കൃതികള്‍

ആദിസൃഷ്ടി

യഹോവ ആദിമനുഷ്യരെ വിവേകമില്ലാത്തവരായിട്ടു സൃഷ്ടിച്ചത് എന്തിന്? അങ്ങനെ അല്ല അവര്‍ വിവേകമുള്ളവര്‍തന്നെ ആയിരുന്നു എങ്കില്‍ വിലക്കപ്പെടുന്നതിനെ ചെയ്യുന്നതാണ് ചീത്ത, ചെയ്യാതിരിക്കുന്നതാണ് നല്ലത് എന്നു തിരിച്ചറിയാതെ വിലക്കിയ കനിയെ ഭക്ഷിച്ചത് എന്തുകൊണ്ട്?

Read More »

ഉപാദാനം

യഹോവാ 1ഉപാദാനകാരണം കൂടാതെ ശൂന്യത്തില്‍നിന്നാണ് ലോകത്തെ സൃഷ്ടിച്ചതെന്നു നിങ്ങള്‍ പറയുന്നല്ലോ. എന്നാല്‍ സത്ക്കാരണത്തില്‍നിന്നു സത്ക്കാര്യമേ ജനിക്കൂ. കാരണത്തില്‍ ശക്തി രൂപമായിരുന്നതുതന്നെ പിന്നെ കാരകങ്ങളാല്‍ (കാരകങ്ങള്‍-കര്‍ത്താവ്, കര്‍മ്മം തുടങ്ങിയവ) വ്യക്തിരൂപമായിട്ടു കാര്യമാകും. വിത്തില്‍നിന്ന് മരം എങ്ങനെയോ അതുപോലെ കാരണം കൂടാതെ കാര്യോല്‍പത്തി ഒരിടത്തുമില്ല. അസത്കാരണത്തില്‍ അസത്ക്കാര്യം അല്ലാതെ സത്കാര്യം ജനിക്കുകയുമില്ല. മണലില്‍നിന്ന് എണ്ണ ഉണ്ടാകയില്ല. പൊന്നില്‍നിന്ന് ഇരുമ്പുണ്ടാകുന്നില്ല. അപ്രകാരംതന്നെ എല്ലാവറ്റില്‍നിന്നും എല്ലാം ഉണ്ടാകുന്നില്ല.

Read More »

ക്രിസ്തുമതഛേദനം കൃത്യനിമിത്തം

ആരെങ്കിലും എന്തെങ്കിലും ഒരു കാര്യത്തെ ഒരു നിമിത്തവും കൂടാതെ ചെയ്കയില്ല. 'പ്രയോജനമനുദ്ദിശ്യ ന മന്ദോfപി പ്രവര്‍ത്തതേ'-പ്രയോജനത്തെ അപേക്ഷിക്കാതെ മന്ദനായുള്ളവന്‍പോലും ഒന്നുംതന്നെ പ്രവര്‍ത്തിക്കുകയില്ലാ. എന്നാല്‍ ആ പ്രയോജനം സ്വാര്‍ത്ഥമോ പരാര്‍ത്ഥമോ എന്നു നോക്കുമ്പോള്‍ (യശായാ 43 അ. 7-വാ) ഞാന്‍ അവനെ എന്റെ മഹത്വത്തിനായിട്ടു സൃഷ്ടിച്ചു എന്നു നിങ്ങളുടെ ബൈബിള്‍ പ്രമാണത്തില്‍ പറഞ്ഞിരിക്കകൊണ്ട് യഹോവായുടെ ഈ ലോകസൃഷ്ടി സ്വാര്‍ത്ഥമായിട്ടുതന്നെയെന്ന് തീര്‍ച്ചയാകുന്നു.

Read More »

ക്രിസ്തുമതസാരം

ജീവന്മാര്‍ തങ്ങളുടെ പാപകര്‍മ്മം ഹേതുവായിട്ടു നിഗ്രഹഫലത്തെ പ്രാപിക്കകൊണ്ട് സ്വതന്ത്രന്മാരാകുന്നു എങ്കിലും സ്വകീയപുണ്യകര്‍മ്മംകൊണ്ട് അനുഗ്രഹഫലത്തെ പ്രാപിക്കാത്തതിനാല്‍ പരതന്ത്രന്മാരുമാകുന്നു.

Read More »

പൂര്‍വ്വപീഠിക – ക്രിസ്തുമതഛേദനം

അല്ലയോ മഹാജനങ്ങളെ! എന്റെ ഈ ഉപക്രമം ക്രിസ്തുമതത്തിന്റെ തത്ത്വത്തെ ഏഴകളായിരിക്കുന്ന ജനങ്ങളുടെ ഹൃദയത്തില്‍ ധരിപ്പിക്കുന്നതിനാകുന്നു. ക്രിസ്തുമതസ്ഥരായ പാതിരിമാര്‍ മുതലായ ഓരോരോ കുക്ഷിംഭരികള്‍ നമ്മുടെ ഹിന്ദുമതത്തേയും ഈശ്വരനേയും ശ്രുതി, സ്മൃതി മുതലായ ആപ്തവാക്യങ്ങളേയും ന്യായം കൂടാതെ ദുഷിച്ചും ദൂഷണപുസ്തകങ്ങളെ അച്ചടിപ്പിച്ച് പ്രസിദ്ധം ചെയ്തുകൊണ്ട് സാധുക്കളും അജ്ഞന്മാരുമായ പുലയര്‍ ചാന്നാര്‍ പറയര്‍ മുതലായ ഹിന്ദുക്കളുടെ മനസ്സിനെ തൊപ്പി, കുപ്പായം മുതലായതുകളെ കൊടുത്തു മയക്കി ഭേദിപ്പിച്ച് സ്വമതമാര്‍ഗ്ഗത്തില്‍ ഏര്‍പ്പെടുത്തി നരകത്തിനു പാത്രീഭവിപ്പിക്കുന്നതിനെ നാം കണ്ടും കേട്ടുമിരുന്നുകൊണ്ട് ഈ മഹാപാതകത്തിനെ തടയാന്‍ യാതൊരു കഴിവും സമ്പാദിക്കാതെ അടങ്ങിയിരിക്കുന്നത് അല്പവും ഉചിതമല്ല.

Read More »

‘ക്രിസ്തുമതഛേദനം’ ഗ്രന്ഥത്തെപ്പറ്റി പ്രമുഖര്‍

ഭാരതത്തിന്റെ സംസ്‌കാരത്തേയും തദ്വാരാ ഭാരതത്തേയും സംരക്ഷിക്കണമെന്നുള്ളവര്‍ക്ക് ഈ രാജ്യത്ത് വിദേശീയമതങ്ങളെ അടിച്ചേല്പിക്കുവാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ സമചിത്തതയോടെ കഴിഞ്ഞുപോകുവാന്‍ ഒക്കുന്നതല്ലല്ലോ. -ബോധേശ്വരന്‍ -

Read More »

പ്രപഞ്ചത്തില്‍ സ്ത്രീ-പുരുഷന്മാര്‍ക്കുള്ള സ്ഥാനം

ചട്ടമ്പിസ്വാമികളുടെ ഗൃഹസ്ഥശിഷ്യനായിരുന്ന സാഹിത്യകുശലന്‍ ശ്രീ. ടി. കെ. കൃഷ്ണമേനോന്റെ പത്‌നി ശ്രീമതി. ടി. വി. കല്യാണിയമ്മ ഒരിയ്ക്കല്‍ ചട്ടമ്പി സ്വാമികളോട് സ്ത്രീകള്‍ക്ക് പ്രയോജനപ്രദമായ ഒരു വിഷയത്തെപറ്റി ഉപന്യസിക്കണമെന്ന് അപേക്ഷിച്ചു. അതുപ്രകാരം സ്വാമികള്‍ എറണാകുളത്ത് സ്ത്രീ സമാജത്തില്‍ ചെയ്ത പ്രഭാഷണമാണ് ''പ്രപഞ്ചത്തില്‍ സ്ത്രീപുരുഷന്മാര്‍ക്കുള്ള സ്ഥാനം'' എന്ന ഈ പ്രബന്ധം.

Read More »

ജീവകാരുണ്യനിരൂപണം

മാംസഭുക്കുകള്‍ക്കും സസ്യഭുക്കുകള്‍ക്കും പ്രകൃതികൊണ്ടും ആകൃതികൊണ്ടും വ്യത്യാസം കാണുന്നുണ്ട്. മനുഷ്യന്‍ ഇതില്‍ ഏതു വര്‍ഗ്ഗമാണെന്നു നോക്കുക. മാംസഭുക്കുകളായ മൃഗങ്ങള്‍ക്ക് വീരപ്പല്ലുകള്‍ കാണുന്നു. മനുഷ്യനും അപ്രകാരം നാലു പല്ലുകള്‍ കാണുന്നുണ്ട്. അതുകൊണ്ട് മനുഷ്യനെ മാംസഭുക്കായിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്.

Read More »

ശ്രീ ചക്രവിധി – ശ്രീചക്രപൂജാകല്പം

ശ്രീ ചക്രവിധി, ഇവിടെ ആദ്യമായിട്ട് ഇതിലേക്കുള്ള ഒന്നാമത്തെ പ്രധാനരേഖയേയും ആ രേഖയുടെ ആകപ്പാടെയുള്ള നീളത്തേയും ഭൂപുരത്തേയും ത്രിവലയത്തേയും പറയുന്നു.

Read More »

ആദിഭാഷ (10)

ഹിന്ദുസ്ഥാനി തുടങ്ങിയ മേല്‍വിവരിച്ച ഭാഷകളിലെ അക്ഷരമാലകള്‍ അധികവും ഉത്ഭവമുറയെ ആദരിക്കുന്നവയായും വര്‍ണ്ണസംഖ്യകൊണ്ട് ദീര്‍ഘിക്കാത്തവയായും ലിപികളുടെ ഉച്ചാരണരീതികൊണ്ടും മറ്റും അപരിഷ്‌കൃതഭാവത്തെ സൂചിപ്പിക്കുന്നവയായും ഇരിക്കുന്നു.

Read More »

തമിഴ്‌സംസ്‌കൃതാദിതാരതമ്യം – ആദിഭാഷ (9)

നവ്യാഡംബരങ്ങള്‍കൊണ്ട് കൃത്രിമഭംഗി വിതറുന്ന വേഷവിധാനത്തില്‍കൂടി കണ്ണയച്ചാല്‍ പക്ഷേ യാഥാര്‍ത്ഥ്യം ഗ്രഹിക്കാന്‍ സാധിക്കുകയില്ലെന്ന് ഒരാക്ഷേപം ഇവിടെ പുറപ്പെട്ടേക്കാം. അതു വാസ്തവം തന്നെ. എന്നാല്‍, നമ്മുടെ ദൃഷ്ടി സൂക്ഷ്മതരമാക്കി നോക്കുമ്പോള്‍ ആ കാഴ്ച എങ്ങും തടയാതെ എല്ലാ ഭാഷകള്‍ക്കും ആദിമൂലമായ ഒരവ്യക്തലക്ഷ്യത്തില്‍ ചെന്നവസാനിക്കേണ്ടിയിരിക്കുന്നു.

Read More »

ധാതുനിരൂപണം -ആദിഭാഷ (8)

ലട് എന്നത് വര്‍ത്തമാനകാലത്തെക്കുറിക്കുന്ന പ്രത്യയമാകയാല്‍ ഭൂ+ലട് എന്നു വന്നു. വിഭാഗിക്കുമ്പോള്‍ ഭു+ല്+അ+ട് എന്നായി. ഇവയില്‍ അ, ട് എന്നുള്ളവ ഇത്തുകളായി ലോപിച്ചുപോകയാല്‍ ഭു+ല് എന്നിരിക്കുന്നു.

Read More »

വിഭക്തിനിരൂപണം – ആദിഭാഷ (7)

സംസ്‌കൃതത്തില്‍ ഏഴു വിഭക്തികളുണ്ട്. അവ പ്രഥമാ, ദ്വിതീയാ, തൃതീയാ, ചതുര്‍ത്ഥീ, പഞ്ചമീ, ഷഷ്ഠീ, സപ്തമീ ഇവയാണ്. ഇവയില്‍ പ്രഥമാവിഭക്തിയില്‍ സംബോധനപ്രഥമാ എന്നൊരു ഭേദംകൂടിയുണ്ട്. ഓരോരോ വിഭക്തിയിലും ഏകദ്വിബഹുത്വങ്ങളെ കാട്ടുവാന്‍ പ്രത്യേകം പ്രത്യേകം പ്രത്യയങ്ങളുണ്ട്. ആകയാല്‍ വിഭക്തി പ്രത്യയങ്ങള്‍ 21 ആകുന്നു.

Read More »

വചനനിരൂപണം – ആദിഭാഷ (6)

സംസ്‌കൃതത്തില്‍ ഏകവചനം, ദ്വിവചനം, ബഹുവചനം എന്നു മൂന്ന് വചനങ്ങളുണ്ട്. ഉദാഹരണം-രാമഃ, രാമൗ, രാമാഃ. ഒരര്‍ത്ഥത്തെ കാണിക്കുന്നത് ഏകവചനം, രണ്ടിനെക്കുറിക്കുന്നത് ദ്വിവചനം, മൂന്നു മുതല്‍ മേല്‌പ്പോട്ടുള്ള എല്ലാ സംഖ്യകളെയും കുറിക്കുന്നത് ബഹുവചനം.

Read More »

ലിംഗനിരൂപണം -ആദിഭാഷ (5)

സംസ്‌കൃതത്തിലുള്ള ലിംഗവ്യവസ്ഥകേടിന് കവികളാണ് പ്രധാനഭൂതന്മാരെന്ന് ആ ഭാഷയില്‍ പാണ്ഡിത്യം സിദ്ധിച്ചവര്‍ക്കറിയാവുന്നതാണ്. വ്യാകരണമഹാഭാഷ്യകര്‍ത്താവായ പതഞ്ജലിമഹര്‍ഷി ലോകത്തിലുള്ള സകലവസ്തുക്കളും മൂന്നു ലിംഗങ്ങളോടുകൂടിയവതന്നെ എന്നു പറയുന്നു.

Read More »

പദവ്യവസ്ഥാനിരൂപണം – ആദിഭാഷ (4)

സംസ്‌കൃതത്തില്‍ നാമം, ആഖ്യാതം, ഉപസര്‍ഗം, നിപാതം എന്നു നാലു വകയായി ശബ്ദങ്ങളെ വിഭാഗിച്ചിരിക്കുന്നു. നാമമെന്നു വെച്ചാല്‍ ഒരു വസ്തുവിന്റെ പേരിനെകുറിക്കുന്ന ശബ്ദമാകുന്നു. ആഖ്യാതം പൂര്‍ണക്രിയയാകുന്നു. ഉപസര്‍ഗത്തിന് ക്രിയാധാതുക്കളോടു ചേര്‍ന്നുനിന്ന് അവയ്ക്ക് അര്‍ത്ഥവ്യാത്യാസമുണ്ടാക്കുന്ന ഒരുതരം ശബ്ദമെന്നു രൂപനിര്‍ണ്ണയം ചെയ്തുകാണുന്നു.

Read More »

സന്ധിനിരൂപണം – ആദിഭാഷ (3)

സംസ്‌കൃതം, തമിഴ് ഈ ഭാഷകളിലെ സന്ധികാര്യത്തെക്കുറിച്ച് പരിശോധിക്കാം. ആ രണ്ടു ഭാഷകളിലും സ്വരങ്ങള്‍ തമ്മിലും സ്വരങ്ങള്‍ വ്യഞ്ജനത്തോടും വ്യഞ്ജനങ്ങള്‍ തമ്മിലും ചേരുമ്പോള്‍ സന്ധിവികാരങ്ങള്‍ സംഭവിക്കുന്നുണ്ടെങ്കിലും, അവ അധികവും വ്യത്യസ്തങ്ങളായി കാണപ്പെടുന്നു.

Read More »

അക്ഷരനിരൂപണം – ആദിഭാഷ (2)

സംസ്‌കൃതഭാഷയും തമിഴും വളരെ അന്തരമുള്ളവയാണെന്നു വരുത്താന്‍ വേണ്ടി സംസ്‌കൃതപദങ്ങളെ വേണ്ടവിധം ഉച്ചരിക്കാന്‍ സൗകര്യം സിദ്ധിക്കാത്തവിധം തമിഴിലെ അക്ഷരങ്ങള്‍ കുറയ്ക്കുകയും മേല്‍പ്രകാരം സൂത്രിച്ചു ചില പ്രത്യേക നിയമങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതാണെന്ന് ഒരു സന്ദേഹം ഈ പ്രകൃതത്തില്‍ ചിലര്‍ കൊണ്ടുവന്നേക്കാം.

Read More »

പ്രാരംഭം – ആദിഭാഷ (1)

ഈ ഭാഷകളെല്ലാം വീചീതരംഗന്യായേന ഏതോ ഒരു ആദിഭാഷയില്‍ ഒരു ദിക്കില്‍ തുടങ്ങി ക്രമേണ നാനാവഴിക്കും പരന്നിട്ടുള്ളതോ അല്ലെങ്കില്‍ കദംബമുകുളന്യായപ്രകാരം അവിടവിടെ ഉണ്ടായി പ്രചരിച്ചിട്ടുള്ളതോ ഏതാണെന്നു പ്രസ്തുതവിഷയത്തെ ആസ്പദമാക്കി ചിന്തിക്കേണ്ടിയിരിക്കുന്നു.

Read More »