍

കേരളത്തിലെ ആചാരവൈകല്യങ്ങള്‍ കണ്ട് നൈരാശ്യബദ്ധനായി നിന്ന വിവേകാനന്ദന് ഭാവിയെപ്പറ്റി പ്രത്യാശയ്ക്ക് വകനല്‍കിയ ഏക സംഗതി ചട്ടമ്പിസ്വാമികളെപ്പോലെയുള്ള ഒരു വ്യക്തിയെ കണ്ടെത്തിയതായിരുന്നെന്ന് അദ്ദേഹം പ്രസ്താവിച്ചത് കേരളീയര്‍ എന്നും അഭിമാനപൂര്‍വ്വം സ്മരിക്കുകതന്നെ ചെയ്യും.

Read More »

സമുദായത്തിനും സാഹിത്യത്തിനും

ദ്രാവിഡവും കേരളീയവുമായ സംസ്കാരത്തിന്‍റെ ഉദ്ധര്‍ത്താവായ സ്വാമികള്‍ ആര്യസംസ്കാരം തന്നെ ദ്രാവിഡസംസ്കാരത്തിനോട് കടപ്പെട്ടിട്ടുള്ളതാണെന്ന വാദത്തെ മുറുകെപ്പിടിച്ചിരുന്നു. പ്രാചീനമലയാളം, വേദാധികാരനിരൂപണം എന്നിങ്ങനെ രണ്ടു ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതി

Read More »

ശിഷ്യന്‍മാര്‍

ഒരു സിദ്ധനായിരുന്നെങ്കിലും സ്വശിഷ്യന്മാരെല്ലാം സംന്യാസിമാരായേ കഴിയൂവെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചില്ല. സ്വാമികള്‍തന്നെ ഒരു സന്യാസിയാണെന്ന് ഭാവിക്കുകയോ അഭിമാനിക്കുകയോ ചെയ്തില്ല. ഗൃഹസ്ഥാശ്രമ ധര്‍മ്മികളെ ആ മാര്‍ഗ്ഗത്തില്‍ക്കൂടെ തന്നെ സദാചാരതത്പരരും മുമുഷുക്കളുമാക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം.

Read More »

സിദ്ധപദവിയിലേക്ക്

സ്വന്തം സിദ്ധികളൊന്നും അദ്ദേഹം സാധാരണ പ്രദര്‍ശിപ്പിച്ചതേയില്ല. ആര്‍ക്കെങ്കിലും ഉപകരിക്കത്തക്കവിധമോ എന്തെങ്കിലും മഹത്തായ ഒരു ഉദ്ദേശത്തോടുകൂടിയോ അല്ലാതെ അതൊന്നും പ്രകടിപ്പിക്കുന്ന സംപ്രദായം അദ്ദേഹത്തിനില്ലായിരുന്നു.

Read More »

മടക്കത്തിനുശേഷം

അര്‍ദ്ധനഗ്നനായ അയാള്‍ എഴുന്നേറ്റു ശീഘ്രത്തില്‍ നടന്നുതുടങ്ങി. സ്വാമികളും പുറകേകൂടി. ഏതാനും നാഴിക നേരത്തേ നടപ്പിനുശേഷം അവര്‍ ഒരു മലമുകളില്‍ എത്തിയപ്പോള്‍ ആ പ്രാക‍തമനുഷ്യന്‍ തിരിഞ്ഞുനിന്നു. സ്വാമികള്‍ ഭക്തിപൂര്‍വ്വം നമിച്ചു. അയാള്‍ സ്വാമിയെ കെട്ടിപുണര്‍ന്ന് എന്തോ ദിവ്യമായ ഒരുപദേശം നല്‍കി.

Read More »

ലോകരംഗത്തേക്ക്

“ഭയമെന്നുള്ളതു കുഞ്ഞനില്ല, ഭൂതപാണ്ടിയില്‍ എന്നോടുകൂടി അധികനാള്‍ താമസിച്ചില്ല.അക്കാലത്ത് അവിടെ അതിശക്തിയായി അടിച്ചിരുന്ന കാറ്റ് കുഞ്ഞന് അസഹനീയമായി തോന്നിയിരുന്നു. അന്നത്തെ നെയ്യാറ്റിന്‍കരഎത്തി കുഞ്ഞനില്‍നിന്നും എഴുത്ത് കിട്ടുന്നതുവരെ എനിക്ക് ഒരു സമാധാനവും കിട്ടിയില്ല. ഉടന്‍ എഴുത്ത് വന്നുചേര്‍ന്നു.”

Read More »

ബാല്യകാലസാഹചര്യങ്ങള്‍

പ്രഭാതത്തില്‍ ശാസ്ത്രികളുടെ സംസ്കൃതാധ്യാപനത്തിന്‍റെ തരംഗങ്ങള്‍ ബാലനെ ആകര്‍ഷിച്ചു. ശാസ്ത്രികള്‍ മറ്റുകുട്ടികളെ പഠിപ്പിക്കുന്ന ഭാഷയിലും വിഷയങ്ങളിലും ബാലന് എന്തോ പൂര്‍വ്വ ജന്മവാസനകൊണ്ടെന്നപോലെ അതിയായ താത്പര്യം തോന്നി.

Read More »

ഉള്ളൂര്‍ക്കോട് വീട്

ഉള്ളൂര്‍ക്കോട് വീട്ടില്‍ തിരുനങ്ക എന്ന സ്ത്രീയുടേയും സമീപസ്ഥനായിരുന്ന വാസുദേവശര്‍മ്മ എന്ന മലയാളബ്രാഹ്മണന്റേയും സീമന്തസന്താനമായി 1029-ാം മാണ്ട് ചിങ്ങമാസത്തിലെ ഭരണി നാളില്‍ ചട്ടമ്പിസ്വാമികള്‍ ഭൂജാതനായി.

Read More »